Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈസ്റ്റ് ക്രോയ്ഡൊൻ സ്റ്റേഷനിൽ പട്ടാപ്പകൽ കുത്തേറ്റ് മരിച്ചത് 18കാരൻ; ചോര വാർന്നൊലിച്ച് റെയിൽവേ സ്റ്റേഷൻ; ലണ്ടൻ കൊലപാതകങ്ങളുടെ തലസ്ഥാന പദവി നിലനിർത്തുമ്പോൾ ജീവൻ പൊലിയുന്നതേറെയും യുവാക്കളുടെ

ഈസ്റ്റ് ക്രോയ്ഡൊൻ സ്റ്റേഷനിൽ പട്ടാപ്പകൽ കുത്തേറ്റ് മരിച്ചത് 18കാരൻ; ചോര വാർന്നൊലിച്ച് റെയിൽവേ സ്റ്റേഷൻ; ലണ്ടൻ കൊലപാതകങ്ങളുടെ തലസ്ഥാന പദവി നിലനിർത്തുമ്പോൾ ജീവൻ പൊലിയുന്നതേറെയും യുവാക്കളുടെ

സ്വന്തം ലേഖകൻ

ഇംഗ്ലീഷ് തലസ്ഥാനമായ ലണ്ടന് കൊലപാതകങ്ങളുടെ ലോക തലസ്ഥാനമെന്ന കുപ്രസിദ്ധി ഉപേക്ഷിച്ചിട്ടില്ലെന്ന് ഏറ്റവും പുതിയ കൊലപാതകവും വ്യക്തമാക്കുന്നു. പട്ടാപ്പകൽ നിരവധി യാത്രക്കാർ നോക്കി നിൽക്കെ ലണ്ടനിലെ ഈസ്റ്റ് ക്രോയ്ഡൊൻ റെയിൽവേ സ്റ്റേഷനിലാണ് ഇന്നലെ വൈകുന്നേരം നാലേ മുക്കാലിന് 18 കാരൻ കുത്തേറ്റ് മരിച്ചത്. കുത്തേറ്റ ചെറുപ്പക്കാരന്റെ ശരീരത്തിൽ നിന്നും ചോര വാർന്നൊലിച്ചതിനെ തുടർന്ന് സ്റ്റേഷനിൽ രക്തപ്രളയമായിരുന്നു.ഈ വിധത്തിൽ ലണ്ടനിൽ കൊലയും ആക്രമസംഭവങ്ങളും പെരുകുമ്പോൾ ജീവൻ പൊലിയുന്നതേറെയും യുവാക്കളുടേതാണ്.

സംഭവത്തെ തുടർന്ന് ഇവിടേക്ക് കുതിച്ചെത്തിയ പൊലീസ് കൊലപാതക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലയുടെ വിവരമറിഞ്ഞ് ലണ്ടൻ ആംബുലൻസ് സർവീസ്, ലണ്ടൻ എയർ ആംബുലൻസ്, തുടങ്ങിയവ അടക്കം എമർജൻസി സർവീസുകൾ ഇവിടേക്കെത്തിയിരുന്നു. കുത്തേറ്റ ചെറുപ്പക്കാരന്റെ ജീവൻ രക്ഷിക്കാൻ പാരാമെഡിക്സ് ശ്രമിച്ചുവെങ്കിലും ഇയാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. ഒരു വാളുമായി ഒരാൾ തിരക്കേറിയ സ്റ്റേഷനിൽ നിൽക്കുന്നത് താൻ കണ്ടിരുന്നുവെന്നും അധികം വൈകാതെ 18കാരൻ കുത്തേറ്റ് ടിക്കറ്റ് ഓഫീസിന് മുന്നിൽ വീണ് പിടയുന്നതിനും താൻ സാക്ഷ്യം വഹിച്ചുവെന്നാണ് ഒരു യാത്രക്കാരൻ വെളിപ്പെടുത്തുന്നത്.

സംഭവത്തെ തുടർന്ന് ഇവിടെ രക്തപ്രളയമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. യുവാവിന്റെ കൊലപാതകത്തെ തുടർന്ന് മർഡർ ഇൻവെസ്റ്റിഗേഷൻ ആരംഭിച്ചുവെന്ന കാര്യം ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്നലെ വൈകുന്നേരം സ്റ്റേഷൻ പൊലീസ് കസ്റ്റഡിയിലുമായിരുന്നു. ഇത് ഏവരെയും ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നാണ് ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പൊലീസിലെ ഡിറ്റെക്ടീവ് സൂപ്രണ്ടായ ഗാരെത്ത് വില്യംസ് പറയുന്നത്. അതായത് വളരെ തിരക്കേറിയ ട്രാൻസ്പോർട്ട് ഹബായ ക്രോയ്ഡോൻ പോലുള്ള ഇടങ്ങളിൽ ഇത്തരം സംഭവങ്ങൾ നടന്നുവെന്നത് കടുത്ത അരക്ഷിതബോധമാണുണ്ടാക്കുന്നതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

ഇത് സംബന്ധിച്ച മർഡർ ഇൻവെസ്റ്റിഗേഷൻ ആരംഭിച്ചിട്ടുണ്ടെന്നും സംഭവം നേരിട്ട് കണ്ടവരും കൂടുതൽ വിവരങ്ങൾ അറിയുന്നവരും ഇക്കാര്യം പൊലീസുമായി പങ്ക് വയ്ക്കാൻ തയ്യാറാകണമെന്നും ഗാരെത്ത് വില്യംസ് പറയുന്നു. ഈസ്റ്റ് ക്രോയ്ഡൊൻ സ്റ്റേഷന്റെ റസ്‌കിൻ സ്‌ക്വയറിന് സമീപത്തുള്ള പുറകിലത്തെ എൻട്രസിൻസിന് അടുത്താണ് കൊല നടന്നിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. സംഭവത്തെ തുടർന്ന് സ്റ്റേഷൻ പൊലീസ് നിയന്ത്രണത്തിലാണെന്നും റിപ്പോർട്ടുണ്ട്. കൊലയെ തുടർന്ന് ഇവിടുത്തെ റെയിൽ സർവീസുകളെയും ട്രാംലിങ്കിനെയും ബാധിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP