Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വംശീയ വെറിയന്മാർ പ്രീതി പട്ടേലിലെ ഹോം ഓഫീസിൽനിന്ന് പുറത്താക്കുമോ? ഇന്റലിജൻസ് രഹസ്യങ്ങൾ പോലും മറച്ചുവെക്കുന്നതായി റിപ്പോർട്ട്; ഇന്ത്യാക്കാരി ബ്രിട്ടീഷ് ആഭ്യന്തരം ഏറ്റെടുക്കുമ്പോൾ സംഭവിക്കുന്നത് ഇങ്ങനെ

വംശീയ വെറിയന്മാർ പ്രീതി പട്ടേലിലെ ഹോം ഓഫീസിൽനിന്ന് പുറത്താക്കുമോ? ഇന്റലിജൻസ് രഹസ്യങ്ങൾ പോലും മറച്ചുവെക്കുന്നതായി റിപ്പോർട്ട്; ഇന്ത്യാക്കാരി ബ്രിട്ടീഷ് ആഭ്യന്തരം ഏറ്റെടുക്കുമ്പോൾ സംഭവിക്കുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

ബ്രിട്ടീഷ് സർക്കാരിലെ ഏറ്റവും സുപ്രധാന വകുപ്പ് ഒരു പുറംനാട്ടുകാരി ഭരിക്കുന്നത് വംശീയ വെറിയന്മാരായ സായിപ്പന്മാർക്ക് സഹിക്കുമോ? ബോറിസ് ജോൺസൺ സർക്കാരിൽ ആഭ്യന്തര വകുപ്പിനെ നയിക്കുന്ന പ്രീതി പട്ടേലിനെതിരായ കുതന്ത്രങ്ങൾക്ക് പിന്നിലുള്ളത് ഈ അസൂയ മാത്രമാണ്. ഇന്റലിജൻസ് രഹസ്യങ്ങൾ മന്ത്രിയിൽനിന്ന് മറച്ചുവെക്കാൻ ചില ഉദ്യോഗസ്ഥമേധാവികൾ ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്്. ചില രഹസ്യങ്ങൾ പ്രീതിയുമായി പങ്കുവെക്കുന്നത് സുരക്ഷിതമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

ഈ റിപ്പോർട്ട് പുറത്തുവന്നതിനത്തുടർന്ന് സംഭവം അന്വേഷിക്കാൻ പ്രീതി പട്ടേൽ ഉത്തരവിട്ടു. അത്തരത്തിൽ ഇന്റലിജൻസ് രഹസ്യങ്ങൾ തന്നിൽനിന്ന് മറച്ചുവെച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, അത്തരത്തിലൊരു നീക്കമുണ്ടായിട്ടില്ലെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. മന്ത്രിക്കെതിരേ ഉയരുന്ന ആരോപണങ്ങളുടെ ഭാഗമാണ് അടിസ്ഥാനമില്ലാത്ത ഈ റിപ്പോർട്ടുകളെന്നും മന്ത്രാലയം വ്യക്തമാക്കി.

രഹസ്യങ്ങൾ മറച്ചുവെച്ചുവെന്ന റിപ്പോർട്ട് മന്ത്രാലയം നിരാകരിച്ചതിന് പിന്നാലെയാണ് മന്ത്രി അതന്വേഷിക്കാൻ ഉത്തരവിട്ടതെന്നത് സംഗതിയുടെ ഗൗരവം വ്യക്തമാക്കുന്നു. അന്വേഷണാവശ്യം സർക്കാരിന്റെ എത്തിക്‌സ് ഡയറക്ടർ ഹെലൻ മക്‌നാമറ തള്ളിയെങ്കിലും തന്റെ അധികാരപരിധിയുപയോഗിച്ച് അന്വേഷവുമായി മുന്നോട്ടുപോകാനാണ് പ്രിതിയുടെ നീക്കം. ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ പ്രീതി ആകെ തളർന്നുവെന്നും അവരെ തകർക്കുകയാണ് എതിരാളികളുടെ ലക്ഷ്യമെന്നും മന്ത്രിയോടടുത്ത കേന്ദ്രങ്ങൾ പറഞ്ഞു.

ഹോം സെക്രട്ടറിയെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് രഹസ്യാന്വേഷണോദ്യഗസ്ഥർ വിലയിരുത്തിയെന്ന റിപ്പോർട്ടുകൾ രഹസ്യാന്വേഷണവിഭാഗം നിഷേധിച്ചു. ഇന്റലിജൻസ് മേധാവികളുടെ യോഗത്തിൽനിന്ന് മന്ത്രിയെ മാറ്റിനിർത്തിയെന്ന പ്രചാരണം ഒരാഴ്ചയായി ബ്രിട്ടനിൽ സജീവമാണ്. രഹസ്യാന്വേഷണ രേഖകൾ പരിശോധിക്കാൻ മാത്രം വൈദഗ്ധ്യം പ്രീതിക്കില്ലെന്നും അതുകൊണ്ടാണ് യോഗത്തിൽനിന്ന് മാറ്റിനിർത്തിയതെന്ന പ്രചാരണവും ഇതോടൊപ്പം നടക്കുന്നുണ്ട്.

മുൻ ഹോം സെക്രട്ടറിമാരെ അപേക്ഷിച്ച് ഇത്തരം രഹസ്യാന്വേഷണവിവരങ്ങൾ വളരെക്കുറച്ചുമാത്രമാണ് പ്രീതിക്ക് ലഭിക്കുന്നതെന്ന് ഉറപ്പാണ്. രഹസ്യാന്വേഷണവിഭാഗം മേധാവികളാണ് എത്രത്തോളം വിവരം മന്ത്രിയുമായി പങ്കുവെക്കണമെന്ന് തീരുമാനിക്കുന്നത്. അവർ വളരെക്കുറച്ചു വിവരങ്ങൾ മാത്രമേ പ്രീതിക്ക് നൽകുന്നുള്ളൂ. തീരുമാനങ്ങളെടുക്കേണ്ട ഘട്ടത്തിൽമാത്രമാണ് കാര്യങ്ങൾ മന്ത്രിയെ അറിയിക്കുന്നത്. ഇതിൽ മന്ത്രി വളരെ അസ്വസ്ഥയാണെന്നും മന്ത്രാലയത്തിലെ ഉന്നതരെ ഉദ്ധരിച്ച് സൺഡെ ടൈംസ് റിപ്പോർട്ടുചെയ്തു.

എന്നാൽ, ഇത്തരം ആരോപണങ്ങൾ മന്ത്രിയെ ദുർബലപ്പെടുത്താൻ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. അത്തരമൊരു തർക്കം മന്ത്രാലയത്തിൽ നിലവിലില്ലെന്നും അവർ വ്യക്തമാക്കി. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥപ്രമുഖരുമായും പ്രീതി ഉടക്കിലാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

ഹോം ഓഫീസ് പെർമനന്റ് സെക്രട്ടറി ഫിലിപ്പ് റുത്‌നമിനെ മാറ്റണമെന്ന് പ്രീതി പട്ടേൽ ആവശ്യപ്പെട്ടിരുന്നു. കാബിനറ്റ് സെക്രട്ടറി മാർക്ക് സെഡ്‌വിലുമായും മന്ത്രി ഉടക്കിയെന്ന് ടൈംസ് പത്രം റിപ്പോർട്ടുചെയ്തു. ഹോം ഓഫീസിലെ ഏറ്റവും മുതിർന്ന ഓഫീസറും പ്രബലനുമാണ് ഫിലിപ് റുത്‌നം. 2017 ഏപ്രിലിലാണ് പെർമനന്റ് സെക്രട്ടറിയായി അദ്ദേഹം ഹോം ഓഫീസിൽ ചുമതലയേറ്റത്. ഓരോ വകുപ്പിലെയും ഏറ്റവും ഉയർന്ന തസ്തികയാണ് പെർമന്റ് സെക്രട്ടറിയുടേത്. ഗതാഗത വകുപ്പിൽ അഞ്ചുവർഷം പ്രവർത്തിച്ചശേഷമാണ് അദ്ദേഹം ഹോം ഓഫീസിലെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP