Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നലെയും യുകെയിൽ മരിച്ചത് 569 പേർ; രോഗബാധിതരുടെ എണ്ണം 30,000 കടന്നു; രണ്ടായിരത്തോളം പേർ മരിച്ചത് വെറും നാല് ദിവസം കൊണ്ട്; 20 ലക്ഷം പേർക്ക് ഇതിനോടകം രോഗം ബാധിച്ചു കാണുമെന്ന് നിഗമനം; ബ്രിട്ടന്റെ സമാനതകൾ ഇല്ലാത്ത ദുരന്തത്തിന്റെ അവസാന ചിത്രം ഇങ്ങനെ

ഇന്നലെയും യുകെയിൽ മരിച്ചത് 569 പേർ; രോഗബാധിതരുടെ എണ്ണം 30,000 കടന്നു; രണ്ടായിരത്തോളം പേർ മരിച്ചത് വെറും നാല് ദിവസം കൊണ്ട്; 20 ലക്ഷം പേർക്ക് ഇതിനോടകം രോഗം ബാധിച്ചു കാണുമെന്ന് നിഗമനം; ബ്രിട്ടന്റെ സമാനതകൾ ഇല്ലാത്ത ദുരന്തത്തിന്റെ അവസാന ചിത്രം ഇങ്ങനെ

സ്വന്തം ലേഖകൻ

ബ്രിട്ടനിൽ കൊറോണ അതിന്റെ ദയവില്ലാത്ത കൂട്ട നരവേട്ട തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ പുതുതായി 569ൽ അധികം പേരാണ് മരിച്ചിരിക്കുന്നത്. ഇതോടെ മൊത്തം മരണസംഖ്യ 2921 ആയി മാറി. മൊത്തം രോഗബാധിതരുടെ എണ്ണം ഏതാണ്ട് 34,000ത്തിൽ എത്തിയിട്ടുമുണ്ട്. രാജ്യത്ത് രണ്ടായിരത്തോളം പേർ മരിച്ചത് വെറും നാല് ദിവസങ്ങൾ കൊണ്ടാണ്. രാജ്യത്ത് യഥാർത്ഥത്തിൽ രോഗം ബാധിച്ചിരിക്കുന്നത് 20 ലക്ഷം പേർക്കാണെന്ന ഭീതിദമായ മറ്റൊരു നിഗമനവും പുറത്ത് വന്നിട്ടുണ്ട്.സമാനതകൾ ബ്രിട്ടന്റെ ഇല്ലാത്ത ദുരന്തത്തിന്റെ അവസാന ചിത്രം ഇങ്ങനെയാണ്.

കൃത്യമായി പറഞ്ഞാൽ മാർച്ച് 30ന് ശേഷം രാജ്യത്തുകൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത് 1693 പേരാണ്. രോഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മാർച്ച് 29 ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ യുകെയിൽ കൊറോണ ബാധിച്ചുണ്ടായ മരണങ്ങളേക്കാൾ കൂടുതലാണിത്. ആഴ്ചകൾക്ക് മുമ്പ് രോഗം ബാധിച്ചവരാണ് ഇപ്പോൾ മരിച്ച് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറുകൾക്കിടയിൽ പുതുതായി 4244 പേർക്ക് കൂടി കോവിഡ്-19 രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത് ആശങ്ക ജനിപ്പിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും കൊറോണയെ നിയന്ത്രിക്കുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ ഫലം കാണുന്നുവെന്നും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു.

ഇത് പ്രകാരം ഏപ്രിൽ ഒന്നിന് 4244 പുതിയ കേസുകൾ സ്ഥിരീകരിച്ചിരുന്നുവെങ്കിൽ ഏപ്രിൽ രണ്ടിന് 4324 പുതിയ കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്നത് ആശ്വാസമാകുന്നുണ്ട്. അതു പോലെ തന്നെ ഇന്നലത്തെ മരണസംഖ്യ തൊട്ട് മുമ്പത്തേ ദിവസത്തെ മരണസംഖ്യയിൽ നിന്നും ആറ് പേരുടെ വർധനവ് മാത്രമാണ് പ്രകടമാക്കിയതെന്നതും ലോക്ക്ഡൗണിന്റെ ഫലപ്രാപ്തിയായി കാണാം. രോഗം പൊട്ടിപ്പുറപ്പെട്ടത് മുതൽ കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ രാജ്യത്ത് കോവിഡ്-19 ബാധിച്ച് വെറും 759 പേർ മാത്രമായിരുന്നു മരിച്ചിരുന്നത്.

തുടർന്ന് നാല് ദിവസങ്ങൾക്കുള്ളിലാണ് മരണം ഇത്രയും പെട്ടെന്ന് കുതിച്ച് കയറിയിരിക്കുന്നത്. ഇതിനെ പിടിച്ച് കെട്ടുന്നതിന് സർക്കാർ ഇനിയും കർക്കശമായ നടപടിയെടുത്തിട്ടില്ലെങ്കിൽ രാജ്യത്ത് ചുരുങ്ങിയത് അഞ്ച് ലക്ഷം പേർ കോവിഡ്-19 ബാധിച്ച് മരിക്കുമെന്നാണ് പ്രധാനപ്പെട്ട സയന്റിസ്റ്റുകൾ കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. അതിനിടെ കോവിഡ്-19 ബാധിച്ചതിനെ തുടർന്ന് സെൽഫ് ഐസൊലേഷനിലായ ഹെൽത്ത് സെക്രട്ടറി ഇന്നലെ നിർണായകമായ പ്രസ്താവനകളുമായി മുന്നോട്ട് വന്നിരുന്നു.

രാജ്യത്ത് കോവിഡ്-19 ടെസ്റ്റിങ് സൗകര്യങ്ങളുടെ അപടകരമായ അപര്യാപ്ത പരിഹരിക്കുമെന്നും രാജ്യത്തെ ഇന്റിപെന്റന്റ് ലാബുകളെ കൂടി ഇതിനായി ഉപയോഗപ്പെടുത്താനാണ് താൻ ശ്രമിക്കുന്നതെന്നും ഇതിലൂടെ കൂടുതൽ പേരെ ടെസ്റ്റ് ചെയ്യാനും രോഗവ്യാപനം കുറയ്ക്കാനും സാധിക്കുമെന്നും ഹാൻഹോക്ക് ഉറപ്പേകുന്നു. ഈ മാസം അവസാനം വരെ യുകെയിൽ പ്രതിദിനം ഒരു ലക്ഷം പേരെ കോവിഡ്-19 ടെസ്റ്റിന് വിധേയമാക്കണമെന്നും അദ്ദേഹം പറയുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും രാജ്യത്ത് കോവിഡ്-19 മരണങ്ങൾ നാൾക്ക് നാൾ വർധിക്കുന്നത് ലോക്ക്ഡൗൺ ഫലിക്കുന്നില്ലെന്നതിന്റെ സൂചനയായി ഒരിക്കലും കരുതരുതെന്നാണ് എക്സ്പർട്ടുകൾ പറയുന്നത്.

കാരണം ഇന്നലെ ഇന്റൻസീവ് കെയറിൽ മരിച്ചിരിക്കുന്നവർ രണ്ടോ മൂന്നോ ആഴ്ചകൾക്ക് മുമ്പ് അല്ലെങ്കിൽ അതിന് മുമ്പ് വൈറസ് പിടിപെട്ടവർ അതായ്ത സ്റ്റേ ഹോം ക്യാമ്പയിൻ തുടങ്ങുന്നതിന് മുമ്പ് രോഗബാധിതരാണെന്നും എക്സ്പർട്ടുകൾ ഏവരെയും ഓർമിപ്പിക്കുന്നു. ടെസ്റ്റിങ് സൗകര്യങ്ങൾ ഇനിയും വർധിപ്പിക്കാൻ സാധിച്ചാൽ കൂടുതൽ രോഗബാധിതരെ ആദ്യ ഘട്ടത്തിൽ തന്നെ തിരിച്ചറിയാനും അവരെ ഐസൊലേഷനിലാക്കാനും അവരിൽ നിന്നും രോഗം കൂടുതൽ പേരിലേക്ക് പടരാതിരിക്കാനും സാധിക്കുമെന്നും ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP