Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബ്രിട്ടന് പുറത്ത് ജനിച്ച് ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയവരുടെ എണ്ണത്തിൽ മുമ്പിലെത്തി ഇന്ത്യ; യൂറോപ്പിൽ നിന്നുമുള്ള കുടിയേറ്റം കുറഞ്ഞതോടെ നെറ്റ് ഇമിഗ്രേഷൻ ഇടിഞ്ഞപ്പോഴും യൂറോപ്പിന് പുറത്ത് നിന്നുള്ളവരുടെ എണ്ണം മുമ്പോട്ട്; ഏറ്റവും പുതിയ നെറ്റ് ഇമിഗ്രേഷൻ കണക്കിൽ സന്തോഷിക്കാൻ ഏറെ ഇന്ത്യക്കാർക്ക്

ബ്രിട്ടന് പുറത്ത് ജനിച്ച് ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയവരുടെ എണ്ണത്തിൽ മുമ്പിലെത്തി ഇന്ത്യ; യൂറോപ്പിൽ നിന്നുമുള്ള കുടിയേറ്റം കുറഞ്ഞതോടെ നെറ്റ് ഇമിഗ്രേഷൻ ഇടിഞ്ഞപ്പോഴും യൂറോപ്പിന് പുറത്ത് നിന്നുള്ളവരുടെ എണ്ണം മുമ്പോട്ട്; ഏറ്റവും പുതിയ നെറ്റ് ഇമിഗ്രേഷൻ കണക്കിൽ സന്തോഷിക്കാൻ ഏറെ ഇന്ത്യക്കാർക്ക്

സ്വന്തം ലേഖകൻ

ബ്രെക്സിറ്റ് അനിശ്ചിതത്വും മറ്റനേകം കാരണങ്ങളാലും വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും യുകെയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ 16 വർഷത്തിനിടെ ഏറ്റവും വലിയ ഇടിവുണ്ടായെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സ് പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. ഇതിനെ തുടർന്ന് മൊത്തം നെറ്റ് ഇമിഗ്രേഷൻ 212,000ത്തിലേക്ക് ഇടിഞ്ഞ് താണിട്ടുമുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയന് വെളിയിൽ നിന്നും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും യുകെയിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ ഇക്കാലത്ത് വർധനവുണ്ടായിട്ടുമുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബ്രിട്ടന് പുറത്ത് ജനിച്ച് ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയവരുടെ എണ്ണത്തിൽ ഇന്ത്യ മുമ്പിലെത്തിയിരിക്കുകയാണ്.

ചുരുക്കിപ്പറഞ്ഞാൽ യൂറോപ്പിൽ നിന്നുമുള്ള കുടിയേറ്റം കുറഞ്ഞതോടെ നെറ്റ് ഇമിഗ്രേഷൻ ഇടിഞ്ഞപ്പോഴും യൂറോപ്പിന് പുറത്ത് നിന്നുള്ളവരുടെ എണ്ണം മുമ്പോട്ട് തന്നെയാണ്.ഏറ്റവും പുതിയ നെറ്റ് ഇമിഗ്രേഷൻ കണക്കിൽ സന്തോഷിക്കാൻ ഏറെ വക ഇന്ത്യക്കാർക്കാണ്.ഒരു വർഷത്തിൽ യുകെയിൽ എത്തുന്ന കുടിയേറ്റക്കാരും ഇവിടെ നിന്ന് പോകുന്നവരും തമ്മിലുള്ള വ്യത്യാസത്തെയാണ് നെറ്റ് ഇമിഗ്രേഷൻ എന്നു പറയുന്നത്. കോമൺ നോൺ-യുകെ നാഷണാലിറ്റി കാറ്റഗറിയിൽ യുകെയിൽ ഏറ്റവും കൂടുതലുള്ളത് പോളണ്ടുകാരാണ്. എന്നാൽ കോമൺ നോൺ-യുകെ കൺട്രി ഓഫ് ബെർത്ത് കാറ്റഗറിയിലാണ് ഇന്ത്യക്കാർ മുന്നിലുള്ളത്.

അതായത് ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുകെയിലെ 1.4 മില്യൺ യൂറോപ്യൻ യൂണിയൻകാരിൽ ഒമ്പത് ലക്ഷം പേരുടെ കരുത്തുമായി പോളണ്ടുകാരാണ് മുന്നിലുള്ളത്. 2007 മുതൽ ഇക്കാര്യത്തിൽ മുന്നിലുള്ളത് പോളണ്ടുകാരാണ്.യുകെയ്ക്ക് പുറത്ത് ജനിച്ച് നിലവിൽ യുകെയിൽ കഴിയുന്ന ജനത ഏറെ വൈവിധ്യമുള്ളവരാണ്. എന്തിനേറെ നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ വരെ ന്യൂയോർക്കിൽ ജനിച്ചയാളാണ്. നിലവിൽ യുകെയ്ക്ക് പുറത്ത് ജനിച്ചവരും യുകെയിൽ കഴിയുന്നവരുമായ 9.4 മില്യൺ പേരാണുള്ളതെന്ന് ജൂണിലെ കണക്കുകൾ വെളിപ്പെടുത്തുന്നു. എന്നാൽ രാജ്യത്ത് നോൺ ബ്രിട്ടീഷ് പീപ്പിൾ കാറ്റഗറിയിൽ പെട്ട 6.2 മില്യൺ പേരാണുള്ളത്. മുൻവർഷത്തെ കണക്കുകൾക്ക് സമാനമായ കണക്കുകൾ തന്നെയാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഏറ്റവും പുതിയ കണക്കുകൾ പ്രകരാം യുകെയിലേക്കുള്ള നെറ്റ് ലോംഗ്-ടേം ഇൻഫ്ലോ ജൂൺ വരെയുള്ള ഒരു വർഷത്തിനിടെ 212,000 ആയാണ് ഇടിഞ്ഞിരിക്കുന്നത്. മാർച്ച് വരെയുള്ള 12 മാസത്തിനിടെയുള്ള 26,000ത്തിൽ നിന്നുള്ള താഴ്ചയാണിത്. എന്നാൽ നെറ്റ് ഇമിഗ്രേഷൻ പതിനായിരങ്ങളിലേക്ക് ചുരുക്കുമെന്ന ടോറികളുടെ വാഗ്ദാനവുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിലെ നെറ്റ് ഇമിഗ്രേഷൻ വളരെ കൂടുതൽ തന്നെയാണ്. യൂറോപ്യൻ യൂണിയനിൽ നിന്നും യുകെയിലേക്കുള്ള നെറ്റ് ഇമിഗ്രേഷൻ 2003ന് ശേഷം ഏറ്റവും താഴന്ന നിലയിലെത്തിയ അവസ്ഥയാണുള്ളത്. യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുമുള്ള നെറ്റ് ഇമിഗ്രേഷൻ 229,000 ആണ്. ഇക്കാലത്തിനിടെ 65,000 ബ്രിട്ടീഷുകാരാണ് ഇവിടം വിട്ട് പോയിരിക്കുന്നത്.

ജൂൺ വരെയുള്ള ഒരു വർഷത്തിനിടെ 609,000 പേർ ഇവിടെ 12 മാസത്തിലധികം കാലം തങ്ങാമെന്ന ലക്ഷ്യത്തോടെ എത്തിയെന്നാണ് ഒഎൻഎസ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇക്കാലത്തിനിടെ 397,000പേരാണ് യുകെ വിട്ട് പോയിരിക്കുന്നത്. 2015ലും 2016 അവസാനത്തിലുമായിരുന്നു നെറ്റ് മൈഗ്രേഷൻ റെക്കോർഡ് വർധനവായ രണ്ട് ലക്ഷത്തിലെത്തിയിരുന്നത്. എന്നാൽ നിലവിൽ അത് 48,000ത്തിലേക്കാണ് താഴ്ന്നിരിക്കുന്നത്. 2003ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. അന്ന് നെറ്റ് ഇമിഗ്രേഷൻ 15,000 ആയാണ് താഴ്ന്നിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP