Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ 20കാരിക്ക് ഉണ്ണി പിറന്നത് 13കാരനായ സ്‌കൂൾ വിദ്യാർത്ഥിയിൽ നിന്ന്; ബാലപീഡനത്തിന് അറസ്റ്റിലായ യുവതിക്ക് ഇനി ജയിലിൽ സുഖജീവിതം; പ്രായപൂർത്തിയാകാത്തതിനാൽ കുഞ്ഞിന്റെ അച്ഛനെതിരെ കേസില്ല; ബ്രിട്ടനിൽ നിന്നൊരു പീഡനക്കേസ് ഇങ്ങനെ

ഈ 20കാരിക്ക് ഉണ്ണി പിറന്നത് 13കാരനായ സ്‌കൂൾ വിദ്യാർത്ഥിയിൽ നിന്ന്; ബാലപീഡനത്തിന് അറസ്റ്റിലായ യുവതിക്ക് ഇനി ജയിലിൽ സുഖജീവിതം; പ്രായപൂർത്തിയാകാത്തതിനാൽ കുഞ്ഞിന്റെ അച്ഛനെതിരെ കേസില്ല; ബ്രിട്ടനിൽ നിന്നൊരു പീഡനക്കേസ് ഇങ്ങനെ

സ്വന്തം ലേഖകൻ

ലണ്ടൻ: വിൻഡ്സറിലെ വിവാഹിതയും നഴ്സറി വർക്കറുമായ 20 കാരി ലിയാഹ് കോർഡിസിന് ഇനി ജയിലിൽ കഴിയാം. 13 കാരനെ നിർബന്ധിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും അതിൽ ഒരു കുട്ടി പിറക്കുകയും ചെയ്ത കേസിലാണ് കോർഡിസിനെ കോടതി ശിക്ഷിച്ചിരിക്കുന്നത്. ഒരു വർഷക്കാലം ഈ 13 കാരനുമായി യുവതി സുരക്ഷിതമല്ലാത്ത വിധത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിരുന്നു. ബാലപീഡനം കുറ്റം ചുമത്തിയാണ് അവസാനം ഈ യുവതിയെ പിടികൂടി ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രായപൂർത്തിയാവാത്തതിനാൽ കുഞ്ഞിന്റെ അച്ഛനായ 13കാരനെതിരെ കേസൊന്നും എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

13 കാരൻ തന്റെ മുറിയിൽ കമ്പ്യൂട്ടർ ഗെയിംസ് കളിച്ചിരിക്കുമ്പോൾ യുവതി അവിടേക്ക് പോയി അവന്റെ ട്രൗസേർസ് ബലമായി പിടിച്ചഴിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. തുടർന്ന് ഒരു വർഷക്കാലം മാസത്തിൽ ശരാശരി രണ്ട് തവണ യുവതി ഈ 13 കാരനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നുവെന്നും വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിരുന്നു. തന്റെ കുഞ്ഞിനെയാണ് കോർഡിസ് പ്രസവിച്ചതെന്നായിരുന്നു അവരുടെ ഭർത്താവ് വിശ്വസിച്ചിരുന്നത്. എന്നാൽ തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിൽ ഈ കുഞ്ഞ് സ്‌കൂൾ വിദ്യാർത്ഥിയായ 13 കാരന്റേതാണെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്തിരുന്നുവെന്ന് റീഡിങ് ക്രൗൺ കോടതിക്ക് മുന്നിൽ ഇന്നലെ ബോധിപ്പിക്കപ്പെട്ടു.

താനും 13കാരനും തമ്മിലുള്ള ബന്ധം യുവതി അതീവരഹസ്യമായി സൂക്ഷിച്ചിരുന്നു. ലോക്കൽ നഴ്സറിയിൽ ജോലി ചെയ്യുന്നതിനിടെ കോർഡിസ് ചൈൽഡ് കെയർ പഠിക്കുകയും ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത ബാലനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന്റെ പേരിൽ അഞ്ച് കൗണ്ടുകളാണ് കോർഡിന് മേൽ ചാർജ് ചെയ്തിരുന്നത്. ഇതിൽ രണ്ട് കൗണ്ടുകൾ കോർഡിസിന് 17വയസുള്ളപ്പോഴും രണ്ടെണ്ണം 18 വയസുള്ളപ്പോഴും സംഭവിച്ച കുറ്റങ്ങളുടെ പേരിലാണ് ചുമത്തിയിരിക്കുന്നത്. താൻ യുവതിയുമായി നടത്തിയ ലൈംഗിക ബന്ധത്തെ പിന്നീട് ഇഷ്ടപ്പെട്ടിരുന്നുവെന്നും തങ്ങൾ അന്യോന്യം സ്നേഹിച്ചിരുന്നുവെന്നുമാണ് പിന്നീട് ഈ 13 കാരൻ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ കോടതിക്ക് മുന്നിൽ ബോധിപ്പിച്ചിട്ടുണ്ട്.

എന്നാൽ യുവതി തന്നെ പരിഗണിക്കാതെ സ്വാർത്ഥമായ സുഖത്തിന് വേണ്ടി തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പിന്നീട് താൻ തിരിച്ചറിഞ്ഞിരുന്നുവെന്നും ബാലൻ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. 2017 ജനുവരിയിൽ യുവതി 13 കാരന്റെ വീട്ടിലേക്ക് മദ്യപിച്ച് കയറിച്ചെല്ലുകയും ബാലന്റെ ട്രൗസേർസ് അഴിച്ച് ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയുമായിരുന്നുവെന്ന് ജൂറിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. യുവതിക്ക് ബാലനോട് കടുത്ത ലൈംഗിക ആസക്തിയുണ്ടായിരുന്നുവെന്നും അതിനെ തുടർന്നാണീ ചെയ്തികൾ നടത്തിയതെന്നും പ്രോസിക്യൂട്ടറായ ഗ്രേസ് ഓൻഗ് പറയുന്നു.

2018 ആദ്യം വരെ യുവതിയും ബാലനും സുരക്ഷിതമല്ലാത്ത രീതിയിൽ ലൈംഗിക ബന്ധം തുടർന്നിരുന്നു. അപ്പോഴേക്കും ബാലന് 14 വയസാവുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP