Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂളുകൾ രണ്ടുമാസത്തേക്ക് അടഞ്ഞു കിടക്കും; ഫുട്ബോൾ മാച്ചുകളും കൺസേർട്ടുകളും റദ്ദാക്കും; എല്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ; പ്രായമായവർക്കും കുട്ടികൾക്കും ചികിത്സ ലഭിച്ചെന്ന് വരില്ല; കൊറോണ പടരുമെന്ന ആശങ്കയിൽ ബ്രിട്ടൻ ഒരുങ്ങുന്നത് ഇങ്ങനെ

സ്‌കൂളുകൾ രണ്ടുമാസത്തേക്ക് അടഞ്ഞു കിടക്കും; ഫുട്ബോൾ മാച്ചുകളും കൺസേർട്ടുകളും റദ്ദാക്കും; എല്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ; പ്രായമായവർക്കും കുട്ടികൾക്കും ചികിത്സ ലഭിച്ചെന്ന് വരില്ല; കൊറോണ പടരുമെന്ന ആശങ്കയിൽ ബ്രിട്ടൻ ഒരുങ്ങുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

കൊറോണ വൈറസ് പടരുന്നത് നാൾക്ക് നാൾ അപകടകരമാകുന്ന സാഹചര്യത്തിൽ യുകെയിൽ കടുത്ത നടപടികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി രാജ്യത്തെ സ്‌കൂളുകൾ രണ്ട് മാസത്തേക്ക് അടച്ചിടാനും പദ്ധതിയൊരുങ്ങുന്നുണ്ട്. ആളുകൾ കൂട്ടം കൂടി വൈറസ് ബാധയുണ്ടാകാനുള്ള സാഹചര്യങ്ങൾ തീർത്തും ഒഴിവാക്കാനായി ഫുട്ബോൾ മാച്ചുകളും കൺസേർട്ടുകളും റദ്ദാക്കുന്നതായിരിക്കും. രാജ്യത്തെ എല്ലാ ആശുപത്രികളിലും കൊറോണ ബാധിതരെ ലക്ഷ്യം വച്ച് ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കുകയും ചെയ്യും. ഇത്തരമൊരു അടിയന്തിര സാഹചര്യത്തിൽ പ്രായമായവർക്കും കുട്ടികൾക്കും ചികിത്സ ലഭിച്ചെന്ന് വരില്ലന്ന ആശങ്കയും ശക്തമാണ്. കൊറോണ പടരുമെന്ന ആശങ്കയിൽ ബ്രിട്ടൻ ഒരുങ്ങുന്നത് ഇത്തരത്തിലാണ്.

ചീഫ് മെഡിക്കൽ ഓഫീസറായ ക്രിസ് വിറ്റിയാണ് പുതിയ പദ്ധതികളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. സ്‌കൂളുകൾ അടച്ച് പൂട്ടുന്നത് അടക്കമുള്ള കടുത്ത നടപടികൾ നല്ല പോലെ ആലോചിച്ച് അനിവാര്യമായ സാഹര്യത്തിൽ മാത്രമേ അനുവർത്തിക്കുകയുള്ളുവെന്നും അത് സമൂഹത്തിനും സമ്പദ് വ്യവസ്ഥയ്ക്കും മേലുണ്ടാക്കുന്ന വൻ ആഘാതത്തെ കുറിച്ച് ആശങ്കയുണ്ടെന്നും വിറ്റി പറയുന്നു.ഇത്തരം കടുത്ത നടപടികൾ എത്ര മാത്രം പ്രായോഗികമാണെന്ന് പരിശോധിച്ച് വരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. നിലവിൽ യുകെയിൽ 16 കൊറോണ വൈറസ് ബാധിതരുണ്ടെന്നാണ് ഗവൺമെന്റ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് പുതിയ കേസുകൾ ഇന്നലെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ രാജ്യത്ത് ഇതുവരെ ആരും കൊറോണ ബാധിച്ച് മരിച്ചിട്ടില്ല. ഡെർബിഷെയറിലെ ബക്സ്ടണിലുള്ള ബർബേജ് പ്രൈമറി സ്‌കൂളാണ് കൊറോണ കേസ് സ്ഥിരീകരിച്ചതിനെ തുടർന്ന് യുകെയിൽ അടച്ച് പൂട്ടിയ ആദ്യത്തെ സ്‌കൂൾ. ഈ സ്‌കൂളിലെ ഒരു കുട്ടിയുമായി ബന്ധമുള്ള ഒരു മുതിർന്ന ആളാണ് പുതുതായി കൊറോണ ബാധിച്ചിരിക്കുന്ന മൂന്ന് പേരിൽ ഒരാൾ. ടെനെറൈഫിൽ നിന്നും തിരിച്ചെത്തിയ ഇയാൾ ചികിത്സയിലാണ്. സറെയിലുള്ള ആളാണ് ഏറ്റവും ഒടുവിൽ രാജ്യത്തുകൊറോണ ബാധിച്ച മൂന്ന് പേരിൽ മറ്റൊരാൾ. നോർത്തേൺ ഇറ്റലിയിൽ നിന്നും സ്‌കി ട്രിപ്പ് കഴിഞ്ഞെത്തിയ ഇയാൾ രോഗലക്ഷണങ്ങൾ പ്രകടമാക്കിയതിനെ തുടർന്ന് ചികിത്സയിലാണ്.

മൂന്നാമത്തെ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് നോർത്തേൺ അയർലണ്ടിൽ നിന്നാണ്. ഈ വ്യക്തിയും അടുത്തിടെ നോർത്തേൺ ഇറ്റലിയിൽ നിന്നും ഡബ്ലിനിലേക്ക് വന്നയാളാണ്. കൊറോണയെ നേരിടുന്നതിന് സർക്കാർ അടിയന്തിരമായി കൈക്കൊള്ളാനിരിക്കുന്ന നടപടികളെക്കുറിച്ച് വിറ്റി വിശദീകരിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇദ്ദേഹം ചീഫ് മെഡിക്കൽ ഓഫീസറായി ചാർജെടുത്തത്.യുകെയിൽ കൊറോണ കേസുകൾ ഞൊടിയിടെ കുതിച്ച് കയറാൻ സാധ്യതയുണ്ടെന്ന ആശങ്കയാലാണ് കടുത്ത നടപടികൾക്കായി അധികൃതർ ഒരുങ്ങുന്നതെന്നും വിറ്റി പറയുന്നു.നിലവിൽ രാജ്യത്തെ 13ൽ പരം സ്‌കൂളുകളാണ് കൊറോണ ഭീഷണിയെ തുടർന്ന് അടച്ചിട്ടിരിക്കുന്നത്.

കൊറോണയെ നേരിടുന്നതിനായി എൻഎച്ച്എസിൽ പ്രത്യേക വാർഡുകളും കൂടുതൽ ജീവനക്കാരെയും നിയോഗിക്കുന്നതിനെ തുടർന്ന് കൊറോണ രോഗികൾക്കായിരിക്കും മുൻഗണന ലഭിക്കുകയെന്നും തൽഫലമായി ആശുപത്രികളിലെത്തുന്ന പ്രായമായവർക്കും കുട്ടികൾക്കും സാധാരണ രോഗങ്ങൾക്ക് ചികിത്സ ലഭിച്ചേക്കില്ലെന്നുമുള്ള ആശങ്ക അതിനിടെ ശക്തമായിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ മറ്റ് രോഗങ്ങൾ ബാധിച്ചെത്തുന്ന ഗുരുതര രോഗികൾക്ക് പോലും ക്രിട്ടിക്കൽ കെയർ പോലും നിഷേധിക്കപ്പെടാൻ സാധ്യതയുണ്ടെന്ന കാര്യം ഡോക്ടർമാർ പോലും സമ്മതിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP