Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ മരണം 300 കടന്നിട്ടും നിയന്ത്രണങ്ങൾ കർശനമാക്കാതെ സ്വീഡൻ; രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 6,078 ആയി ഉയർന്നു; സ്കൂളുകളും ഓഫീസുകളും ഉൾപ്പെടെ ഇപ്പോഴും പ്രവർത്തിപ്പിക്കുമ്പോൾ ആശങ്കയോടെ യൂറോപ്പ്

കൊറോണ മരണം 300 കടന്നിട്ടും നിയന്ത്രണങ്ങൾ കർശനമാക്കാതെ സ്വീഡൻ; രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 6,078 ആയി ഉയർന്നു; സ്കൂളുകളും ഓഫീസുകളും ഉൾപ്പെടെ ഇപ്പോഴും പ്രവർത്തിപ്പിക്കുമ്പോൾ ആശങ്കയോടെ യൂറോപ്പ്

മറുനാടൻ മലയാളി ബ്യൂറോ

സ്‌റ്റോക്‌ഹോം: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇപ്പോഴും കാര്യമായ നിയന്ത്രണങ്ങളോ പ്രതിരോധ പ്രവർത്തനങ്ങളോ നടത്താത്ത സ്വീഡനിൽ കൊറോണ ബാധിച്ചുള്ള മരണം 300 കടന്നു. ഇതുവരെ 333 പേർ കൊറോണ ബാധിച്ച് മരിച്ചു എന്നാണ് കണക്കുകൾ. ഒറ്റ ദിവസം കൊണ്ട് രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 5,466 നിന്നും 6,078 ആയി ഉയർന്നു.

കോറൊണ വൈറസ് ഏറ്റവും കൂടുതൽ ആഘാതമേൽപ്പെച്ചിട്ടുള്ളത് യൂറോപ്യൻ രാജ്യങ്ങളേയാണ്. ഇറ്റലിയിലും സ്‌പെയിനിലും മരണം പതിനായിരം കടന്നുകഴിഞ്ഞു. ബ്രിട്ടനിലും മരണസംഖ്യ കുതിച്ചുയരുന്നു. ഇവിടങ്ങളിലെല്ലാം ലോക്ക്ഡൗൺ അടക്കം കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കടുത്ത ആശങ്കയാണ് ഇവിടങ്ങളിലെ സർക്കാരുകൾ പങ്കുവെക്കുന്നത്. എന്നാൽ മറ്റൊരു യൂറോപ്യൻ രാജ്യമായ സ്വീഡനിൽ വ്യത്യസ്തമാണ് കാര്യങ്ങൾ. ആറായിരത്തോളം പേർക്ക് സ്വീഡനിൽ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ ഇതൊന്നും ഗൗരവമായി എടുക്കുന്നില്ലെന്നാണ് ആക്ഷേപം.

വളരെ ചുരുക്കം നിയന്ത്രണങ്ങളുമായി സ്വീഡൻ മറ്റ് യുറോപ്യൻ രാജ്യങ്ങളിൽനിന്നു വേറിട്ട് നിൽക്കുകയാണ് ഇപ്പോഴും. പ്രൈമറി, അപ്പർ പ്രൈമറി, ഹായ് സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നു. ഹെൽത്ത് കെയർ പോലെ അവശ്യസംവിധാനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സ്‌കൂൾ അടച്ചു കഴിഞ്ഞാൽ കുട്ടികളെ നോക്കാൻ വേണ്ടി അവധി എടുക്കേണ്ടി വരുമെന്നും അത് അവരുടെ സേവനത്തെ ബാധിക്കുമെന്നും കണക്കുകൂട്ടിയാണ് സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത്. കുട്ടികളുടെ ഹാജർ നില സ്‌കൂളുകളിൽ വളരെ കുറവാണ്.

ഓഫീസുകളിൽ ആളുകൾ കുറവാണെങ്കിലും തുറന്നു പ്രവർത്തിക്കുന്നുണ്ട്. റെസ്റ്റൊറന്റുകളും ഷോപ്പിങ് മാളുകളും എല്ലാം പഴയ പോലെ തന്നെ. റോഡിൽ ഇറങ്ങിയാൽ പകർച്ചവ്യാധി ഉള്ള രാജ്യം ആണെന്ന് പോലും തോന്നാത്ത അത്ര സാധാരണ രീതിയിലാണ്‌ ജനജീവിതം. പബ്ലിക് ട്രാൻസ്പോർട് ബസുകൾ, ട്രെയിനുകൾ എന്നിവ ഓടുന്നുണ്ടെങ്കിലും ഡെന്മാർക്ക് അതിർത്തി അടച്ചതിനാൽ അങ്ങോട്ടുള്ള യാത്രക്കാർക്ക് വിലക്കുണ്ട്. ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് സ്വീഡനും സ്വീകരിച്ചിരുന്നു, മാർച്ച് ഇരുപത്തി ഏഴു മുതൽ അമ്പതിലധികം ആളുകൾ കൂടുന്നത് നിരോധിച്ചിട്ടുണ്ട്. അതേസമയം, ഈ നിയന്ത്രണങ്ങളിൽ നിന്നും ഷോപ്പിങ് മാളുകളെയും റെസ്‌റ്റോറന്റുകളെയും ഒഴിവാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP