Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌പെയിനിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇന്നലെ; ഒറ്റദിവസം മാത്രം 832 മരണങ്ങൾ രേഖപ്പെടുത്തിയതോടെ സ്‌പെയിനിലെ മരണസംഖ്യ 6000 ത്തോട് അടുക്കുന്നു. അവസാനമായി കാണുവാൻ ബനന്ധുക്കൾക്ക് അവസരം നിഷേധിച്ച്, മൃതദേഹങ്ങൾ ഏറ്റെടുത്ത് പട്ടാളക്കാർ; എല്ലാ പൗരാവകാശങ്ങളും നീക്കം ചെയ്ത് സർക്കാർ

സ്‌പെയിനിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇന്നലെ; ഒറ്റദിവസം മാത്രം 832 മരണങ്ങൾ രേഖപ്പെടുത്തിയതോടെ സ്‌പെയിനിലെ മരണസംഖ്യ 6000 ത്തോട് അടുക്കുന്നു. അവസാനമായി കാണുവാൻ ബനന്ധുക്കൾക്ക് അവസരം നിഷേധിച്ച്, മൃതദേഹങ്ങൾ ഏറ്റെടുത്ത് പട്ടാളക്കാർ; എല്ലാ പൗരാവകാശങ്ങളും നീക്കം ചെയ്ത് സർക്കാർ

സ്വന്തം ലേഖകൻ

കൊറോണാ ബാധിതരുടെ എണ്ണം 73,235 ആകുകയും മരണസംഖ്യ 5982 ആകുകയും ചെയ്തതോടെ, ലോക്ക്ഡൗൺ നടപടികൾ കൂടുതൽ കർശനമാക്കുവാൻ ഒരുങ്ങുകയാണ് സ്‌പെയിൻ ഭരണകൂടം. അത്യാവശ്യ സേവനങ്ങൾ എന്ന വിഭാഗത്തിൽ പ്രവർത്തിക്കുന്നവർ ഒഴിച്ച് ആരും തന്നെ വീടിന് വെളിയിൽ ഇറങ്ങരുതെന്നാണ് പുതിയ ഉത്തരവ്. നേരത്തേ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അത്യാവശ്യ സേവനമേഖലയിൽ ഉൾപ്പെടാത്ത ചില വിഭാഗങ്ങൾക്ക് കൂടി പ്രവർത്തനാനുമതി നൽകിയിരുന്നു. തിങ്കളാഴ്ച മുതൽ ഇത് ഉണ്ടായിരിക്കുന്നതല്ല. ഇന്നലെ വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാൻഷ്‌സാണ് ഈ ഉത്തരവിറക്കിയത്. എട്ട് പ്രവർത്തി ദിവസങ്ങളിലേക്കാണ് ഈ നിരോധനം ബാധകമാവുക.

ഇങ്ങനെ വീട്ടിൽ ഇരിക്കുന്നവർക്ക് ശമ്പളം ലഭിക്കുമെന്നും പക്ഷെ ഈ നിരോധനം നീങ്ങിയതിനുശേഷം നഷ്ടപ്പെട്ട അത്രയും പ്രവർത്തി സമയം അയാൾ ഓരോ ദിവസവും കൂടുതലായി ജോലിചെയ്യേണ്ടിവരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രോഗവ്യാപനത്തിന്റെ തോത് വർദ്ധിക്കുകയാണ് എങ്കിൽ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് കഴിഞ്ഞ ആഴ്ച തന്നെ പല മന്ത്രിമാരും സൂചന നൽകിയിരുന്നതിനാൽ ഇത് പ്രതീക്ഷിക്കാത്ത ഒരു നടപടിയായിരുന്നില്ല.

ഇതുവരെ നിരോധനങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്ന കെട്ടിട നിർമ്മാണ മേഖല, മരുന്നുകൾ, ആശുപത്രി ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാതാക്കൾ, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾ എന്നിവയൊഴിച്ചുള്ള കമ്പനികൾ എന്നിവ ഇപ്പോൾ ഈ നിരോധനത്തിനു കീഴിൽ വരും. ഹോട്ടലുകൾ, റെസ്റ്റോർന്റുകൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് ഇപ്പോൾ തന്നെ ലോക്ക്ഡൗൺ ബാധകമാണ്.

മരണസംഖ്യ ഒരൊറ്റദിവസം 832 ആയി എന്ന റിപ്പോർട്ടുകൾ പുറകെയാണ് ഈ പ്രഖ്യപനം വന്നത്. മരണസംഖ്യ അധികമായി വർദ്ധിക്കുന്നതിനാൽ മൃതദേഹങ്ങൾ ഏറ്റെടുത്ത് സംസ്‌കരിക്കേണ്ട ഉത്തരവാദിത്തം പട്ടാളത്തിന് നൽകിയിരിക്കുകയാണ്. നേരത്തേ വൃദ്ധസദനങ്ങൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ അണുനശീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന സ്‌പെയിനിലെ മിലിറ്ററി എമർജൻസി യൂണിറ്റിനു തന്നെയായിരിക്കും മൃതദേഹങ്ങൾ സംസ്‌കരിക്കേണ്ട ചുമതല എന്നാണ് അറിയുന്നത്.

എട്ടു പ്രവർത്തി ദിവസങ്ങളിലേക്കാണ് ഈ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത് എങ്കിലും രണ്ടു മുതൽ നാലാഴ്ച വരെ ഇത് നീളാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. കാര്യങ്ങളുടെ പോക്ക് അത്രക്ക് സങ്കീർണ്ണമാണെന്നും അവർ പറയുന്നു. 1936-39 കാലഘട്ടത്തിലെ അഭ്യന്തരയുദ്ധത്തിനു ശേഷം രാജ്യം അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമാണിതെന്നാണ് പലരും സ്‌പെയിനിലെ കൊറോണാ ബാധയെ വിശേഷിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP