Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജപദവി ഒഴിഞ്ഞു രാജബന്ധത്തിന്റെ സുഖം നുണഞ്ഞ് മേഗൻ ഇറങ്ങി പുറപ്പെട്ടത് അമേരിക്കൻ പ്രസിഡന്റാവാൻ; അടുത്ത തെരഞ്ഞെടുപ്പിൽ ട്രംപിനെതിരെ നിലപാടെടുക്കും; ഭാവിയിൽ ലോകപൊലീസ് പദവി ഏറ്റെടുത്തേക്കും

രാജപദവി ഒഴിഞ്ഞു രാജബന്ധത്തിന്റെ സുഖം നുണഞ്ഞ് മേഗൻ ഇറങ്ങി പുറപ്പെട്ടത് അമേരിക്കൻ പ്രസിഡന്റാവാൻ; അടുത്ത തെരഞ്ഞെടുപ്പിൽ ട്രംപിനെതിരെ നിലപാടെടുക്കും; ഭാവിയിൽ ലോകപൊലീസ് പദവി ഏറ്റെടുത്തേക്കും

സ്വന്തം ലേഖകൻ

ബ്രിട്ടീഷ് രാജ പദവി തന്റെ ഭർത്താവായ ഹാരി രാജകുമാരനൊപ്പം ഉപേക്ഷിച്ച മേഗൻ മാർകിൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് അമേരിക്കൻ പ്രസിഡന്റാവുകയെന്ന ലക്ഷ്യം വച്ചാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. രാജബന്ധത്തിന്റെ സുഖം നുണഞ്ഞതിന് ശേഷം ഭർത്താവിനും മകനുമൊപ്പം കൊട്ടാരം വിട്ടിറങ്ങിയിരിക്കുന്ന മേഗൻ യുഎസ് രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി അടുത്ത തെരഞ്ഞെടുപ്പിൽ നിലവിലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത നിലപാടെടുക്കാനും മേഗൻ ഒരുങ്ങുന്നുണ്ട്. തുടർന്ന് വരും കാലങ്ങളിൽ നടക്കുന്ന യുഎസ് തെരഞ്ഞെടുപ്പുകളിലൊന്നിൽ മത്സരിച്ച് യുഎസ് പ്രസിഡന്റായി ലോകപൊലീസിന്റെ പദവി ഏറ്റെടുക്കാനും മേഗൻ അണിയറയിൽ തയ്യാറെടുത്ത് വരുന്നുവെന്നാണ് സൂചന.

ഹാരിയെ വിവാഹം കഴിച്ചതിന് ശേഷം തനിക്ക് രാഷ്ട്രീയത്തിലൊന്നും ഇടപെടാതെ നിലകൊള്ളേണ്ടി വന്നതിനാൽ കടുത്ത മനോവിഷമമുണ്ടായിരുന്നുവെന്നും എന്നാൽ നിലവിൽ രാജപദവി ഉപേക്ഷിച്ചിരിക്കുന്നതിനാൽ ഇനി സജീവമായി രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാൻ മേഗൻ ഒരുങ്ങുന്നുവെന്നാണ് ഒരു രാജകീയ ഉറവിടം നൽകുന്ന സൂചന. ശക്തമായ രാഷ്ട്രീയ അഭിപ്രായങ്ങളുള്ള മേഗൻ രാജപദവി വിട്ടിറങ്ങിയ സ്വാതന്ത്ര്യത്താൽ ഇനി സ്വതന്ത്രമായി അഭിപ്രായങ്ങൾ പറയുകയും രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്യുമെന്നും രാജകീയ ഉറവിടം വെളിപ്പെടുത്തുന്നു.

ഇതിന്റെ ഭാഗമായി ഈ വർഷം അവസാനം നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മേഗൻ ഇടപെട്ടേക്കാമെന്നും സൂചന ശക്തമാണ്. ഹാരിയുമായി ബന്ധമുണ്ടാകുന്നതിന് മുമ്പ് അമേരിക്കൻ നടിയായിരുന്ന മേഗൻ അന്ന് ഡൊണാൾഡ് ട്രംപിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. എന്നാൽ രാജകുടുംബമായതിന് ശേഷം രാഷ്ട്രീയത്തിൽ നിന്നും അകലം പാലിക്കുകയെന്ന നിയമം കാത്ത് സൂക്ഷിക്കുന്നതിനായി രാഷ്ട്രീയത്തിൽ നിന്നും അകന്ന് നിൽക്കാൻ മേഗൻ നിർബന്ധിതയാവുകയായിരുന്നു. എന്നാൽ രാജപദവി വിട്ടതിനെ തുടർന്ന് മേഗൻ വീണ്ടും ട്രംപിനെതിരെ തിരിയുകയോ അല്ലെങ്കിൽ കാനഡയിലെ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുകയോ ചെയ്താൽ അത് യുകെയും ഈ രാജ്യങ്ങളും തമ്മിൽ നയതന്ത്രപരമായ പ്രശ്നങ്ങൾക്ക് വരെ വഴിയൊരുക്കിയേക്കാമെന്ന ആശങ്കയും ശക്തമാണ്.

നിലവിൽ കാനഡയിലാണ് ഹാരിക്കും മകൻ ആർച്ചിക്കുമൊപ്പം മേഗൻ കഴിയുന്നത്. അതിനാൽ സ്വാഭാവികമായും മേഗന്റെ സ്വഭാവം വച്ച് അവിടുത്തെ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളിൽ അവർ ഇടപെടാൻ സാധ്യതയേറെയാണ്. കാനഡയിലെ മുൻ പ്രധാനമന്ത്രിയായ ബ്രിയാൻ മുൽറോണെയുടെ മകന്റെ ഭാര്യയായ ജെസിക്കയുമായി വളരെ അടുത്ത ബന്ധം മേഗൻ പുലർത്തുന്നതിനാൽ കനേഡിയൻ രാഷ്ട്രീയത്തിലേക്ക് മേഗൻ കയറാനും സാധ്യത കാണുന്നുണ്ട്.നിലവിലെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്ര്യൂഡ്യൂവുമായി വളരെ അടുത്ത ബന്ധവും മേഗനുണ്ട്. ഹാരിക്കും മേഗനും മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ, ഭാര്യ മിഷെൽ ഒബാമ, അവരുടെ കമ്മ്യൂണിക്കേഷൻസ് സെക്രട്ടറി സാറാ ലാതം, തുടങ്ങിയവരുമായി വളരെ അടുത്ത സൗഹൃദമുള്ളതും മേഗന് അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് വഴി വെട്ടിത്തുറക്കുന്നതിന് അവസരമേകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP