Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂകാസിൽ ആശുപത്രിയിൽ എത്തിച്ചയാൾക്ക് അണുബാധയെന്ന് സംശയം; രണ്ടാഴ്ചക്കുള്ളിൽ വുഹാനിൽ നിന്നെത്തിയ 2000 പേരെ പരിശോധിക്കും; ഫ്രാൻസിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു; കൊറോണ വൈറസ് അതിർത്തി കടന്ന് യൂറോപ്പിൽ എത്തുമ്പോൾ എങ്ങും ആശങ്ക മാത്രം

ന്യൂകാസിൽ ആശുപത്രിയിൽ എത്തിച്ചയാൾക്ക് അണുബാധയെന്ന് സംശയം; രണ്ടാഴ്ചക്കുള്ളിൽ വുഹാനിൽ നിന്നെത്തിയ 2000 പേരെ പരിശോധിക്കും; ഫ്രാൻസിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു; കൊറോണ വൈറസ് അതിർത്തി കടന്ന് യൂറോപ്പിൽ എത്തുമ്പോൾ എങ്ങും ആശങ്ക മാത്രം

സ്വന്തം ലേഖകൻ

ചൈനയിൽ മരണം വിതച്ച് കൊണ്ട് പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്ന കൊലയാളി വൈറസായ കൊറോണ നിലവിൽ അതിർത്തികൾ ഭേദിച്ച് യൂറോപ്പിലുമെത്തിച്ചേർന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു. ന്യൂകാസിൽ ആശുപത്രിയിൽ എത്തിച്ചയാൾക്ക് അണുബാധയെന്ന് സംശയമുണ്ടായതിനെ തുടർന്ന് ബ്രിട്ടനിൽ കടുത്ത ജാഗ്രതയാണ് പുലർത്തി വരുന്നത്. രണ്ടാഴ്ചക്കുള്ളിൽ വുഹാനിൽ നിന്നെത്തിയ 2000 പേരെ പരിശോധിക്കാനായി ബ്രിട്ടൻ കടുത്ത ശ്രമങ്ങളാണ് നടത്തി വരുന്നത്. ഫ്രാൻസിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് യൂറോപ്പിൽ കടുത്ത മുന്നറിയിപ്പുകളും ജാഗ്രതയും നിലവിൽ വന്നിട്ടുണ്ട്. കൊറോണ വൈറസ് അതിർത്തി കടന്ന് യൂറോപ്പിൽ എത്തുമ്പോൾ എങ്ങും ആശങ്ക മാത്രമാണ് നിഴലിക്കുന്നത്.

അതിനിടെ ചൈനയിൽ കൊറോണ ബാധിച്ച് 41 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുമുണ്ട്. യുകെയിൽ കൊറോണ ബാധിച്ചുവെന്ന് സംശയിക്കുന്ന രോഗികളിൽ ചിലരെ കടുത്ത പരിശോധനകൾക്ക് വിധേയരാക്കാനാരംഭിച്ചിട്ടുണ്ട്. അതിനിടെയാണ് ന്യൂ കാസിൽ ആശുപത്രിയിലെത്തിച്ചയാൾക്ക് കൊറോണ ബാധിച്ചുവെന്ന സംശയം ദൃഢമായിരിക്കുന്നത്. 45 കാരനായ മൈക്കൽ ഹോപിനാണ് ഈ ദുർഗതിയുണ്ടായിരിക്കുന്നത്. ഇയാൾ ഇപ്പോൾ ന്യൂ കാസിലിലെ റോയൽ ഇൻഫേർമറിയിൽ ചികിത്സയിലാണ്. കൊറോണയുടേതിന് തുല്യമായ ലക്ഷണങ്ങൾ തനിക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് മൈക്കൽ ഫോണിൽ തന്റെ ജിപിയോട് ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു.

വുഹാനിൽ ആർട്ട് പഠിപ്പിക്കുന്ന മൈക്കൽ അവിടെ നിന്നുമെത്തിയിട്ട് ഏതാനും ദിവസങ്ങളായിട്ടേ ഉള്ളൂവെന്നതാണ് ആശങ്ക വർധിപ്പിച്ചിരിക്കുന്നത്. യുകെയിൽ കൊറോണ ബാധയുണ്ടെന്ന സംശയത്താൽ പരിശോധനകൾക്ക് വിധേയരായ 14 പേരിൽ മൈക്കലും ഉൾപ്പെടുന്നു. കൊറോണ ബാധ യുകെയിലെത്തുന്നതിന് തടയിടുന്നതിനായി യുകെ ഗവൺമെന്റ് അടിയന്തിര കോബ്ര കമ്മിറ്റി ഇന്നലെ വിളിച്ച് ചേർത്തിരുന്നു. കഴിഞ്ഞ മാസം കൊറോണ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട ശേഷം അവിടെ നിന്നും 2000ത്തിൽ അധികം പേർ യുകെയിലേക്ക് വന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് വെളിപ്പെട്ടിരിക്കുന്നത്. ഇവരെ കണ്ടെത്തി പരിശോധനകൾ നടത്താനാണ് യുകെ അധികൃതർ തിരക്കിട്ട് ശ്രമിക്കുന്നത്.

ഫ്രാൻസിൽ പാരീസിലും ബോർഡ്യൂക്സിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ട ്പേർക്ക് കൊറോണ ബാധയുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. യൂറോപ്യൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ കൊറോണ കേസുകളാണ് ഫ്രാൻസിൽ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ഫ്രാൻസിലെ ഹെൽത്ത് മിനിസ്റ്ററായ ആഗ്‌നെസ് ബുസിൻ പറയുന്നത്.ബോർഡ്യൂക്സിൽ രോഗബാധ സ്ഥിരീകരിച്ച 48കാരൻ ബുധനാഴ്ച ഫ്രാൻസിലെത്തുന്നതിന് മുമ്പ് വുഹാനിലൂടെ സഞ്ചരിച്ചിരുന്നു. കൊറോണ ബാധിച്ച് വുഹാനിൽ നിന്നുമെത്തിയ ഇയാൾ കെയറിലാകുന്നതിന് മുമ്പ് ഫ്രാൻസിലെ പത്ത് പേരുമായി ഇടപഴകിയെന്ന ആശങ്കയും ശക്തമാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഫ്രഞ്ച് അധികൃതർ ഇപ്പോൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP