Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജ്ഞി നിരോധിച്ചാലും റോയൽ സസെക്സ് ബ്രാൻഡ് ഉപയോഗിക്കാൻ നിയമ തടസ്സമില്ലെന്ന് വാദിച്ച് മേഗൻ; മുത്തശ്ശിക്ക് താൽപര്യം ഇല്ലെങ്കിൽ ഉപയോഗിക്കുന്നില്ലെന്ന് ഹാരി; ബ്രിട്ടണിലെ രാജപദവിക്കൊപ്പം രണ്ടു പേരുടെയും സ്ഥാനങ്ങളും പോയ് മറയുന്നതിങ്ങനെ

രാജ്ഞി നിരോധിച്ചാലും റോയൽ സസെക്സ് ബ്രാൻഡ് ഉപയോഗിക്കാൻ നിയമ തടസ്സമില്ലെന്ന് വാദിച്ച് മേഗൻ; മുത്തശ്ശിക്ക് താൽപര്യം ഇല്ലെങ്കിൽ ഉപയോഗിക്കുന്നില്ലെന്ന് ഹാരി; ബ്രിട്ടണിലെ രാജപദവിക്കൊപ്പം രണ്ടു പേരുടെയും സ്ഥാനങ്ങളും പോയ് മറയുന്നതിങ്ങനെ

സ്വന്തം ലേഖകൻ

ങ്ങളുടെ ബിസിനസ് റോയൽ സസെക്സ് ബ്രാൻഡ് ഉപയോഗിക്കുന്നതിൽ യാതൊരു അപാകതയുമില്ലെന്ന് സുഹൃത്തുക്കളോട് വെളിപ്പെടുത്തി ഹാരിരാജകുമാരന്റെ ഭാര്യ മേഗൻ മാർകിൾ രംഗത്തെത്തി. ഹാരിയും മേഗനും രാജപദവി ഉപേക്ഷിച്ചതിനെ തുടർന്ന് റോയൽ സസെക്സ് ഉപയോഗിക്കാൻ പാടില്ലെന്ന് എലിസബത്ത് രാജ്ഞി നിർദേശിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മേഗൻ. എന്നാൽ തന്റെ മുത്തശ്ശിക്ക് ഇത് ഇഷ്ടമില്ലെങ്കിൽ ഈ പേര് ഉപയോഗിക്കില്ലെന്ന നിലപാടാണ് ഹാരി പുലർത്തുന്നത്. രാജപദവിക്കൊപ്പം ഇരുവരുടെയും സ്ഥാനങ്ങളും പോയ് മറയുന്നതിങ്ങനെയാണ്.

തങ്ങൾ തുടങ്ങുന്ന ബിസിനസിന് റോയൽ സസെക്സ് എന്ന പേരിട്ടത് അത് സംരക്ഷിക്കാൻ വേണ്ടിയാണെന്നും മറിച്ച് അതുപയോഗിച്ച് ലാഭമുണ്ടാക്കാനല്ലെന്നുമാണ് മേഗൻ വിശദീകരണം നൽകുന്നത്. ഈ പേരുപയോഗിക്കുന്നതിന്റെ യഥാർത്ഥ ഉദ്ദേശ്യലക്ഷ്യങ്ങൾ തങ്ങൾക്കറിയാമെന്നും അതിനാൽ ആരും വിമർശിക്കേണ്ടതില്ലെന്നുമാണ് മേഗൻ വിശദീകരിച്ചിരിക്കുന്നത്.സ്വതന്ത്രമായി ജീവിക്കുന്നതിന് രാജപദവി വേണ്ടെന്ന് വച്ചെങ്കിലും ' സസെക്‌സ് റോയൽ' എന്ന രാജമുദ്ര ധ്വനിപ്പിക്കുന്ന പേര് തങ്ങളുടെ ബ്രാൻഡിനിട്ട് ബിസിനസ് വിജയിപ്പിക്കാനായിരുന്നു ഇരുവരും ആസൂത്രണം ചെയ്തിരുന്നത്.

ഇതിനായി ലക്ഷങ്ങൾ മുടക്കി ഇവർ ഈ പേരിൽ ബ്രാൻഡ് രജിസ്ട്രർ ചെയ്യുകയും വെബ്‌സൈറ്റ് ഉണ്ടാക്കുകയും ചെയ്തിരുന്നു. സസെക്‌സ് റോയൽ ഉപയോഗിക്കുന്നതിന് ഹാരിക്കും മേഗനും വിലക്കേർപ്പെടുത്തി കഴിഞ്ഞ ദിവസമായിരുന്നു രാജ്ഞി രംഗത്തെത്തിയിരുന്നത്.ഈ പേര് ഉപയോഗിക്കുന്നത് ഒരു പ്രശ്നമാക്കി മാറ്റേണ്ട യാതൊരു ആവശ്യവുമില്ലെന്നാണ് തന്റെ അടുത്ത സുഹൃത്തുക്കളോട് മേഗൻ പരാതി പോലെ ബോധിപ്പിച്ചിരിക്കുന്നത്.ഇത്തരം അനാവശ്യ വിവാദങ്ങൾക്ക് ഇനി തന്റെയും ഹാരിയുടെയും ജീവിതത്തിൽ യാതൊരു സ്ഥാനവുമില്ലെന്നും തങ്ങൾ നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യ സാഫല്യത്തിനായി മുന്നോട്ട് പോകുമെന്നുമാണ് മേഗൻ തറപ്പിച്ച് പറയുന്നത്.

റോയൽ സസെക്സ് എന്ന പേര് ഇരുവരും ഉപയോഗിക്കരുതെന്ന് രാജ്ഞിയും മറ്റ് മുതിർന്ന ഒഫീഷ്യലുകളും ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു തീരുമാനിച്ചിരുന്നത്. തങ്ങൾ യാഥാർത്ഥ്യമാക്കാനുദ്ദേശിക്കുന്ന ഗ്ലോബൽ പ്രൊജക്ടുകൾക്ക് സ്വയം ഉയർന്ന് വരാനുള്ള ശേഷിയുണ്ടെന്നും അതിന് രാജകീയ പേരിന്റെ പിന്തുണ വേണ്ടെന്നുമാണ് മേഗൻ സുഹൃത്തുക്കളോട് സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ പേര് സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ബ്രാൻഡ് നെയിമായി ഇതുപയോഗിക്കാൻ തീരുമാനിച്ചതെന്നും ഇതു കൊണ്ട് ഒരിക്കലും ലാഭമുണ്ടാക്കാൻ ലക്ഷ്യമിട്ടിട്ടില്ലെന്നും മേഗൻ ആവർത്തിക്കുന്നു.

രാജപദവികൾ ഉപേക്ഷിച്ച് സ്വന്തം കാലിൽ ജീവിക്കാനായി കാനഡയ്ക്ക് പോയ ഹാരിയും മേഗനും ബക്കിങ്ഹാം കൊട്ടാരത്തിലെ തങ്ങളുടെ ഓഫീസ് അടച്ച് പൂട്ടി ജീവനക്കാരെയും കഴിഞ്ഞ ദിവസം പിരിച്ച് വിട്ടിരുന്നു.എന്നാൽ റോയൽ സസെക്സ് എന്ന പേര് ബ്രാൻഡ് നെയിമായി ഉപയോഗിക്കുന്നതിൽ നിന്നും ഹാരിയെയും മേഗനെയും ഔദ്യോഗികമായി രാജ്ഞി വിലക്കിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് കൊട്ടാരം വക്താവ് ഇന്നലെ രാത്രി രംഗത്തെത്തിയിരുന്നു.

ഇത് സംബന്ധിച്ച് ഇരുവരും രാജ്ഞിയുമായും മുതിർന്ന രാജകുടുംബാംഗങ്ങളുമായും നടത്തിയ ചർച്ചയിൽ ഇത് സംബന്ധിച്ച തീരുമാനമായതായും അതിന് യാതൊരു മാറ്റവുമില്ലെന്നുമാണ് കൊട്ടാരം വക്താവ് വിശദീകരിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP