Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ച ഏറ്റവും പ്രായം കുറഞ്ഞയാൾ അമേരിക്കയിൽ; കണക്ടിക്യുട്ടിൽ മരിച്ചത് വെറും ആറാഴ്ച പ്രായമുള്ള കുഞ്ഞ്; പാശ്ചാത്യ നാടുകളിൽ കുട്ടികളുടേയും കൗമാരക്കാരുടെയും ജീവൻ എടുത്തു കൊറോണയുടെ കുതിപ്പ്

കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ച ഏറ്റവും പ്രായം കുറഞ്ഞയാൾ അമേരിക്കയിൽ; കണക്ടിക്യുട്ടിൽ മരിച്ചത് വെറും ആറാഴ്ച പ്രായമുള്ള കുഞ്ഞ്; പാശ്ചാത്യ നാടുകളിൽ കുട്ടികളുടേയും കൗമാരക്കാരുടെയും ജീവൻ എടുത്തു കൊറോണയുടെ കുതിപ്പ്

സ്വന്തം ലേഖകൻ

കൊറോണ ബാധയുടെ ആദ്യനാളുകളിൽ ഏറെ പ്രചാരം ലഭിച്ച ഒരു വാദഗതിയായിരുന്നു ഈ വൈറസ് ബാധിക്കുന്നത് പ്രായമേറിയവരേയും നിലവിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരേയും മാത്രമണെന്ന്. സോഷ്യൽ മീഡിയയിലൂടെ ഏറെ പ്രചരിച്ച ഈ തെറ്റിദ്ധാരണതന്നെയാണ് ഒരു പരിധിവരെ സോഷ്യൽ ഡിസ്റ്റൻസിങ് ഉൾപ്പടെ പല ഭരണകൂടങ്ങളും നടപ്പിലാക്കിയ നിയന്ത്രണങ്ങൾക്ക് പുല്ലു വില കൽപ്പിക്കാൻ ജനങ്ങളെപ്രത്യേകിച്ച് യുവാക്കളേയും കൗമാരക്കാരേയും പ്രേരിപ്പിച്ചത്. ഇത് വെറും തെറ്റായ വിവരമാണെന്ന് ശാസ്ത്ര ലോകം ആണയിട്ടു പറഞ്ഞിട്ടും അത് കേൾക്കാൻ തയ്യാറായവർ തീരെ ചുരുക്കമായിരുന്നു. ഇന്നിതാ പുറത്തുവരുന്ന വാർത്തകൾ കാണിക്കുന്നത് കുട്ടികളേയും കൗമാരക്കാരേയും വരെ കൊറോണ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു എന്നാണ്.

ഇന്നലെ അമേരിക്കയിലെ കണക്ടിക്യുട്ടിൽ ആറാഴ്‌ച്ച മാത്രം പ്രായമുള്ള ഒരു കുട്ടി കൊറോണ ബാധമൂലം മരിച്ചു എന്ന് സ്ഥിരീകരിച്ച വാർത്ത ഒരു ഞെട്ടലോടെയാണ് ലോകം മുഴുവൻ ശ്രവിച്ചത്. കഴിഞ്ഞ ആഴ്‌ച്ചയാണ് ഗുരുതരമായ രോഗ ലക്ഷണങ്ങളോടെ ബോധരഹിതയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പക്ഷെ ആധുനിക വൈദ്യശാസ്ത്രത്തിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യുവാൻ ആയില്ല. ഇന്നലെയാണ് ഈ ആറാഴ്‌ച്ച മാത്രം പ്രായമുള്ള ശിശു മരണമടഞ്ഞതായി സ്ഥിരീകരിച്ചത്. കൊറോണാ ബാധമൂലം മരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ ശിശു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കഴിഞ്ഞ ദിവസം ബ്രിട്ടനിൽ നിന്നും ഒരു 13 കാരന്റെ മരണവാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ലണ്ടനിലെ ബ്രിക്സ്ടൻ സ്വദേശിയായ ഇസ്മയിൽ മുഹമ്മദ് അബ്ദുൾവഹാബാണ് കൊറോണ പിടിപെട്ട് മരിച്ച ബ്രിട്ടനിലെ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെയില്ലായിരുന്ന ഈ കൗമാരക്കാരൻ, രോഗ ലക്ഷണങ്ങൾ കാണിക്കുന്നതിന് തൊട്ടുമുൻപ് വരെ തികഞ്ഞ ഉന്മേഷവാനും ഊർജ്ജസ്വലനും ആയിരുന്നു എന്നാണ് വീട്ടുകാരും സുഹൃത്തുക്കളും പറയുന്നത്.

ഈ വാർത്ത പുറത്ത് വരുന്നതിന് തൊട്ടുമുൻപാണ് ബെൽജിയത്തിൽ നിന്നും കൊറോണ ബാധിതയായി മരിച്ച ഒരു 12 കാരിയുടെ വാർത്ത പുറത്ത് വന്നത്. മൂന്നു ദിവസമായി പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആ പെൺകുട്ടിക്ക രോഗബാധ സ്ഥിരീകരിച്ചത്. ഇതുവരെ 828 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള ബെൽജിയത്തിൽ, കോവിഡ് 19 ന് വഴങ്ങി മരണമടഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ ഈ പെൺകുട്ടിയുടെ പേരോ മറ്റ് വിശദാംശങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

ഈ ബെൽജിയൻ പെൺകുട്ടി മരിക്കുന്നതിനു മുൻപ് പോർച്ചുഗൽ സ്വദേശിയായ 14 കാരൻ വിക്ടർ ഗോധിനോ ആയിരുന്നു കൊറോണാ ബാധമൂലം മരിച്ച ഏറ്റവും പ്രായം കുറഞ്ഞ യൂറോപ്പ് കാരൻ. അതിനും മുൻപായി ജൂലീ ഏലിയട്ട് എന്ന 16 വയസ്സുള്ള സ്‌കൂൾ വിദ്യാർത്ഥിനിയും ഈ വൈറസിന്റെ പിടിയിൽപ്പെട്ട് മരണത്തെ പുൽകിയിരുന്നു. മാർച്ച് 25 ന് ജൂലി മരിക്കുമ്പോൾ ആ കുട്ടിയായിരുന്നു യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണാ ഇര.

13 കാരനായ ഇസ്മയിൽ മരണമടഞ്ഞ അന്നു തന്നെ ലണ്ടനിൽ ഒരു 19 കാരനും മരണമടഞ്ഞിരുന്നു. ലണ്ടനിലെ ഒരു ഇറ്റാലിയൻ റസ്റ്റോറന്റിൽ അസിസ്റ്റന്റ് ഷെഫായ ഈ 19 കാരന്റെ മരണം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.സ്പെയിനിൽ 21 കാരനായ ഒരു ഫുട്ബോൾ കോച്ചിന്റെ മരണമാണ് കൊറോണ ചെറുപ്പക്കാരേയും പിടികൂടുമെന്ന് ആദ്യം തെളിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP