Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്വട്ടേഷൻ സംഘം ലക്ഷ്യം വെച്ചത് രാഷ്ട്രീയക്കാരനായ അച്ഛനെ; ജീവൻ നഷ്ടമായത് ഈ നിഷ്‌കളങ്കനായ മൂന്ന് വയസ്സുകാരന്; ഉക്രൈനിൽ പിതാവിനെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തിൽ വെടിയേറ്റ് മരിച്ചത് പിഞ്ചു കുഞ്ഞ്

ക്വട്ടേഷൻ സംഘം ലക്ഷ്യം വെച്ചത് രാഷ്ട്രീയക്കാരനായ അച്ഛനെ; ജീവൻ നഷ്ടമായത് ഈ നിഷ്‌കളങ്കനായ മൂന്ന് വയസ്സുകാരന്; ഉക്രൈനിൽ പിതാവിനെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തിൽ വെടിയേറ്റ് മരിച്ചത് പിഞ്ചു കുഞ്ഞ്

സ്വന്തം ലേഖകൻ

കീവ്: രാഷ്ട്രീയക്കാരനായ അച്ഛനെ ലക്ഷ്യം വെച്ച് ക്വട്ടഷൻ സംഘം നടത്തിയ ആക്രമണത്തിൽ ജീവൻ നഷ്ടമായത് മൂന്ന് വയസ്സുകാരനായ മകന്. സാഷാ സോബേൾവ് എന്ന മൂന്ന് വയസ്സുകാരനാണ് അച്ഛനെ ലക്ഷ്യം വെച്ചുള്ള ക്വട്ടേഷൻ ആക്രമണത്തിൽ അതി ദാരുണമായി കൊല്ലപ്പെട്ടത്. കുട്ടി പിതാവിനൊപ്പം റേഞ്ച് റോവർ കാറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം ഉണ്ടായത്.

കാറിന്റെ പിൻസീറ്റിലിരുന്ന കുട്ടിയുടെ തലയ്ക്കാണ് വെടിയേറ്റാണ് മരിച്ചത്. ഉക്രൈനിന്റെ തലസ്ഥാനമായ കീവിലാണ് കരളലിയിപ്പിക്കുന്ന സംഭവം നടന്നത്. രാഷ്ട്രീയക്കാരനായ പിതാവ് വ്യാച്ച് സ്ലാവ് സോബെൽവ് എന്ന 47കാരനെ ആയിരുന്നു ക്വട്ടേഷൻ സംഘം ലക്ഷ്യം വെച്ചത്. എന്നാൽ ഉന്നം തെറ്റി വെടിയുണ്ട കുഞ്ഞിന്റെ തലയിൽ പതിക്കുക ആയിരുന്നു. ബുള്ളറ്റ് കുട്ടിയുടെ മേൽ പതിക്കുമ്പോൾ കുട്ടി തന്റെ കാർ സീറ്റിലായിരുന്നു. വെടിയേറ്റ ഉടനെ ആമ്പുലൻസിൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാ മധ്യേ തന്നെ കുട്ടി മരിക്കുക ആയിരുന്നു. എന്നാൽ കാർ ഓടിച്ചു കൊണ്ടിരുന്ന പിതാവ് പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.

വെടിയേറ്റ ഉടനെ പിതാവ് സോബെൽവ് കാർ നിർത്തി സഹായത്തിനു വേണ്ടി നിലവിളിച്ചു. കുട്ടിയുടെ അമ്മ ഇന്നയും ഭർത്താവിനും കുഞ്ഞിനും ഒപ്പം കാറിൽ ഉണ്ടായിരുന്നു. ദമ്പതികളുടെ ആദ്യത്തെ കുട്ടിയായിരുന്നു സാഷ . എന്നാൽ രാഷ്ട്രീയക്കാരനും ബിസിനസുകാരനുമായ സോബൾവിന്റെ അഞ്ചാമത്തെ പുത്രനായിരുന്നു സാഷ. സംഭവത്തിൽ 20 വയസ് പ്രായമുള്ള രണ്ട് യുവാക്കളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP