Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു ദിവസം ജർനി ഒരു ലക്ഷം പേരെ പരിശോധിക്കുമ്പോൾ ബ്രിട്ടൻ പൂർത്തിയാക്കുന്നത് 8000 ടെസ്റ്റ്; 5.5 ലക്ഷം എൻഎച്ച്എസ് ജീവനക്കാരിൽ ഇതുവരെ പരിശോധിച്ചത് 2000 പേരെ; എങ്ങനെ യുകെയിൽ പടരാതിരിക്കും ഈ മാറാവ്യാധി

ഒരു ദിവസം ജർനി ഒരു ലക്ഷം പേരെ പരിശോധിക്കുമ്പോൾ ബ്രിട്ടൻ പൂർത്തിയാക്കുന്നത് 8000 ടെസ്റ്റ്;  5.5 ലക്ഷം എൻഎച്ച്എസ് ജീവനക്കാരിൽ ഇതുവരെ പരിശോധിച്ചത് 2000 പേരെ; എങ്ങനെ യുകെയിൽ പടരാതിരിക്കും ഈ മാറാവ്യാധി

സ്വന്തം ലേഖകൻ

''ടെസ്റ്റ്...ടെസ്റ്റ്...ടെസ്റ്റ്...'' കോവിഡ്-19 ബാധയുടെ പടർച്ച തടഞ്ഞ് രോഗത്തെ പിടിച്ച് കെട്ടുന്നതിനുള്ള ഏറ്റവും ഫലപ്രദമായ വഴിയാണ് നിരന്തരമായുള്ള ടെസ്റ്റെന്ന് ഇത്തരത്തിൽ ലോകാരോഗ്യസംഘടന എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ബ്രിട്ടൻ ഈ നിർദ്ദേശം കാറ്റിൽ പറത്തിയതിന്റെ തിക്തഫലമായിട്ടാണ് രാജ്യം ഇപ്പോൾ കൊറോണ വിതച്ച മരണങ്ങളുടെ ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുന്നതെന്ന് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു.

ജർമനി പോലുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ ചിലതുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ്-19 ടെസ്റ്റുകൾ നടത്തുന്നതിൽ ബ്രിട്ടൻ അമ്പേ പരാജയപ്പെട്ടിരിക്കുന്നുവെന്നും അക്കാരണത്താലാണ് ബ്രിട്ടനിൽ കൊറോണ പിടിച്ചാൽ കിട്ടാത്ത വിധത്തിൽ പടർന്ന് മരണനിരക്ക് കുതിച്ചുയർന്ന് കൊണ്ടിരിക്കുന്നതെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.ഒരു ദിവസം ജർനി ഒരു ലക്ഷം പേരെ പരിശോധിക്കുമ്പോൾ ബ്രിട്ടൻ പൂർത്തിയാക്കുന്നത് 8000 ടെസ്റ്റുകൾ മാത്രമാണ്. 5.5 ലക്ഷം എൻഎച്ച്എസ് ജീവനക്കാരിൽ ഇതുവരെ പരിശോധിച്ചത് 2000 പേരെ മാത്രമാണ്.

ഈ തരത്തിലാണ് ബ്രിട്ടൻ കൊറോണയെ കൈകാര്യം ചെയ്യുന്നതെന്നിരിക്കെ ഇവിടെ എങ്ങനെ പടരാതിരിക്കും ഈ മാറാവ്യാധി? എന്ന ആശങ്ക നിറഞ്ഞ ചോദ്യവും ശക്തമാകുന്നുണ്ട്.ഇരു രാജ്യങ്ങൾക്കും പ്രൗഢമായ വൈദ്യശാസ്ത്ര ചരിത്രവും ഇരു രാജ്യങ്ങളിലും അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ ഭീമന്മാരുടെ ആസ്ഥാനമാണെന്നിരിക്കെയാണ് കോവിഡ്-19 ടെസ്റ്റുകൾ നടത്തുന്നതിൽ ഇരുവരും തമ്മിൽ വൻവ്യത്യാസമുണ്ടായിരിക്കുന്നത്. ആഴ്ചയിൽ 50,000 കോവിഡ്-19 ടെസ്റ്റുകൾ നടത്താൻ ബ്രിട്ടൻ പാടുപെടുമ്പോൾ ജർമനി ഒരു ദിവസം അതിലും ഇരട്ടി ടെസ്റ്റുകൾ അഥവാ ഒരു ലക്ഷത്തോളം ടെസ്റ്റുകൾ നടത്തുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

ഒരു ലക്ഷം പേർക്ക് ജർമനിക്ക് 28,000 ഇന്റൻസീവ് കെയർ ബെഡുകൾ ലഭ്യമാക്കാൻ ജർമനിക്ക് സാധിക്കുമ്പോൾ ബ്രിട്ടന് അത് വെറും 4000 എണ്ണം മാത്രമേ ലഭ്യമാക്കാനാവുന്നുള്ളൂ. വെന്റിലേറ്ററുകളുടെ കാര്യത്തിൽ അത് 25,000ഉം 6000ഉം എന്ന വ്യത്യാസവും ഇരു രാജ്യങ്ങളും തമ്മിലുണ്ട്. ജർമനിയിൽ ഇത്തരം ടെസ്റ്റുകൾ ദേശീയവ്യാപകമായി മിലിട്ടറി ഓപ്പറേഷനായിട്ടാണ് നടത്തുന്നതെങ്കിൽ യുകെയിൽ ഇത് തീരെ ഗൗരവമില്ലാതെയും ഏകീകൃതമല്ലാതെയുമാണ് നടത്തുന്നതെന്ന ആരോപണവും ശക്തമാണ്. ബ്രിട്ടനിൽ കോവിഡ്-19 ബാധിതരുടെ എണ്ണം 29,474 ആയി കുതിച്ചുയരുകയും മരണം 2352 ആയി മാറുകയും ഇന്നലെ മാത്രം 563 പേർ മരിക്കുകയും ചെയ്തിരിക്കുന്ന അപകടകരമായ ഘട്ടത്തിലാണ് ഇവിടെ നിർണാകമായ കോവിഡ്-19 ടെസ്റ്റ് താളം തെറ്റിയിരിക്കുന്നുവെന്ന ആശങ്കാപൂർണമായ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്.

എന്നാൽ ബ്രിട്ടനിൽ ടെസ്റ്റിങ് സൗകര്യം വർധിപ്പിച്ച് കോവിഡ്-19 ടെസ്റ്റുകളുടെ എണ്ണം കുത്തനെ ഉയർത്തുമെന്നാണ് കോവിഡ്-19 ബാധിതരനായി ഐസൊലേഷനിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ആവർത്തിച്ച് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ടെസ്റ്റുകളുടെ കാര്യത്തിൽ ജർമനിയുടെ അടുത്തെത്താൻ ബ്രിട്ടന് ഒരിക്കലും സാധിക്കില്ലെന്നുറപ്പാണ്. കോവിഡ്-19ന്റെ തുടക്കത്തിൽ തന്നെ രാജ്യമാകമാനം ടെസ്റ്റിനുള്ള സൗകര്യങ്ങൾ ജർമനി ഏർപ്പെടുത്തിയിരുന്നു. അതായത് ജനുവരി 16ന് തന്നെ ബെർലിനിലെ ചാരിറ്റ് ഹോസ്പിറ്റലിൽ ടെസ്റ്റ് ആരംഭിച്ചിരുന്നു.

പ്ലേഗിനെതിരെ പോരാടുന്നതിനായി 1710ൽ ഫ്രെഡറിക് രാജാവ് തുടങ്ങിയ ഹോസ്പിറ്റലാണിത്. എന്നാൽ മാർച്ച് മധ്യത്തോടെ മാത്രമാണ് ബ്രിട്ടനിൽ പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ട് ഇത്തരത്തിലൊരു നീക്കം നടത്തിയത്. ഇത്തരത്തിൽ നേരത്തെ ടെസ്റ്റ് ആരംഭിച്ചതോടെ ഹോട്ട് സ്പോട്ടുകൾ കണ്ടെത്താനും രോഗം പരക്കുന്നത് രാജ്യത്ത് നിന്നും മുളയിലേ നുള്ളിക്കളയാനും ജർമനിക്ക് സാധിച്ചിട്ടുണ്ട്. ഉദാഹരണമായി ഡച്ച് അതിർത്തിയോട് ചേർന്നുള്ള ഗാൻഗ്ലെറ്റിലാണ് ജർമനിയിൽ കോവിഡ്-19 ഫെബ്രുവരി 15ലെ കാർണിവലോട് കൂടി കൂടുതൽ വെല്ലുവിളിയുയർത്തിയിരുന്നത്. എന്നാൽ ടെസ്റ്റിങ് സൗകര്യം വിപുലമാക്കിയതോടെ രോഗത്തെ വറുതിയിലാക്കാൻ ജർമനിക്ക് സാധിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP