Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

19-ാം നൂറ്റാണ്ടിൽ 40,000 പേർ താമസിച്ചിരുന്ന നഗരത്തിൽ ഇപ്പോൾ ഉള്ളത് വെറും 3000 പേർ; ആളുകൾ വാസം ഒഴിഞ്ഞതോടെ വീടുകൾക്ക് വെറും ഒരു യൂറോ വില പ്രഖ്യാപിച്ചു ഭരണകൂടം: ഇറ്റലിയിലെ ഈ നഗരത്തിൽ ഒരു യൂറോ വിലയ്ക്ക് വീടു വാങ്ങി പോയി താമസിച്ചാലോ?

19-ാം നൂറ്റാണ്ടിൽ 40,000 പേർ താമസിച്ചിരുന്ന നഗരത്തിൽ ഇപ്പോൾ ഉള്ളത് വെറും 3000 പേർ; ആളുകൾ വാസം ഒഴിഞ്ഞതോടെ വീടുകൾക്ക് വെറും ഒരു യൂറോ വില പ്രഖ്യാപിച്ചു ഭരണകൂടം: ഇറ്റലിയിലെ ഈ നഗരത്തിൽ ഒരു യൂറോ വിലയ്ക്ക് വീടു വാങ്ങി പോയി താമസിച്ചാലോ?

സ്വന്തം ലേഖകൻ

19-ാം നൂറ്റാണ്ടിൽ 40,000 പേർ താമസിച്ചിരുന്ന നഗരത്തിൽ ഇപ്പോൾ ഉള്ളത് വെറും 3000 പേർ. ആളുകൾ കൂട്ടത്തോടെ ഒഴിഞ്ഞു പോയതോടെ ടരാന്റോ എന്ന ഈ ഗ്രാമത്തിലെ വീടുകൾക്കും വിലയില്ലാതായിരിക്കുകയാണ്. ഇവിടുത്തെ വീടുകളുടെ വില കേട്ടാൽ ആരും ചിരിച്ചു പോകും. ഒരു യൂറോ നൽകിയാൽ ആർക്കും ഇവിടെ വീട് സ്വന്തമാക്കാം. ദിവസം മുഴുവൻ ജോലി എടുത്താൽ കിട്ടുന്നപണം ഭക്ഷണം വാങ്ങാൻ പോലും തികയാത്ത നമ്മുടെ ഈ നാടുവിട്ട് നമുക്കും ഈ നഗരത്തിൽ ഒരു യൂറോ വിലയ്ക്ക് വീടു വാങ്ങി താമസിച്ചാലോ?

ടരാന്റോയിൽ നിന്നും ആളുകൾ കൂട്ടത്തോടെ ഒഴിഞ്ഞു പോയതോടെ തെക്കൻ ഇറ്റലിയിലെ ഈ ഗ്രാമം ശാന്തസുന്ദരമായി മാറിയിരിക്കുകയാണ്. ഇവിടുത്തെ ഭരണ കൂടം കുറഞ്ഞത് 25,000 താമസക്കാരെ എങ്കിലും ഈ പഴയ സിറ്റിയിലേക്ക് തിരികെ കൊണ്ടു വരാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് വീടിന് വില ഒരു യൂറോയായി താഴ്‌ത്തിയത്. 19-ാം നൂറ്റാണ്ടിൽ ഈ ചരിത്ര പ്രസിദ്ധമായ നഗരത്തതിൽ 40,000 താമസക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ഇവിടുത്തെ ജനസംഖ്യ കുറഞ്ഞ് കുറഞ്ഞ് 3,000ത്തിൽ എത്തി.

പ്രാരംഭ ഘട്ടം എന്നോണം അഞ്ച് വീടുകളാണ് ഭരണ കൂടം ഒരു യൂറോ വിലയ്ക്ക് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. ആദ്യ ബാച്ച് വിൽപന വിജയകരമായാൽ ഒരു യൂറോയ്ക്ക് കൂടുതൽ വീടുകൾ വിൽക്കാനാണ് തീരുമാനം. മറ്റൊരു ഇറ്റാലിയൻ നഗരമായ സിസിലിയിൽ ജനവാസം കൂട്ടുന്നതിനായി ഇത്തരം ഒരു തന്ത്രം 2011ൽ നടപ്പിലാക്കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ടരാന്റോയിലും വീടുവില ഒരു യൂറോ പ്രഖ്യാപിച്ചിരിക്കുന്നത്.

സിസിലിയൻ നഗരമായ ബിവോണ, സാമ്പൂക്ക, മുസോമേലി എന്നിവിടങ്ങളിൽ വീടുകൾ കഴിഞ്ഞ വർഷം ഒരു യൂറോയ്ക്ക വിറ്റിരുന്നു. 400ഓളം കുടിയേറ്റക്കാരും ഇന്ന് ടരാന്റോയിൽ താമസക്കാരാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP