Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരു പറഞ്ഞു കൊറോണ വൈറസ് യുവജനങ്ങളുടെ ജീവനെടുക്കില്ലെന്ന്; ഇറ്റലിയിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരിക്കുന്നത് നിരവധി യുവജനങ്ങൾ: കൊറിയയിൽ മരിക്കുന്ന ആറിൽ ഒരാളും 60 വയസ്സിന് താഴെയുള്ളവർ: അനേകം ചെറുപ്പക്കാർ തീവ്ര പരിചരണ വിഭാഗത്തിലെന്നും ലോകാരോഗ്യ സംഘടന

ആരു പറഞ്ഞു കൊറോണ വൈറസ് യുവജനങ്ങളുടെ ജീവനെടുക്കില്ലെന്ന്; ഇറ്റലിയിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരിക്കുന്നത് നിരവധി യുവജനങ്ങൾ: കൊറിയയിൽ മരിക്കുന്ന ആറിൽ ഒരാളും 60 വയസ്സിന് താഴെയുള്ളവർ: അനേകം ചെറുപ്പക്കാർ തീവ്ര പരിചരണ വിഭാഗത്തിലെന്നും ലോകാരോഗ്യ സംഘടന

സ്വന്തം ലേഖകൻ

കൊറോണ വൈറസ് പിടി മുറുക്കുന്ന യുവജനങ്ങളുടെ എണ്ണം വർദ്ധിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് അനേകായിരം യുവജനങ്ങളിലാണ് ഇപ്പോൾ കൊറോണ അതിന്റെ അതി തീവ്രമായഅവസ്ഥയിൽ പിടിമുറുക്കിയിരിക്കുന്നത്. 30ലും 40ലും 50ലും ഉള്ള അനേകം പേരാണ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. നിരവധി പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവരാണ് മരിക്കുന്ന ചെറുപ്പക്കാരിൽ അധികവും എന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

കൊറോണ വൈറസിന്റെ ആക്രമണത്തിന് ഇരയാകുന്നവരിൽ ഭൂരിഭാഗവും പ്രായമായവരും ആരോഗ്യ പ്രശ്‌നങ്ങളും ഉള്ളവരാണെന്ന് വിദഗ്ദ അഭിപ്രായത്തിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊറിയയിൽ കൊറോണ ബാധിച്ച് മരിക്കുന്ന ആറിൽ ഒരാൾ 60 വയസ്സിൽ താഴെയുള്ളവരാണ്. ഇറ്റലിയിലെ കഴിഞ്ഞ ആറാഴ്ചത്തെ കണക്ക് പരിശോധിച്ചാൽ അതി തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന പത്ത് മുതൽ 15 ശതമാനം വരെയുള്ളവർ 50 വയസ്സിൽ താഴെയുള്ളവരാണ്.

വിവിധ രാജ്യങ്ങളിലായി കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നത് നിരവധി ചെറുപ്പക്കാരാണെന്നും സംഘടന വ്യക്തമാക്കുന്നു. ചില രാജ്യങ്ങളിൽ മുപ്പതും നാൽപ്പതും അമ്പതും വയസ്സ് പ്രായമുള്ളവർ അസുഖത്തിന് അടിമയാകുകയും ഐസിയുവുകളിൽ ചികിത്സയിൽ കഴിയുന്നുമുണ്ട്. നിിരവിധി പേർ മരിക്കുകയും ചെയ്തിട്ടുണണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP