Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അവസാന റോയൽ ഡ്യൂട്ടികൾ പൂർത്തിയാക്കാനായി ഹാരി യുകെയിലെത്തി; മാർച്ച് 31 ന് മുമ്പ് സകല ജോലികളും തീർത്ത് ഭാര്യയ്ക്കും കുഞ്ഞിനും അടുത്തേക്ക് പോകും; ഭാര്യയുടെ വാക്ക് കേട്ട് ചാടി പുറപ്പെട്ട രാജകുമാരന് ഇനി ബ്രിട്ടനിലേക്ക് മടക്കമില്ലേ...?

അവസാന റോയൽ ഡ്യൂട്ടികൾ പൂർത്തിയാക്കാനായി ഹാരി യുകെയിലെത്തി; മാർച്ച് 31 ന് മുമ്പ് സകല ജോലികളും തീർത്ത് ഭാര്യയ്ക്കും കുഞ്ഞിനും അടുത്തേക്ക് പോകും; ഭാര്യയുടെ വാക്ക് കേട്ട് ചാടി പുറപ്പെട്ട രാജകുമാരന് ഇനി ബ്രിട്ടനിലേക്ക് മടക്കമില്ലേ...?

സ്വന്തം ലേഖകൻ

ർക്കിങ് റോയൽ എന്ന നിലയിൽ തന്റെ അവസാന റോയൽ ഡ്യൂട്ടികൾ പൂർത്തിയാക്കാനായി ഹാരി രാജകുമാരൻ യുകെയിലെത്തിയെന്ന് റിപ്പോർട്ട്. മാർച്ച് 31 ന് മുമ്പ് സകല ജോലികളും തീർത്ത് ഭാര്യയ്ക്കും കുഞ്ഞിനും അടുത്തേക്ക് ഇദ്ദഹേം പോകുന്നതായിരിക്കും. ഭാര്യയായ മേഗന്റെ വാക്ക് കേട്ട് രാജപദവികളെല്ലാം ഉപേക്ഷിച്ച് സാധാരണ ജീവിതം നയിക്കാനായി ചാടി പുറപ്പെട്ട രാജകുമാരന് ഇനി ബ്രിട്ടനിലേക്ക് മടക്കമില്ലേ...? എന്ന ആശങ്ക നിറഞ്ഞ ചോദ്യം ഇപ്പോൾ ഉയരുന്നുമുണ്ട്.

സീനിയർ റോയൽ എന്ന നിലയിൽ എല്ലാ സ്ഥാനങ്ങളിൽ നിന്നും വിട്ട് പോകുന്നുവെന്ന് ജനുവരിയിൽ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായിട്ടാണ് ഹാരി യുകെയിലെത്തിയിരിക്കുന്നത്. സസ്റ്റെയിനബിൾ ട്രാവൽ കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്നതിനായി എഡിൻബർഗിലെ വേവർലി സ്റ്റേഷനിലാണ് ഇന്നലെ വൈകുന്നേരം ഹാരിയെത്തിയിരിക്കുന്നത്. ബ്ലാക്ക് ജാക്കറ്റും ക്യാപുമായിരുന്നു ഹാരിയുടെ വേഷം. ഇന്ന് ട്രാവലിസ്റ്റിനാിയ നടക്കുന്ന ഒരു സമ്മിറ്റിൽ ഹാരി ഹോസ്റ്റായി വർത്തിക്കുന്നതായിരിക്കും. പരിസ്ഥിതി സൗഹാർദം പുലർത്തുന്ന വിമാനങ്ങളിൽ ടൂറിസ്റ്റുകളെ കൊണ്ടു പോകുന്നതിന് സഹായിക്കുന്ന സ്‌കോറിങ് സിസ്റ്റം സഹിതമുള്ള ഹോളിഡേ സ്‌കീമിനെ കുറിച്ച് ഇതിൽ വച്ച് ഹാരി വെളിപ്പെടുത്തുന്നതായിരിക്കും.

യുദ്ധത്തിൽ രോഗബാധിതരും പരുക്കേറ്റവരുമായ മുൻ സൈനികർക്കായുള്ള അവാർഡ് ദാന ചടങ്ങിൽ മാർച്ച് അഞ്ചിന് ലണ്ടനിൽ മേഗൻ ഹാരിക്കൊപ്പം പങ്കെടുക്കാനെത്തുമെന്നും റിപ്പോർട്ടുണ്ട്. നിലവിൽ മേഗനും മകൻ ആർച്ചിയും ഹാരിക്കൊപ്പം വന്നിട്ടുണ്ടോ അതല്ല അവർ കാനഡയിലാണോ എന്ന കാര്യം വ്യക്തമല്ല. വില്യം രാജകുമാരൻ , ഭാര്യ കേയ്റ്റ് എന്നിവൽ ഇന്നലെ ലണ്ടനിലെ ഒരു തിയേറ്ററിൽ നടന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു. വരും ദിവസങ്ങളിൽ ഹാരി തന്റെ ജ്യേഷ്ഠനായ വില്യമിനെ കാണുമോയെന്ന കാര്യവും വ്യക്തമായിട്ടില്ല.

സീനിയർ റോയൽ പദവിയിൽ നിന്നും വിട്ട് പോകുന്നതിന് മുമ്പ് വരും ദിവസങ്ങളിൽ നിരവധി പരിപാടികളിലാണ് ഹാരിക്ക് പങ്കെടുക്കാനുള്ളത്. ഫെബ്രുവരി 28ന് അദ്ദേഹം ഇൻവിക്ടസ് ഗെയിംസ് കൊയറിൽ പങ്കെടുക്കുന്നതായിരിക്കും. തുടർന്ന് മാർച്ച് അഞ്ചിന് ഹാരിയും മേഗനും എൻഡ്യൂവർ ഫണ്ട് അവാർഡ് പരിപാടിയിൽ ഭാഗഭാക്കാകും. മാർച്ച് ആറിന് സിൽവർസ്റ്റോൺ എക്സ്പീരിയൻസിൽ ഹാരിയുടെ സാന്നിധ്യമുണ്ടായിരിക്കും. മാർച്ച് ഏഴിന് മൗണ്ട് ബാറ്റൺ മ്യൂസിക്ക് ഫെസ്റ്റിവലിൽ ഹാരിയും മേഗനും പങ്കെടുക്കും. മാർച്ച് എട്ടിന് ഇന്റർനാഷണൽ വുമൺസ് ഡേയുടെ പ്രോഗ്രാമിന് മേഗന്റെ സാന്നിധ്യമുണ്ടാകും.

മാർച്ച് ഒമ്പതിന് കോമൺവെൽത്ത് സർവീസിൽ ഹാരിയും മേഗനും ഒരുമിച്ച് പങ്കെടുക്കും. ബിസിനസ് ചെയ്തും ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയും സ്വന്തം കാലിൽ ജീവിക്കാൻ വേണ്ടിയാണ് ഹാരിയും മേഗനും രാജപദവികൾ ഉപേക്ഷിച്ച് പോകുകയെന്ന വിവാദ തീരുമാനമെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബക്കിങ്ഹാം കൊട്ടാരത്തിലെ തങ്ങളുടെഓഫീസ് ഇവർ അടച്ച് പൂട്ടുകയും ജീവനക്കാരെ പിരിട്ട് വിടുകയും ചെയ്തിരുന്നു.

ശേഷിക്കുന്ന കാലം യുകെയിലും കാനഡയിലുമായി ചെലവഴിക്കാനാണ് ഇവരുടെ തീരുമാനം. എന്നാൽ ശേഷിക്കുന്ന രാജകീയ ഡ്യൂട്ടികൾ ചെയ്ത് തീർത്താൽ പിന്നീട് ഹാരി യുകെയിലേക്ക് വളരെ അപൂർവമായി മാത്രമേ വരുകയുള്ളൂവെന്ന ആശങ്ക രാജഭക്തർ ഇപ്പോൾ തന്നെ ഉയർത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP