Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബോറിസ് ജോൺസണിന്റെ സ്വപ്‌നങ്ങളും ബ്രെക്‌സിറ്റും വെറുതെയാകുമോ? തെരഞ്ഞെടുപ്പിന് ഒരുദിവസം അവശേഷിക്കെ ടോറികളുടെ ഭൂരിപക്ഷം വെറും 28 സീറ്റുകളായി കുറഞ്ഞു; കഴിഞ്ഞതവണ തൂക്കു പാര്‌ലമെന്റ് പ്രവചിച്ച സർവേയിൽ ലേബറിന് വമ്പൻ കുതിപ്പ്: ബ്രിട്ടണിൽ രാഷ്ട്രീയം മാറി മറിയുമ്പോൾ

ബോറിസ് ജോൺസണിന്റെ സ്വപ്‌നങ്ങളും ബ്രെക്‌സിറ്റും വെറുതെയാകുമോ? തെരഞ്ഞെടുപ്പിന് ഒരുദിവസം അവശേഷിക്കെ ടോറികളുടെ ഭൂരിപക്ഷം വെറും 28 സീറ്റുകളായി കുറഞ്ഞു; കഴിഞ്ഞതവണ തൂക്കു പാര്‌ലമെന്റ് പ്രവചിച്ച സർവേയിൽ ലേബറിന് വമ്പൻ കുതിപ്പ്: ബ്രിട്ടണിൽ രാഷ്ട്രീയം മാറി മറിയുമ്പോൾ

സ്വന്തം ലേഖകൻ

വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാരുണ്ടാക്കി ബ്രെക്‌സിറ്റ് അതിന്റെ പൂർണാർഥത്തിൽ നടപ്പിലാക്കുകയെ്‌നതാണ് ബോറിസ് ജോൺസണിന്റെ മോഹം. എന്നാൽ, വിധിയെഴുത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, അതൊരു സ്വപ്‌നമായി ശേഷിക്കുമോ എന്ന ആശങ്കയാണ് കൺസർവേറ്റീവ് ക്യാമ്പിൽ. പത്തുപോയിന്റിലേറെ ലീഡുണ്ടായിരുന്ന ടോറികൾക്ക് തിരഞ്ഞെടുപ്പ് അടുത്തതോടെ അതു നഷ്ടപ്പെട്ടുവെന്നാണ് ഏറ്റവും പുതിയ അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്. ടോറികൾ തന്നെ കൂടുതൽ സീറ്റുനേടുമെങ്കിലും ഒറ്റയ്ക്ക് സർക്കാരുണ്ടാക്കാനാകുമോ എന്ന സംശയം ഈ സർവേ മുന്നോട്ടുവെക്കുന്നു.

2017-ലെ തിരരഞ്ഞടുപ്പിൽ തൂക്കുപാർലമെന്റ് പ്രവചിച്ച യുഗവിന്റെ എം.ആർ.പി. സർവേയാണ് ഇക്കുറിയും തൂക്കുപാർലമെന്റ് സാധ്യത മുന്നിൽക്കാണുന്നത്. 28 സീറ്റുളുടെ മുൻതൂക്കമേ ഈ സർവേ ടോറികൾക്ക് കൽപിക്കുന്നുള്ളൂ. കൺസർവേറ്റീവുകൾ 339 സീറ്റുകളിൽ വിജയിക്കുമ്പോൾ, ജെറമി കോർബിന്റെ ലേബർ പാർട്ടി 231 സീറ്റുകളിലും ലിബറൽ ഡമോക്രാറ്റുകൾ 15 സീറ്റിലും വിജയിക്കുമെന്ന് സർവേ സൂചിപ്പിക്കുന്നു. ആയിരക്കണക്കിന് വോട്ടർമാരെ നേരിൽക്കണ്ട് തയ്യാറാക്കിയ എംആർപി സർവേ ഏറെക്കുറെ കൃത്യമാകാറുണ്ട്. ഇതനുസരിച്ച് ടോറികൾക്ക് 43 ശതമാനം പേരുടെ പിന്തുണയാണുള്ളത്. ലേബറിന് 34 ശതമാനവും.

നവംബർ 27-നും സമാനമായ സർവേ യുഗവ് നടത്തിയിരുന്നു. അതനുസരിച്ച് 68 സീറ്റുകളുടെ മുൻതൂക്കമാണ് ടോറികൾക്ക് കൽപിച്ചിരുന്നത്. അതിൽനിന്ന് ജനപിന്തുണ വളരെയേറെ താഴേക്ക് പോയെന്ന് ഇപ്പോഴത്തെ അഭിപ്രായ സർവേ വ്യക്തമാക്കുന്നു. നേരീയ വ്യത്യാസമുണ്ടാകാമെങ്കിലും ടോറികൾ 311 സീറ്റിൽക്കുറയില്ലെന്നാണ് യുഗവ് വിലയിരുത്തൽ. ലേബറിന്റെ ഹൃദയഭൂമികളായ ആഷ്ഫീൽഡ്, ബാസറ്റ്‌ലോ, ടോണി ബ്ലെയറുടെ സീറ്റായിരുന്ന സെഡ്ജ്ഫീൽഡ് എന്നിവിടങ്ങളിലുൾപ്പെടെ 22 സീറ്റുകളുടെ ടോറികൾക്ക് പിടിച്ചെടുക്കാനാകുമെന്നും സർവേ വ്യക്തമാക്കുന്നു. തുടക്കത്തിൽ ബോറിസ് ജോൺസണിന്റെ വ്യക്തിപ്രഭാവത്തിന് മുന്നിൽ അമ്പേ പരാജയപ്പെട്ട ലേബർ പാർട്ടി പിന്നീട് തിരിച്ചുവരുന്നതിന്റെ സൂചനകളാണ് ഓരോ സർവേയും നൽകുന്നത്.

നോർത്തിലും മിഡ്‌ലൻഡ്‌സിലും ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ പരിഹരിച്ച് വോട്ടർമാരുടെ വിശ്വാസം തിരിച്ചുപിടിക്കുകയാണ് ലേബറെന്നും സർവേ വ്യക്തമാക്കുന്നു. കൺസർവേറ്റീവുകൾ ലക്ഷ്യമിട്ടിരുന്ന പല സീറ്റുകളിലും ലേബർ വലിയ തിരിച്ചുവരവ് നടത്തിയെന്നാണ് സൂചന. ടോം വാട്‌സണിന്റെ മണ്ഡലമായിരുന്ന വെസ്റ്റ് ബ്രോംവിച്ച് ഈസ്റ്റ്, വർക്കിങ്ടൺ തുടങ്ങിയ മണ്ഡലങ്ങളിലും ലേബർ വിജയപ്രതീക്ഷയിലാണ്. കെൻസിങ്ടൺ, കാന്റർബറി തുടങ്ങി എന്നീ സീറ്റുകളും ലേബർ നിലനിർത്തുമെന്നാണ് സൂചന. കൺസർവേറ്റീവ് പക്ഷത്തെ പ്രമുഖരായ ഡൊമിനിക് റാബും ഇയാൻ ഡുങ്കൻ സ്മിത്തും കടുത്ത മത്സരമാണ് മണ്ഡലത്തിൽ നേരിടുന്നത്.

റിമെയ്ൻ പക്ഷത്തിന് മേൽക്കൈയുള്ള മേഖലകളിലാണ് ലേബർ വലിയതോതിൽ തിരിച്ചുവരവ് നടത്തിയിട്ടുള്ളത്. നവംബർ 27-നുള്ള സർവേയ്ക്കുശേഷം ഈ മേഖലകളിൽ ആറുശതമാനത്തോളം ലേബർ പാർട്ടിയുടെ വോട്ട് വിഹിതം വർധിച്ചതായും സർവേ വ്യക്തമാക്കുന്നു. എങ്കിലും 231 സീറ്റുകളെന്നത് ലേബർ പാർട്ടിയുടെ 1987-നുശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ്. 2017-ൽ നേടിയതിനെക്കാൾ 22 സീറ്റുകൾ കൂടുതൽ ടോറികൾ നേടുമ്പോൾ, ലേബറിന് 31 സീറ്റുകൾ നഷ്ടമാകുമെന്നും സർവേഫലം വിലയിരുത്തിക്കൊണ്ട് യുഗവിന്റെ പൊളിറ്റിക്കൽ റിസർച്ച് മാനേജർ ക്രിസ് കുർട്ടിസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP