Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വസ്ത്രത്തിന് പകരം ആഭരണങ്ങൾ മാത്രം; നഗ്‌നരായി വേഷം കെട്ടി തെരുവിൽ ഇറങ്ങിയത് നൂറ് കണക്കിന് യുവതികൾ; പതിവു തെറ്റിക്കാതെ സാംബ നൃത്തവുമായി സുന്ദരികൾ നിറഞ്ഞപ്പോൾ ആഹ്ലാദാരവങ്ങളിൽ മുഴുകി റിയോ ഡി ജനീറോ; റിയോ കാർണിവലിന്റെ മാസ്മരിക ദൃശ്യങ്ങൾ കാണാം

വസ്ത്രത്തിന് പകരം ആഭരണങ്ങൾ മാത്രം; നഗ്‌നരായി വേഷം കെട്ടി തെരുവിൽ ഇറങ്ങിയത് നൂറ് കണക്കിന് യുവതികൾ; പതിവു തെറ്റിക്കാതെ സാംബ നൃത്തവുമായി സുന്ദരികൾ നിറഞ്ഞപ്പോൾ ആഹ്ലാദാരവങ്ങളിൽ മുഴുകി റിയോ ഡി ജനീറോ; റിയോ കാർണിവലിന്റെ മാസ്മരിക ദൃശ്യങ്ങൾ കാണാം

സ്വന്തം ലേഖകൻ

ർഷം തോറും നടത്തി വരുന്ന ലോകപ്രശസ്തമായ റിയോ ഡി ജനീറോ കാർണിവൽ ഇപ്രാവശ്യവും നിറച്ചാർത്തുകൾ നിറഞ്ഞ ഘോഷയാത്രയാലും നൃത്തച്ചുവടുകളാലും ശ്രദ്ധേയമായി. വസ്ത്രത്തിന് പകരം ആഭരണങ്ങൾ മാത്രം അണിഞ്ഞ സുന്ദരികളാണ് ഘോഷയാത്രയിലും മറ്റും അണിനിരന്നിരിക്കുന്നത്. നഗ്‌നരായി വേഷം കെട്ടി തെരുവിൽ ഇറങ്ങിയത് ആയിരക്കണക്കിന് യുവതികളാണ്. പതിവു തെറ്റിക്കാരെ സാംബ നൃത്തവുമായി സുന്ദരികൾ നിറഞ്ഞപ്പോൾ ആഹ്ലാദാരവങ്ങളിൽ മുഴുകിയിരിക്കുകയാണ് റിയോ ഡി ജനീറോ. റിയോ കാർണിവലിന്റെ മാസ്മരിക ദൃശ്യങ്ങൾ ആരുടെയും മനംകവരുന്നതാണ്.

വർഷം തോറും അഞ്ച് ലക്ഷത്തിലധികം പേരെയാണ് ഈ കാർണിവൽ ആകർഷിക്കുന്നത്. നഗരത്തിലെ ഏറ്റവും നല്ല 13 സാംബ സ്‌കൂളുകളിലെ വിദ്യാർത്ഥിനികളാണ് സാംബ നൃത്തത്താൽ ഏവരുടെയും മനം കവർന്നിരിക്കുന്നത്. സാവോ ക്ലെമന്റ് സ്‌കൂളിന്റെ പരേഡിൽ ബ്രസീലിയൻ നടനും കൊമേഡിയനുമായ മാർസെലോ അഡ്നെറ്റ് അണിനിരന്നത് ഏവരെയും ആശ്ചര്യപ്പെടുത്തിയിരുന്നു. ബ്രസീസിലിയൻ പ്രസിഡന്റ് ജെയിൽ ബോൽസൊനാരോയെ അഡ്നെറ്റ് അനുകരിച്ചത് ഏവരിലും ചിരി പടർത്തിയിരുന്നു. പതിവുപോലെ ഇപ്രാവശ്യത്തെ സാംബഡ്രോമും ഡിസൈൻ ചെയ്തത് ആർക്കിടെക്ടായ ഓസ്‌കർ നിയെമെയറായിരുന്നു.

1984 മുതൽ ആരംഭിച്ച സാംബ്രഡ്രോം റിയോ കാർണിവൽ പ്രേമികളെ ആകർഷിക്കുന്ന പ്രധാന പരിപാടിയാണ്. വിവിധ സ്‌കൂളുകൾ അണിനിരക്കുന്ന സാംബ്രഡ്രോമിൽ വൈവിധ്യമാർന്നതും അത്ഭുതപ്പെടുതത്തുന്നതുമായ നിശ്ചല ദൃശ്യങ്ങളുമായി അണിനിരക്കാറുണ്ട്. നഗരത്തിലെ 13 പ്രശസ്തമായ സാംബ സ്‌കൂളുകൾ ഇതിൽ പങ്കെടുക്കാനായി 12 മാസമാണ് കഠിനമായ തയ്യാറെടുപ്പുകൾ നടത്തുന്നത്. ഇതിനായി വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതും പോസുകൾ അഭ്യസിക്കുന്നതും ശ്രമകരമായ പ്രവർത്തികളാണ്.

ഇത്തരം സ്‌കൂളുകൾക്ക് പരിപാടിയിൽ പങ്കെടുക്കുന്നതിന് നൽകുന്ന ഫണ്ട് വെട്ടിച്ചുരുക്കിയ റിയോ കൗൺസിലിന്റെ നടപടിയിൽ കടുത്ത വിമർശനം ഉയരവെയാണ് ഇപ്രാവശ്യത്തെ പരിപാടി അരങ്ങേറിയിരിക്കുന്നത്. ഈ വർഷത്തെ സാംബ സ്‌കൂൾ മത്സരത്തിൽ വിജയിക്കുന്നവരെ ഇന്ന് നടക്കുന്ന ടിവിഷോയിൽ പ്രഖ്യാപിക്കുന്നതാണ്. റിയോ കാർണിവലിന്റെ ഭാഗമായി നിരവധി സുന്ദരികളാണ് പ്രലോഭിപ്പിക്കുന്ന പോസുകളുമായി നഗരത്തിലൂടെ ഘോഷയാത്രയിൽ അണിനിരന്ന് നീങ്ങിയിരുന്നത്.

ബ്രസീലിന്റെ പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ സുന്ദരികളും കാർണിവലിന് നിറം പകർന്നിരുന്നു.ലോകത്തിലെ തന്നെ ഏറ്റവും വലിയ കാർണിവലായ റിയോ കാർണിവൽ 1723 മുതലാണ് ആരംഭിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP