Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫ്രോഗ്മോർ കോട്ടേജ് പുതുക്കി പണിത വകയിൽ ചെലവാക്കിയ 2.4 ദശലക്ഷം പൗണ്ട് തിരിച്ച് നൽകും; വർഷം തോറും 3.6 ലക്ഷം പൗണ്ട് ഇനി മുതൽ വാടക ഇനത്തിൽ അടക്കണം; ഭാര്യയോടുള്ള പ്രണയം ഹാരിക്ക് എല്ലിന് പിടിച്ചപ്പോൾ നികത്താനാവാത്ത നഷ്ടങ്ങൾ കൂട്ടിനെത്തും

ഫ്രോഗ്മോർ കോട്ടേജ് പുതുക്കി പണിത വകയിൽ ചെലവാക്കിയ 2.4 ദശലക്ഷം പൗണ്ട് തിരിച്ച് നൽകും; വർഷം തോറും 3.6 ലക്ഷം പൗണ്ട് ഇനി മുതൽ വാടക ഇനത്തിൽ അടക്കണം; ഭാര്യയോടുള്ള പ്രണയം ഹാരിക്ക് എല്ലിന് പിടിച്ചപ്പോൾ നികത്താനാവാത്ത നഷ്ടങ്ങൾ കൂട്ടിനെത്തും

സ്വന്തം ലേഖകൻ

ഭാര്യയോടുള്ള പ്രണയം അതിര് കവിഞ്ഞ് രാജപദവികൾ ഉപേക്ഷിച്ച് പോകാൻ തീരുമാനിച്ച ഹാരി രാജകുമാരന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളേറെയായിരിക്കുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. നികുതിപ്പണമുപയോഗിച്ച് തങ്ങളുടെ ഫ്രോഗ്മോർ കോട്ടേജ് പുതുക്കി പണിത വകയിൽ ചെലവായ പണം പുതിയ വ്യവസ്ഥ പ്രകാരം ഹാരി മടക്കി അടക്കാൻ നിർബന്ധിതനായിരിക്കുകയാണ്. ഈ വകയിൽ 2.4 ദശലക്ഷം പൗണ്ടായിരിക്കും ഇദ്ദേഹം തിരിച്ച് നൽകേണ്ടി വരുന്നത്. ഇതിന് പുറമെ തങ്ങളുടെ ബ്രിട്ടീഷ് വീടായ് ഫ്രാഗ്മോർ കോട്ടേജ് നിലനിർത്തുന്നതിനായി 3.6 ലക്ഷം പൗണ്ട് ഹാരിയും മേഗനും വാടകയായി നൽകേണ്ടിയും വരും. ചുരുക്കിപ്പറഞ്ഞാൽ ഭാര്യയോടുള്ള പ്രണയം ഹാരിക്ക് എല്ലിന് പിടിച്ചപ്പോൾ നികത്താനാവാത്ത നഷ്ടങ്ങൾ കൂട്ടിനെത്താൻ പോവുകയാണ്.

ഹാരിയുടെ പ്രശ്നം പരിഹരിക്കുന്നതിനായി ഇന്നലെ സാൻഡ്രിൻഗ്ഹാമിൽ വച്ച് ചേർന്ന ചർച്ചക്കിടെ ഫ്രോഗ്മോറിലെ വിൻഡ്സർ കോട്ടേജ് പുതുക്കിപ്പണിയുന്നതിന് ചെലവാക്കിയ നികുതിപ്പണം തിരിച്ചടക്കാൻ ഹാരി സന്നദ്ധനാവുകയായിരുന്നു.ഇത്തരത്തിൽ ഹാരി വഴക്കമുള്ള സമീപനം പുലർത്തിയതിനെ തുടർന്ന് ചർച്ചയിൽ നല്ല പുരോഗതിയുണ്ടാവുകയും കാര്യങ്ങൾ തീരുമാനമാവുകയുമായിരുന്നു. ഇതിനെ തുടർന്ന് ഹാരിയെയും മേഗനെയും രാജകീയ പദവികൾ വിട്ട് പോയി സ്വതന്ത്രരായി ജീവിക്കുന്നത് ബക്കിങ്ഹാം പാലസ് അനുവദിക്കുകയും ചെയ്തു.

ഇനിയുള്ള കാലത്ത് ഭൂരിഭാഗം സമയവും നോർത്ത് അമേരിക്കയിൽ സകുടുംബം താമസിക്കാൻ ഹാരി തീരുമാനിച്ചതിനെ തുടർന്ന് വല്ലപ്പോഴും ബ്രിട്ടനിൽ വരുമ്പോൾ മാത്രമായിരിക്കും അവർ ഫ്രോഗ്മോർ കോട്ടേജ് ഉപയേഗിക്കുന്നത്. എന്നാൽ അതിനായി ഈ വൻ തുക വർഷത്തിൽ വാടകയായി നൽകുകയെന്ന പ്രതിസന്ധിയും ഹാരി നേരിടേണ്ടി വരും.നിലവിലെ കമേഴ്സ്യൽ നിരക്കിൽ വാടക നൽകിയാൽ ഹാരി ഇതിനായി പ്രതിവർഷം 3.6 ലക്ഷം പൗണ്ടായിരിക്കും ചെലവാക്കേണ്ടി വരുകയെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.ഹാരിയുടെയും മേഗന്റെയും പുത്രൻ ആർച്ചിയുടെയും യുകെയിലെ ഫാമിലി ഹൗസായി ഫ്രോഗ്മോർ കോട്ടേജിനെ നിലനിർത്താൻ ഇന്നലെ സാൻഡ്രിൻഗ്രാമിൽ വച്ച് ചേർന്ന യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

എന്നാൽ ഇവർ രാജപദവി ഉപേക്ഷിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് ഇതിന് വാടക കൊടുക്കാൻ നിർബന്ധിതരായിരിക്കുന്നത്. കോട്ടേജ് സമീപകാലത്ത് പുതുക്കിപ്പണിഞ്ഞതിന് ചെലവായ 2.4 മില്യൺ പൗണ്ട് തിരികെ നൽകാൻ ഹാരി തയ്യാറായതായി ബക്കിങ്ഹാം പാലസ് ഇന്നലെ പുറത്ത് വിട്ട പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ വർഷം നികുതിപ്പണം ഉപയോഗിച്ച് ഈ കോട്ടേജ് പുതുക്കിപ്പണിഞ്ഞതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളാണ് ഉയർന്ന് വന്നിരുന്നത്.രാജ്ഞി പോലും സ്വകാര്യമായി ഇതിൽ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP