Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടീഷ് രാജകുടുംബത്തിലെ കിരീടാവകാശ പട്ടികയിൽ നിന്നും പുറത്തായി ഹാരിയും മേഗനും; ഭാര്യയുടെ പിടിവാശിക്ക് മുമ്പിൽ ഹാരി തോറ്റപ്പോൾ രാജി ശരി വച്ച് ബക്കിങ്ഹാം പാലസ്; നികുതിപ്പണം ഉപയോഗിച്ച് ഇനി ധൂർത്തില്ല; ഇനി ഹാരിയും മേഗനും വെറും സാധാരണക്കാർ; രോഷം അണപൊട്ടി രാജഭക്തർ

ബ്രിട്ടീഷ് രാജകുടുംബത്തിലെ കിരീടാവകാശ പട്ടികയിൽ നിന്നും പുറത്തായി ഹാരിയും മേഗനും; ഭാര്യയുടെ പിടിവാശിക്ക് മുമ്പിൽ ഹാരി തോറ്റപ്പോൾ രാജി ശരി വച്ച് ബക്കിങ്ഹാം പാലസ്; നികുതിപ്പണം ഉപയോഗിച്ച് ഇനി ധൂർത്തില്ല; ഇനി ഹാരിയും മേഗനും വെറും സാധാരണക്കാർ; രോഷം അണപൊട്ടി രാജഭക്തർ

മറുനാടൻ മലയാളി ബ്യൂറോ

രാജപദവികൾ വിട്ട് സ്വതന്ത്രരായി ജീവിക്കുന്നതിനുള്ള ഹാരി രാജകുമാരന്റെയും ഭാര്യ മേഗൻ മാർകിളിന്റെയും താൽപര്യം അംഗീകരിക്കാൻ ബക്കിങ്ഹാം പാലസ് തീരുമാനിച്ചു. ഇത് സംബന്ധിച്ച ഡീലിന്റെ ഭാഗമായി ബ്രിട്ടീഷ് രാജകുടുംബത്തിലെ കിരീടാവകാശ പട്ടികയിൽ നിന്നും ഹാരിയെയും മേഗനെയും പുറത്താക്കാൻ രാജ്ഞി തീരുമാനിച്ചിട്ടുണ്ട്. ഭാര്യയുടെ പിടിവാശിക്ക് മുമ്പിൽ ഹാരി തോറ്റപ്പോൾ ഇവരുടെ രാജപദവികളിൽ നിന്നുള്ള രാജി ശരി വച്ച് ബക്കിങ്ഹാം പാലസ് മുന്നോട്ട് വന്നിരിക്കുകയാണ്. രാജപദവി ഇല്ലാതായതോടെ ഇരുവർക്കും ഇനി മുതൽ നികുതിപ്പണം ഉപയോഗിച്ച് ഇനി ധൂർത്തടിക്കാനാവില്ല.

അതായത് ഇനി ഹാരിയും മേഗനും വെറും സാധാരണക്കാരായാണ് ജീവിക്കാൻ പോകുന്നത്. പുതിയ തീരുമാനം സ്ഥിരീകരിക്കപ്പെട്ടതോടെ ഇതിൽ രോഷം രേഖപ്പെടുത്തി രാജഭക്തർ രംഗത്തെത്തിയിട്ടുണ്ട്.നികുതിപ്പണം ഉപയോഗിച്ച് നവീകരിച്ച് തങ്ങളുടെ ഫ്രോഗ്മോർ കോട്ടേജ് നവീകരിച്ചതിനുള്ള ചെലവ് ദമ്പതികൾ പുതിയ നീക്കുപോക്കിനെ തുടർന്ന് തിരിച്ചടക്കുന്നതായിരിക്കും. അതായത് ഈ വകയിൽ ഇരുവരും 2.4 മില്യൺ പൗണ്ടായിരിക്കും തിരിച്ചടക്കാൻ പോകുന്നത്. പുതിയ നീക്കുപോക്കുകൾ ബക്കിങ്ഹാം പാലസ് അംഗീകരിച്ചതിനെ തുടർന്ന് ഇരുവർക്കും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള കമേഴ്സ്യൽ ഡീലുകളുമായി മുന്നോട്ട് പോകാൻ സാധിക്കും.

എന്നാൽ അവർ ഇങ്ങനെ ചെയ്യുമ്പോഴും രാജകീയ മൂല്യങ്ങൾ കാത്ത് സൂക്ഷിക്കാൻ ബാധ്യസ്ഥരായിരിക്കുകയും ചെയ്യും.ഇത് സംബന്ധിച്ച സസെക്സ് പ്രസ്താവന ഹാരിയും മേഗനും സസെക്സ് റോയൽ വെബ്സൈറ്റിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ഇരുവരുടെയും രാജപദവി എഠുത്ത് മാറ്റാൻ തീരുമാനമായിട്ടുണ്ടെങ്കിലും ഇരുവരും ഈ പ്രസ്താവനയിൽ തങ്ങളെ ' തെർ സസെക്സ് റോയൽ ഹൈനെസ്' എന്ന് തന്നെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഞൊടിയിടെയുണ്ടായിരിക്കുന്ന പുതിയ സംഭവവികാസങ്ങളിൽ വില്യം രാജകുമാരനും ചാൾസ് രാജകുമാരനും പ്രതികരിച്ചിട്ടില്ല. രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ , റോയൽ എയ്ഡ്സ് എന്നിവരുമായി ഹാരി നടത്തിയ ചർച്ചകളെ തുടർന്നാണ് കഴിഞ്ഞ രാത്രി പുതിയ പ്രഖ്യാപനം പുറത്ത് വിട്ടിരിക്കുന്നത്.

ചരിത്രപരമായ ഈ നീക്കവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഇന്നലെയാണ് സാൻഡ്രിൻഗാമിൽ നിന്നും പുറത്ത് വന്നിരിക്കുന്നത്. ഇത് പ്രകാരം ഈ സ്പ്രിങ് സീസണോടെ ഹാരിയും മേഗനും രാജ്ഞിക്ക് വേണ്ടി യാതൊരു ഔദ്യോഗിക ഡ്യൂട്ടികളും നിർവഹിക്കുകയില്ല. അതായത് രാജകുടുംബത്തിൽ നിന്നും തീർത്തും വിട്ട് പോകുകയാണ് ഇരുവരുമെന്ന് സാരം. ഇന്നലെ രാജ്ഞി തന്നെയാണ് പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.ഹാരിയും മേഗനും രാജപദവികൾ ഉപേക്ഷിക്കാനുള്ള ഞെട്ടിപ്പിക്കുന്ന തീരുമാനമെടുത്ത ശേഷമുണ്ടായ ആശങ്കകൾക്കും പ്രതിസന്ധികൾക്കും വിരാമമിട്ട് കൊണ്ടാണ് കൊട്ടാരം പുതിയ തീരുമാനത്തിലെത്തിയിരിക്കുന്നത്.

ആദ്യം രാജ്ഞിയടക്കമുള്ള മുതിർന്ന രാജകുടുംബാംഗങ്ങളും റോയൽ എയ്ഡുകളും ഇരുവരുടെയും തീരുമാനത്തെ ശക്തമായി എതിർത്തിരുന്നു. എന്നാൽ പിന്നീട് ഹാരിയും ചാൾസും വില്യവും രാജ്ഞിയുമായി നടത്തിയ നിർണായക ചർച്ചകളിലൂടെ കാര്യങ്ങൾക്ക് നീക്കുപോക്കുണ്ടാവുകയായിരുന്നു. ഇനിയുള്ള തങ്ങളുടെ ജീവിതത്തിന്റെ നല്ലൊരു സമയം നോർത്ത് അമേരിക്കയിൽ കഴിയാനാണ് ഹാരിയും മേഗനും തീരുമാനിച്ചിരിക്കുന്നത്. രാജകീയ അംഗങ്ങളെന്ന നിലയിൽ നികുതിപ്പണം ലഭിക്കാതെ വരുന്നതോടെ ഇതിനായി അവർ തങ്ങളുടെ കീശയിൽ നിന്ന് തന്നെ വൻ തുക ചെലവാക്കേണ്ടി വരും.

ഫ്രോഗ്മോർ കോട്ടേജ് നവീകരിച്ചതിനുള്ള തുക തിരിച്ച് നൽകുന്നതിന് പുറമെ ബ്രിട്ടനിലെ തങ്ങളുടെ വീട് നിലനിർത്തുന്നതിനായി വർഷത്തിൽ 3,60,000 പൗണ്ട് അവർ കമേഴ്സ്യൽ വാടക നൽകേണ്ടതായും വരും. രാജപദവികൾ ഇല്ലാതാകുന്നുവെങ്കിലും ചാൾസ് രാജകുമാരൻ ഹാരിക്ക് വ്യക്തിപരമായ സാമ്പത്തിക പിന്തുണ നൽകിയേക്കുമെന്നാണ് സൂചന. തീർത്തും സ്വതന്ത്രരാകുന്നതോടെ പണം ലഭിക്കുന്ന പ്രവർത്തനങ്ങൾ സ്വതന്ത്രമായി നടത്താൻ ഹാരിക്കും മേഗനും സാധിക്കും. അതായത് അന്താരാഷ്ട്ര ബ്രാൻഡുകളുടെ അംബാസിഡർമാരായി അവർക്ക് വർഷത്തിൽ മില്യൺ കണക്കിന് പൗണ്ടുകൾ സമ്പാദിക്കാനാവും. എന്നാൽ ഇത്തരത്തിലൊക്കെ പ്രവർത്തിക്കുമ്പോഴും രാജകീയ മൂല്യങ്ങൾ കളഞ്ഞ് കുളിക്കരുതെന്ന വ്യവസ്ഥ പാലിക്കാൻ ഇരുവരും ബാധ്യസ്ഥരാണ്.

കാര്യങ്ങൾക്ക് ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും ഇനിയും പരിഹരിക്കാത്ത പ്രശ്നങ്ങളേറെയുണ്ട്. ഹാരിയുടെയും മേഗന്റെയും വെബ്സൈറ്റായ സസെക്സ് റോയൽ വെബ്സൈറ്റിൽ ഇരുവരും ഇപ്പോഴും സ്വയം ' തെർ സസെക്സ് റോയൽ ഹൈനെസ്' എന്ന് വിശേഷിപ്പിച്ചതിനെ ചൊല്ലിയുള്ള വിവാദം പുകയുന്നുണ്ട്.ഇതിന് പുറമെ ഇവരുടെ സുരക്ഷക്കുള്ള ചെലവ് ആരാണ് വഹിക്കുകയെന്നതും തീരുമാനമാകാത്ത കാര്യമാണ്. പുതിയ തീരുമാനത്തോട് ശക്തമായി പ്രതികരിച്ച് കഴിഞ്ഞ രാത്രി മേഗന്റെ പിതാവ് തോമസ് മാർകിൾ ചാനൽ 5 ഡോക്യുമെന്ററിയിലൂടെ രംഗത്തെത്തിയിരുന്നു. രാജകുടുംബത്തിന് അപമാനമുണ്ടാക്കുന്ന പ്രവൃത്തിയാണ് തന്റെ മകൾ ചെയ്തിരിക്കുന്നതെന്ന് തോമസ് ആരോപിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP