Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മകളെ പോലെ സ്നേഹിച്ച ചാൾസ് രാജകുമാരനോട് വിടപറയാൻ പോലും മേഗൻ എത്തിയില്ല; അത്രമേൽ വെറുത്തു പോയ രാജകുടുംബത്തിലേക്ക് ഇനി മേഗനില്ല; ഭാര്യയെ വല്ലാതെ സ്നേഹിക്കുന്ന ഹാരിക്ക് ഇനി അമേരിക്കയും കാനഡയും ശരണം

മകളെ പോലെ സ്നേഹിച്ച ചാൾസ് രാജകുമാരനോട് വിടപറയാൻ പോലും മേഗൻ എത്തിയില്ല; അത്രമേൽ വെറുത്തു പോയ രാജകുടുംബത്തിലേക്ക് ഇനി മേഗനില്ല; ഭാര്യയെ വല്ലാതെ സ്നേഹിക്കുന്ന ഹാരിക്ക് ഇനി അമേരിക്കയും കാനഡയും ശരണം

സ്വന്തം ലേഖകൻ

ലണ്ടൻ: പ്രിൻസ് ഹാരിക്കൊപ്പം മേഗൻ മാർക്കിൾ ഇനി രാജകുടുംബത്തിലേക്ക് ഒരിക്കലും വരില്ല. ഏപ്രിലിൽ റോയൽ ഡ്യൂട്ടീസ് അസവാനിക്കുന്നതിന്റെ ഭാഗമായി രാജകുടുംബത്തോട് വിടപറായുന്ന അവസാന ചടങ്ങിൽ പങ്കെടുക്കാൻ ഹാരി എത്തുമെങ്കിലും അത്രമേൽ വെറുത്തു പോയ രാജകുടുംബത്തോട് വിടറയാൻ മേഗൻ വരില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മകൻ ഹാരിയുടെ പത്നിയായി ബക്കിങ്ഹാം കൊട്ടാരത്തിലെത്തിയ കാലം മുതൽ മേഗനെ മകളെ പോലെ സ്നേഹിച്ചയാണളാണ് ചാൾസ് രാജകുമാരൻ. എന്നാൽ പിതാവായ ചാൾസിനോട് പോലും വിടപറയാൻ പോലും തയ്യാറാകാതെയാണ് മേഗൻ കൊട്ടാരത്തിന്റെ പടിയിറങ്ങിയത്. അതിനാൽ തന്നെ ഇനി ഒരു മടങ്ങി വരവ് കൊട്ടാരത്തിലേക്ക് മേഗനും ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

രാജകുടുംബത്തിൽ നിന്നും സാമ്പത്തികമായി സ്വതന്ത്രരാകാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ പ്രിൻസ് ഹാരിയോടും മേഗനോടും രാജ്ഞി മാർച്ച് 9ന് വെസ്റ്റ്മിനിസ്റ്ററിൽ നടക്കുന്ന കോമൺ വെൽത്ത് സർവീസ് വരെ കാത്തിരിക്കാൻ പറഞ്ഞിരുന്നു. ഇതിന് ശേഷമായിരിക്കും കൊട്ടാര്തതിൽ നിന്നുള്ള ഇരുവരുടേയും ഔദ്യോഗിക പടിയിറക്കം. മേഗന് പങ്കെടുക്കാൻ കഴിയുന്ന അവസാനത്തെ രാജകീയ ചടങ്ങുമായിരിക്കും വരു ദിവസം നടക്കുന്നത്. എന്നാൽ ഇതിൽ ഇവർ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. എന്നാൽ ഏപ്രിലിൽ നടക്കുന്ന ലണ്ടൻ മാരത്തോണിൽ പങ്കെടുക്കാൻ ഹാരി എത്തുക തനിച്ചായിരിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഹാരിക്കും മേഗനും ഏപ്രിലിന് ശേഷം രാജകുടുംബത്തിലേക്ക് തിരികെ എത്താനും എച്ചആർഎച്ച് പദവി ഉപയോഗിക്കാനും അനുവാദം ഉണ്ടാവില്ല. എന്നാൽ തങ്ങൾ ആ പദവിയിൽ തുടരുമെന്ന് രാജ്ഞിയെ വെല്ലുവിളിച്ചിരിക്കുകയാണ് ഹാരിയും മേഗനും.

റോയൽ സസ്‌കെസ് എന്ന ബ്രാൻഡ് നെയിം ഉപയോഗിക്കാൻ ഹാരിക്കും മേഗനും അവകാശമില്ലെന്ന് രാജ്ഞി വ്യക്തമാക്കിയതിന് പിന്നാലെയാണ് കൊട്ടാരത്തിനെതിരെ ആഞ്ഞടിച്ച് ഹാരിയും മേഗനും എത്തിയത്. ഈ ലോകത്ത് റോയൽ എന്ന വാക്ക് രാജ്ഞിയുടെ സ്വന്തമല്ലെന്നും തങ്ങൾ ആ വാക്ക് വീണ്ടും ഉപയോഗിക്കുമെന്നുമാണ് ഇരുവരും തങ്ങളുടെ വെബ്സൈറ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഹാരിയുടെയും മേഗന്റെയും ബ്രാൻഡായ ' സസെക്സ് റോയൽ' എന്ന ബ്രാൻഡ് നെയിം മാറ്റുവാൻ നിർബന്ധിതമാകേണ്ടി വന്നതിന് പിന്നാലെയാണ് ഹാരിയും മേഗനും രാജ്ഞിയേയും രാജകുടുംബത്തെയും വെല്ലുവിളിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. എച്ച്ആർഎച്ച് എന്ന പദവി കൊടുക്കാനും എടുക്കാനും രാജ്ഞിയാര് എന്ന് ചോദിച്ച ഹാരിയും മേഗനും തങ്ങൾ ആ പദവിയിൽ തുടരുമെന്നും വെബ്സൈറ്റിലൂടെ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP