Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സേനയിലെ ഓണററി മേജറും ലെഫ്റ്റന്റ് കമാൻഡറുമായി തുടരുമെങ്കിലും ഇനി ഔദ്യോഗിക ചുമതലകൾ ഇല്ല; ബക്കിങ്ങാം കൊട്ടാരത്തിലെ ഓഫീസ് അടച്ചുപൂട്ടും; എച്ച്ആർഎച്ച് പദവി ഉപയോഗിക്കാനാവില്ല; ഭാര്യയുടെ വാക്കുകേട്ട് ചാടിയിറങ്ങിയ ഹാരി ഏപ്രിൽ ആറുമുതൽ ബ്രിട്ടനിലെ സാധാരണക്കാരൻ

സേനയിലെ ഓണററി മേജറും ലെഫ്റ്റന്റ് കമാൻഡറുമായി തുടരുമെങ്കിലും ഇനി ഔദ്യോഗിക ചുമതലകൾ ഇല്ല; ബക്കിങ്ങാം കൊട്ടാരത്തിലെ ഓഫീസ് അടച്ചുപൂട്ടും; എച്ച്ആർഎച്ച് പദവി ഉപയോഗിക്കാനാവില്ല; ഭാര്യയുടെ വാക്കുകേട്ട് ചാടിയിറങ്ങിയ ഹാരി ഏപ്രിൽ ആറുമുതൽ ബ്രിട്ടനിലെ സാധാരണക്കാരൻ

സ്വന്തം ലേഖകൻ

രാജപദവികൾ വേണ്ടെന്നുവെച്ച് കാനഡയിലേക്ക് കുടിയേറാനൊരുങ്ങുന്ന ഹാരി രാജകുമാരനും മേഘൻ മെർക്കലും ഏപ്രിൽമുതൽ സാധാരണക്കാർ മാത്രമാകും. കഴിഞ്ഞമാസമാണ് രാജപദവികൾ ഉപേക്ഷിക്കാൻ ഹാരിയും മേഘനും തീരുമാനിച്ചത്. തീരുമാനം കൊട്ടാരത്തിൽ വലിയ ആഘാതമുണ്ടാക്കിയെങ്കിലും അത് രാജ്ഞി അംഗീകരിക്കുകയായിരുന്നു. മാർച്ച് 31-നാണ് മെഗ്‌സിറ്റ് എ്ന്ന് വിശേഷിപ്പിക്കപ്പെട്ട രാജപദവിയൊഴിയൽ പ്രാബല്യത്തിൽ വരുന്നത്.

സൈന്യത്തിലെ മേജർ, ലെഫ്റ്റനന്റ് കമാൻഡർ, സ്‌ക്വാഡ്രൺ ലീഡർ എന്നീ പദവികൾ ഹാരി രാജകുമാരന് തുടരാനാകുമെങ്കിലും ഈ ഓണററി പദവികൾ 12 മാസത്തെ ട്രയൽ കാലയളവിൽ ഉപയോഗിക്കാനാവില്ല. രാജകുടുംബാംഗങ്ങൾ എന്ന നിലയിലുള്ള ചുമതലകൾ മാർച്ച് ഒമ്പതിനുള്ളിൽ ഹാരിയും മേഘനും ചെയ്തുതീർക്കുമെന്നാണ് കരുതുന്നത്. ഇവരുൾപ്പെട്ട യുകെ ഫൗണ്ടേഷനിൽനിന്ന് മാർച്ച് 31-നാണ് ഇരുവരും ഒഴിയുക.
മുൻകൂട്ടി തീരുമാനിച്ച ഒട്ടേറെ പരിപാടികളിൽ പങ്കെടുക്കേണ്ടതിനാൽ, ഇനിയുള്ള ദിവസങ്ങളിൽ ഹാരിയും മേഘനും ബ്രിട്ടനിലുണ്ടാകുമെന്നാണ് കരുതുന്നത്. ഫെബ്രുവരി 28-ന് ലണ്ടനിൽ നടക്കുന്ന ഇൻവിക്റ്റസ് ഗെയിംസിൽ പോപ് സ്റ്റാർ ജോൺ ബോൺ ജോവിക്കൊപ്പം ഹാരി പങ്കെടുക്കും. മാർച്ച് അഞ്ചിനുനടക്കുന്ന എൻഡവർ ഫണ്ട് അവാർഡ് ചടങ്ങുകളിലും ഇരുവരും പങ്കെടുക്കും. ഫോർമുല വൺ ഡ്രൈവർ ലൂയി ഹാമിൽട്ടണിനൊപ്പം മാർച്ച് ആറിന് സിൽവർ‌സ്റ്റോണിൽ നടക്കുന്ന ചടങ്ങിലും ഹാരിയുണ്ടാകും.

മാർച്ച് ഏഴിനു നടക്കുന്ന മൗണ്ട് ബാറ്റൺ സംഗീതോത്സവത്തിലും ഇരുവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്. മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാദിനത്തിലും മേഘന് പരിപാടികളുണ്ട്. മാർച്ച് ഒമ്പതിന് വെസ്റ്റ്മിൻസ്റ്റർ അബേയിൽ നടക്കുന്ന കോമൺവെൽത്ത് സർവീസിൽ രാജ്ഞിക്കും മറ്റ് രാജകുടുംബാംഗങ്ങൾക്കുമൊപ്പം പങ്കെടുക്കുന്ന ഇരുവരും, ഏപ്രിൽ ഒന്നോടെ രാജകുടുംബാംഗങ്ങൾ അല്ലാതായി മാറും. ഇതോടെ, ഔദ്യോഗിക പരിപാടികളിൽ ഇവരുടെ സാന്നിധ്യവും ഇല്ലാതാകും.

പുതിയ ജീവകാരുണ്യ സംഘടന സ്ഥാപിച്ച് അതിന്റെ പ്രവർത്തനങ്ങളുമായി മു്‌ന്നോട്ടുപോകാനാണ് ഹാരിയുടെയും മേഘന്റെയും തീരുമാനം. സംഘടനയെക്കുറിച്ച് ഇക്കൊല്ലമൊടുവിൽ ഇരുവരും പ്രഖ്യാപനം നടത്തുമെന്ന് ഇവരുടെ വക്താവ് പറഞ്ഞു. നിലവിലുള്ള സംഘടനകളുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയും ചുമതലകൾ നിർവഹിക്കുകയും ചെയ്യുമെന്നും വക്താവ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP