Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എച്ച് ആർ എച്ച് എന്ന പദവി കൊടുക്കാനും എടുക്കാനും രാജ്ഞിയാര്? ഞങ്ങൾ അത് തുടർന്നും ഉപയോഗിക്കും: അമ്മൂമ്മയും ബ്രിട്ടീഷ് ഭരണാധികാരിയുമായ എലിസബത്ത് രാജ്ഞിയോട് വിയോജിച്ച് ഹാരിയും മേഗനും: ധാർഷ്ട്യത്തിൽ ഞെട്ടി ബ്രിട്ടണിലെ രാജ സ്നേഹികളും രാജ കുടുംബവും

എച്ച് ആർ എച്ച് എന്ന പദവി കൊടുക്കാനും എടുക്കാനും രാജ്ഞിയാര്? ഞങ്ങൾ അത് തുടർന്നും ഉപയോഗിക്കും: അമ്മൂമ്മയും ബ്രിട്ടീഷ് ഭരണാധികാരിയുമായ എലിസബത്ത് രാജ്ഞിയോട് വിയോജിച്ച് ഹാരിയും മേഗനും: ധാർഷ്ട്യത്തിൽ ഞെട്ടി ബ്രിട്ടണിലെ രാജ സ്നേഹികളും രാജ കുടുംബവും

സ്വന്തം ലേഖകൻ

ടൊറന്റോ: രാജപദവി ഉപേക്ഷിച്ച് കാനഡയിലേക്ക് ചേക്കലേറിയ ഹാരിയും മേഗനും എലിസബത്ത് രാജ്ഞിയെ വെല്ലുവിളിച്ച് രംഗത്ത്. എച്ച്ആർഎച്ച് എന്ന പദവി കൊടുക്കാനും എടുക്കാനും രാജ്ഞിയാര് എന്ന് ചോദിച്ചാണ് ഹാരിയും മേഗനും രംഗത്ത് എത്തിയിരിക്കുന്നത്. ഈ ലോകത്ത് റോയൽ എന്ന വാക്ക് രാജ്ഞിയുടെ സ്വന്തമല്ലെന്നും തങ്ങൾ ആ വാക്ക് വീണ്ടും ഉപയോഗിക്കുമെന്നുമാണ് ഇരുവരും തങ്ങളുടെ വെബ്സൈറ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഹാരിയുടെയും മേഗന്റെയും ബ്രാൻഡായ ' സസെക്സ് റോയൽ' എന്ന ബ്രാൻഡ് നെയിം മാറ്റുവാൻ നിർബന്ധിതമാകേണ്ടി വന്നതിന് പിന്നാലെയാണ് ഹാരിയും മേഗനും രാജ്ഞിയേയും രാജകുടുംബത്തെയും വെല്ലുവിളിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

തങ്ങളുടെ വെബ്സൈറ്റിലൂടെ പുറത്ത് വിട്ട സ്റ്റേറ്റ്മെന്റിൽ വസന്തകാലത്തിന് ശേഷം തങ്ങളുടെ ബ്രാൻഡിന് റോയൽ എന്ന വാക്ക് ഉപയോഗിക്കില്ലെന്നും എന്നാൽ എച്ച്ആർഎച്ച് എന്ന പദവി തുടരുമെന്നുമാണ് ഇരുവരും അറിയിച്ചിരിക്കുന്നത്. ഇരുവരുടെയും പ്രസ്താവനയുടെ പല ഭാഗത്തും കൊട്ടാത്തോടും രാജ്ഞിയോടുമുള്ള ശത്രുതയും നിഴലിച്ചു നിൽക്കുന്നുണ്ട്. സർക്കാരിനോ രാജ്ഞിക്കോ മാത്രം അവകാശപ്പെട്ട വാക്കല്ല റോയൽ എന്നും ഇരുവരും പ്രസ്താവനയിലൂടെ പറഞ്ഞു. മറ്റൊരു രാജ്യത്ത് റോയൽ എന്ന വാക്ക് ഉപയോഗിക്കുന്നതിൽ രാജകുടുംബത്തിനോ സർക്കാരിനോ ഇടപെടാൻ നിയമം ഇല്ലെന്നും ഇറുവരും പറയുന്നു. ഇരുവരും തങ്ങളുടെ ബ്രാൻഡിന് ടസസെക്സ് റോയൽ' എന്ന പേരാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ രാജ്ഞി ഈ പേര് ഉപയോഗിക്കുന്നതിൽ നിന്നും ഇവരെ വിലക്കുകയും റോയൽ എന്ന വാക്ക് ഉപയോഗിക്കാൻ ഇരുവർക്കും അവകാശം ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഞിക്കെതിരെ പൊട്ടിത്തെറിച്ച് ഇരുവരും രംഗത്തെത്തിയത്.

മറ്റ് കുടുംബാംഗങ്ങളിൽ നിന്നും വ്യത്യസ്തമായാണ് തങ്ങളെ കൊട്ടാരത്തിലുള്ളവർ പരിഗണിക്കുന്നതെന്നും ഇരുവരും പരാതി പറയുന്നു. കൊട്ടാരം വിട്ടപ്പോൾ ഉണ്ടാക്കിയ കരാർ പ്രകാരം ഹാരിയും മേഗനും രാജകീയ ചുമതലകളിൽ നിന്നും പിന്മാറേണ്ടതുണ്ടെനന്നും രാജ്ഞിയുടെ പ്രതിനിധിയായി ചുമതലകൾ ഏറ്റെടുക്കേണ്ടതുമില്ല. കഴിഞ്ഞ മാസ കൊട്ടാരം പുറത്ത് വിട്ട പ്രസ്താവനയിൽ ഇരുവർക്കും തങ്ങളുടെ എച്ച്ആർഎച്ച് ടൈറ്റിൽ ഉപയോഗിക്കാൻ അനുവാദമില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ കൊട്ടാരത്തെയും രാജ്ഞിയേയും വെല്ലുവിളിച്ച് ഇപ്പോൾ തങ്ങൾ ആ പദവി തുടരുമെന്നാണ് ഇരുവരും തങ്ങളുടെ വെബ്സൈറ്റിൽ നൽകിയ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. His and Her Royal Highnsse എന്ന പദവി തുടരുമെന്നാണ് ഇതോടെ ഇരുവരും കൊട്ടാരത്തെ വെല്ലുവിളിച്ചിരിക്കുന്നത്.

കൊട്ടാര പദവികൾ എല്ലാം ഉപേക്ഷിച്ച് കാനഡയിലേക്ക് ചേക്കേറിയ ഇരുവരും ഇപ്പോൾ തങ്ങളുടെ ഡ്യൂക്ക് ഓഫ് സസെക്സ്, ഡച്ചസ് ഓഫ് സസെക്സ് എന്നീ പദവികൾ തങ്ങൾക്ക് ഇഷ്ടമുള്ളപ്പോൾ ഉഉപയോഗിക്കുമെന്നാണ് വ്യക്തമാക്കുന്നത്. ഇരുവരും വെബ്സൈറ്റിൽ നൽകിയ പ്രസ്താവനയിൽ കിരീടാവകാശത്തിൽ നിന്നും ആറാം ലൈനിലാണ് ഹാരിയുള്ളതെന്നും മിലിട്ടറി റാങ്ക് ഇപ്പോഴും ഉണ്ടെന്നും അതിനാൽ തന്നെ തങ്ങൾക്ക് ഇപ്പോഴും പബ്ലിക്ക് പ്രൊട്ടക്ഷന് അവകാശമുണ്ടെന്നും ഇരുവരും നൽകിയ പ്രസ്താവനയിൽ പറയുന്നു.

ഞങ്ങളുടെയും മകന്റെയും സുരക്ഷയ്ക്ക് ആവശ്യമായ പ്രൊട്ടക്ഷൻ വേണമെന്നും മൂന്ന് മില്ല്യൺ മുതൽ ആറ് മില്ല്യൺ പൗണ്ട് വരെ തന്നാൽ അത് യുകെയിലേയും കാനഡയിലേയും ടാക്സ് പേയേഴ്സിന് നൽകി വരുമ്പോൾ തീരാനുള്ളതേയുള്ളു എന്നും ഇരുവരും പറയുന്നു. അതേ സമയം രാജഭകതന്മാർക്ക് ഹാരിയുടേയും മേഗന്റെയും പ്രവർത്തികൾ തീരെ രസിച്ചിട്ടില്ല. കൊട്ടാരവും ഹാരിയും മേഗനുമായുള്ള പ്രശ്നം ദിവസം ചെല്ലുന്തോറും വഷളാകുമന്ന് തന്നെയാണ് കരുതുന്നത്. മേഗന്റെ യഥാർത്ഥ സ്വഭാവമെന്താണെന്നാണ് ഇത്രയും നാളിനുള്ളിൽ വ്യക്തമാക്കിയിരിക്കുന്നതെന്നുമാണ് രാജകുടുംബത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ബക്കിങ് ഹാം പാലസ് ആസ്ഥാനമാക്കിയുള്ള തങ്ങളുടെ ഓഫിസ് പൂട്ടിയതായും ഇഇരുവരും അറിയിച്ചു. ഇതുകൊട്ടാരത്തിലുള്ളവർക്കും ഇരുവരുടെയും വിശ്വസ്്തരായ നിന്ന ഉദ്യോഗസ്ഥരിലും വിഷമം ഉണ്ടാക്കി.

അതേസമയം ഹാരിയും മേഗനും അനാവശ്യ വിവാദം ആണ് ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നതെന്നാണ് രാജഭക്തർ പറയുന്നത്. രാജകുടുംബവും ഹാരിയും മേഗനും തമ്മിലുള്ള പ്രശ്നം ഇനിയും വഷളാകുമോ എന്നപേടിയും ഇപ്പോൾ ഇവർക്കുണ്ട്. മേഗന്റെ യഥാർത്ഥ സ്വഭാവമെന്താണെന്നാണ് ഇതോടെ പുറത്ത് വന്നിരിക്കുന്നതെന്നും രാജഭക്തർ പറയുന്നു. മേഗന്റെ യഥാർത്ഥ മുഖവും ലക്ഷ്യവുമാണ് ഇതോടെ പുറത്ത് വന്നിരിക്കുന്നതെന്നണ് ചാൾസ് രാജകുമാരന്റെ ബയോഗ്രഫർ ആയ ടോം ബോവർ പറഞ്ഞത്.

രാജ്ഞിയുടെ തീരുമാനത്തിനു നേരെയുള്ള മേഗന്റെ മറുപടി മുഖമടച്ച് തുപ്പാനാണ് തോന്നുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്ഞിയോട് അപമര്യാദയോടെയാണം് ഇരുവരും പെരുമാറുന്നതെനന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP