Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹീത്രൂവിലും ബെർമിങ്ഹാമിലും ഇറങ്ങിയ പല വിമാനങ്ങളും അപകടത്തിൽ നിന്നൊഴിവായത് തലനാരിഴയ്ക്ക്; ബ്രിട്ടീഷ് എയർപോർട്ടുകളിൽ നിന്നുള്ള അനേകം വിമാനങ്ങൾ റദ്ദ് ചെയ്തു; സ്‌കോട്ട്ലൻഡ് മുതൽ കോൺവാൾ വരെ വെള്ളപ്പൊക്കം; ഡെന്നീസ് കൊടുങ്കാറ്റ് ഭീതി മാറാതെ ബ്രിട്ടൻ

ഹീത്രൂവിലും ബെർമിങ്ഹാമിലും ഇറങ്ങിയ പല വിമാനങ്ങളും അപകടത്തിൽ നിന്നൊഴിവായത് തലനാരിഴയ്ക്ക്; ബ്രിട്ടീഷ് എയർപോർട്ടുകളിൽ നിന്നുള്ള അനേകം വിമാനങ്ങൾ റദ്ദ് ചെയ്തു; സ്‌കോട്ട്ലൻഡ് മുതൽ കോൺവാൾ വരെ വെള്ളപ്പൊക്കം; ഡെന്നീസ് കൊടുങ്കാറ്റ് ഭീതി മാറാതെ ബ്രിട്ടൻ

സ്വന്തം ലേഖകൻ

ന്നലെ മണിക്കൂറിൽ 91 മൈൽ വേഗതയിൽ വീശിയടിച്ചിരിക്കുന്ന ഡെന്നീസ് കൊടുങ്കാറ്റ് ബ്രിട്ടന്റെ നിരവധി ഭാഗങ്ങളിൽ വൻ നാശനഷ്ടങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാക്കിയെന്ന് റിപ്പോർട്ട്.

കടുത്ത കാറ്റ് കാരണം ഹീത്രൂവിലും ബെർമിങ്ഹാമിലും ഇറങ്ങിയ പല വിമാനങ്ങളും അപകടത്തിൽ നിന്നൊഴിവായത് തലനാരിഴയ്ക്കായിരുന്നു. ബ്രിട്ടീഷ് എയർപോർട്ടുകളിൽ നിന്നുള്ള അനേകം വിമാനങ്ങളാണ് കടുത്ത കാറ്റ് കാരണം റദ്ദ് ചെയ്തിരിക്കുന്നത്. കാറ്റിനൊപ്പം കടുത്ത മഴ പെയ്തിറങ്ങിയതിന്റെ ഫലമായി സ്‌കോട്ട്ലൻഡ് മുതൽ കോൺവാൾ വരെ വെള്ളപ്പൊക്കവും സംജാതമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഡെന്നീസ് കൊടുങ്കാറ്റ് ഭീതി മാറാതെ ബ്രിട്ടൻ വലയുകയാണിപ്പോൾ.

ഇന്നലെ കടുത്ത കാറ്റുയർത്തിയ വെല്ലുവിളിയിൽ തികച്ചും സാഹസികമായി വിമാനം ഹീത്രോ എയർപോർട്ടിലേക്ക് പൈലറ്റ് ലാൻഡ് ചെയ്യിപ്പിക്കുന്നതിന്റെ പേടിപ്പെടുത്തുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. എത്തിഹാദ് എയർവേസിന്റെ വിമാനമാണ് കാറ്റിനോട് മല്ലടിച്ച് ഈ എയർപോർട്ടിലിറങ്ങിയിരിക്കുന്നത്.

ഇത്തരത്തിൽ നിരവധി വിമാനങ്ങൾ കാറ്റിനോട് പൊരുതിയാണ് ഇന്നലെ നിലത്തിറങ്ങിയിരിക്കുന്നത്. കടുത്ത കാറ്റുയർത്തിയ വെല്ലുവിളി കാരണം നൂറ് കണക്കിന് വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ശക്തമായ കാറ്റു കാരണം ചില വിമാനങ്ങൾ ബെർമിങ്ഹാം എയർപോർട്ടിൽ വളരെ സാവധാനത്തിലും ബുദ്ധിമുട്ടിയും ഇന്നലെ ലാൻഡ് ചെയ്യുന്ന വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്.

നിരവധി ജെറ്റ് വിമാനങ്ങൾ കടുത്ത കാറ്റ് കാരണം ഇറങ്ങാനാവാതെ എയർപോർട്ടിന് മുകളിൽ വട്ടം കറങ്ങിയിരുന്നു. തുടർന്ന് കടുത്ത അപകടസാധ്യതയെ അവഗണിച്ച് ഇവയിൽ പലതും രണ്ടും കൽപിച്ച് ലാൻഡ് ചെയ്യുകയായിരുന്നു. യാത്രക്കാർക്ക് ഇതിനെ കുറിച്ച് മുന്നറിയിപ്പുകളുമേകിയിരുന്നു.ഈ വീക്കെൻഡിൽ യുകെയിൽ ശക്തമായ ഡെന്നീസ് കൊടുങ്കാറ്റ് കാരണം ഇതുവരെയായി മൂന്ന് പേരാണ് മരിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെയോടെ കടുത്ത കാറ്റ് കാരണം ഏതാണ്ട് 170ഓളം വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഹീത്രോ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ടതും ഇവിടെ ഇറങ്ങേണ്ടതുമായ വിമാനങ്ങളിൽ 50 ശതമാനവും കടുത്ത കാറ്റ് കാരണം റദ്ദാക്കിയിരുന്നു. ഗ്വാത്വിക്കിൽ 30 ശതമാനം വിമാന സർവീസുകളാണ് റദ്ദാക്കിയതെന്നാണ് ട്രാവൽ ന്യൂസ് സർവീസായ ഇന്റിക്സ് വെളിപ്പെടുത്തുന്നത്.

കാറ്റിനൊപ്പമുണ്ടായ കടുത്ത മഴകാരണമുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ ഒരു 60 കാരന്റെ മൃതദേഹം സൗത്ത് വെയിൽസിലെ ഒരു നദിയിൽ ഇന്നലെ കണ്ടെത്തിയിരുന്നു. ഇതോടെ ഡെന്നീസ് കാരണം ബ്രിട്ടനിൽ മൂന്നാമത്തെ മരണം സ്ഥിരീകരിക്കപ്പെടുകയായിരുന്നു. അതിന് മുമ്പ് കഴിഞ്ഞ ദിവസം കെന്റിൽ ഒരു 18 കാരനും മാർഗററ്റ് ഹാർബറിൽ മറ്റൊരാളും വെള്ളപ്പൊക്കത്തിൽ പെട്ട് മരിച്ചിരുന്നു.

ഈ വീക്കെൻഡിൽ 48 മണിക്കൂറിനുള്ളിൽ ബ്രിട്ടനിൽ ഒരു മാസം പെയ്യേണ്ടുന്ന അളവിലുള്ള വർഷപാതമുണ്ടായതിനെ തുടർന്നാണ് മിക്കയിടങ്ങളിലും അപകടകരമായ തോതിൽ വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്.

ഇതിനെ തുടർന്ന് രാജ്യമാകമാനം കടുത്ത വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് അധികൃതർ ഉയർത്തിയിരിക്കുന്നത്. സ്‌കോട്ട്ലൻഡ് മുതൽ കോൺ വാൾ വരെ കടുത്ത വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. സൗത്ത് വെയിൽസിലെ അവസ്ഥ ജീവന് കടുത്ത ഭീഷണിയുയർത്തുന്നതാണ്. സൗത്ത് വെയിൽസിലെ താവെ നദിയിലേക്ക് വീണാണ് ഇന്നലെ ഒരാൾ മരിച്ചിരിക്കുന്നത്. തുടർന്ന് ഇയാളുടെ മൃതദേഹം ഒഴുക്കിൽ പെട്ട് കാണാതാവുകയും ഇയാൾ വെള്ളത്തിൽ വീണിടത്ത് നിന്നും എട്ട് മൈലുകൾക്കപ്പുറം പിന്നീട് കണ്ടെത്തുകയുമായിരുന്നു. വോർസെസ്റ്റർഷെയറിൽ ഒരു സ്ത്രീയും ഇന്നലെ ഒഴുക്കിൽ പെട്ടിരുന്നു. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP