Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജൂൺ വരെ സമ്പൂർണ ലോക്ക്ഡൗൺ; സാധാരണ നിലയിലേക്കുള്ള യാത്ര തുടങ്ങാൻ ആറ് മാസം; ഇനി വരുന്നത് അടിയന്തിരാവസ്ഥ; ബ്രിട്ടനിൽ സംഭവിക്കാൻ പോകുന്നത് ഇങ്ങനെയൊക്കെ

ജൂൺ വരെ സമ്പൂർണ ലോക്ക്ഡൗൺ; സാധാരണ നിലയിലേക്കുള്ള യാത്ര തുടങ്ങാൻ ആറ് മാസം; ഇനി വരുന്നത് അടിയന്തിരാവസ്ഥ; ബ്രിട്ടനിൽ സംഭവിക്കാൻ പോകുന്നത് ഇങ്ങനെയൊക്കെ

സ്വന്തം ലേഖകൻ

യുകെയിൽ കൊറോണ മരണങ്ങളും അസുഖബാധിതരും കുതിച്ചുയരുന്ന സാഹചര്യത്തിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് രാജ്യമാകമാനം ഏർപ്പെടുത്തിയിരിക്കുന്ന സോഷ്യൽ ഡിസ്റ്റൻസിങ് ലോക്ക് ഡൗൺ ജൂൺ വരെ നീണ്ടേക്കുമെന്ന കടുത്ത മുന്നറിയിപ്പേകി ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസറായ ജെന്നി ഹാരീസ് രംഗത്തെത്തി.

അതായത് ജൂണിൽ ലോക്ക്ഡൗണിൽ ഇളവ് അനുവദിച്ചാലും രാജ്യം സാധാരണ നിലയിലേക്കുള്ള യാത്ര തുടരാൻ ആറ് മാസം കൂടി നിയന്ത്രണങ്ങളോടെയുള്ള കാത്തിരിപ്പ് തുടരേണ്ടി വരും. രോഗം നിയന്ത്രണാതീതമായില്ലെങ്കിൽ ഈസ്റ്ററിന് ശേഷം കടുത്ത അടിയന്തിരാവസ്ഥയായിരിക്കും രാജ്യത്ത് വരാൻ പോകുന്നതെന്നും ജെന്നി മുന്നറിയിപ്പേകുന്നു. കൊറോണ താണ്ഡവം രൂക്ഷമാകുന്ന ബ്രിട്ടനിൽ സംഭവിക്കാൻ പോകുന്നത് ഇത്തരത്തിലൊക്കെയാണ്.

രാജ്യത്തുകൊറോണ മരണങ്ങളും രോഗബാധിതരുടെ എണ്ണവും വർധിച്ച് കൊണ്ടിരിക്കുന്നതിനാല് സോഷ്യൽ ഡിസ്റ്റൻസിങ് ലോക്ക് ഡൗൺ കൊണ്ട് മാത്രം രോഗത്തെ പിടിച്ച് നിർത്താനാവുമോയെന്ന കാര്യം ഈസ്റ്ററിന് ശേഷം രണ്ടോ മൂന്നോ ആഴ്ചക്കകം മനസിലാക്കാനാവുമെന്നും ഡൗണിങ് സ്ട്രീറ്റിൽ വച്ച് നടന്ന പ്രസ് കോൺഫറൻസിനിടെ ജെന്നി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ കൊണ്ട് കൊറോണയെ പിടിച്ച് കെട്ടാൻ സാധിച്ചാൽ ലോക്ക്ഡൗണിൽ ജൂണോടെ ഇളവ് ലഭിച്ചേക്കാമെന്നും അവർ അഭിപ്രായപ്പെടുന്നു.

എന്നാൽ ലോക്ക്ഡൗണിൽ ഇളവുണ്ടായെന്ന് വച്ച് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് പോയാൽ വീണ്ടും രോഗവ്യാപനം ശക്തമായി കാര്യങ്ങൾ കൈ വിട്ട് പോകാൻ സാധ്യതയേറിയതിനാൽ ലോക്ക്ഡൗണിൽ ഇളവ് വരുത്തിയാലും ആറ് മാസമോ അതിലധികമോ കാലം നിയന്ത്രണങ്ങൾ വേണ്ടി വരുമെന്നും അത് പാലിക്കാൻ ഏവരും ബാധ്യസ്ഥരാണെന്നും എന്നാൽ മാത്രമേ ഈ മഹാമാരിയെ എന്നെന്നേക്കുമായി നിർമ്മാർജനം ചെയ്യാൻ സാധിക്കുകയുള്ളൂവെന്നും ജെന്നി ഏവരെയും ഓർമിപ്പിക്കുന്നു.

നിലവിലെ നിയന്ത്രണങ്ങളിലൂടെ തന്നെ യുകെയ്ക്ക് കെറോണയെ 12 ആഴ്ചയ്ക്കകം വരുതിയിലാക്കാൻ സാധിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതിലുമധികം സമയം വേണ്ടി വരുമെന്നാണ് സയന്റിഫിക് അഡൈ്വസർമാരിൽ നിന്നുള്ള ഗവൺമെന്റ് പേപ്പറുകൾ മുന്നറിയിപ്പേകുന്നത്. ഇതിനിടെ കോവിഡ്-19 ബാധിച്ച് ആദ്യത്തെ എൻഎച്ച്എസ് ഫ്രന്റ് ലൈൻ വർക്കർ മരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്.

ക്യൂൻസ് ഹോസ്പിറ്റൽ ബർടനിലെ ഇഎൻടി സ്പെഷ്യലിസ്റ്റായ 55 വയസുള്ള അഗെഡ് എൽ -ഹാറാനിയാണ് മരിച്ചിരിക്കുന്നത്.യുകെയിലെ കൊറോണ മരണങ്ങൾ 1228ഉം രോഗബാധിതരുടെ എണ്ണം 20,000ത്തിലെത്തുകയും ചെയ്തിട്ടും രാജ്യത്തെ കോവിഡ്-19 ടെസ്റ്റിങ് സൗകര്യങ്ങൾ വർധിപ്പിക്കാത്ത സർക്കാർ നടപടി പരക്കെ വിമർശനത്തിന് വഴിയൊരുക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP