Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈ ബ്രിട്ടീഷ് ജനതയുടെ തലയിലും ആൾത്താമസമില്ലേ....? മാനം തെളിഞ്ഞതോടെ പാർക്കുകളിലേക്കും ബീച്ചുകളിലേക്കും ജനപ്രവാഹം; എല്ലാം അടച്ച് പൂട്ടി ആളുകളെ തല്ലിയോടിച്ച് പൊലീസും; മരണം കുതിക്കുമ്പോഴും തെരുവിലിറങ്ങി ജീവിതം കൊണ്ടാടി ബ്രിട്ടീഷുകാർ

ഈ ബ്രിട്ടീഷ് ജനതയുടെ തലയിലും ആൾത്താമസമില്ലേ....? മാനം തെളിഞ്ഞതോടെ പാർക്കുകളിലേക്കും ബീച്ചുകളിലേക്കും ജനപ്രവാഹം; എല്ലാം അടച്ച് പൂട്ടി ആളുകളെ തല്ലിയോടിച്ച് പൊലീസും; മരണം കുതിക്കുമ്പോഴും തെരുവിലിറങ്ങി ജീവിതം കൊണ്ടാടി ബ്രിട്ടീഷുകാർ

സ്വന്തം ലേഖകൻ

''കൊറോണ പിടിച്ച് മരിച്ചാലും സാരമില്ല...അതിന് മുമ്പുള്ള ജീവിതനിമിഷങ്ങൾ അങ്ങേയറ്റം ആസ്വദിച്ചേ മതിയാവൂ...'' .എന്ന ആത്മഹത്യാപരമായ നിലപാടിലാണോ ബ്രിട്ടീഷുകാർ....? രാജ്യത്തുകൊറോണ മരണങ്ങളും രോഗം പിടിപെടുന്നവരും നാൾക്ക് നാൾ കുതിച്ചുയരുമ്പോഴും ലോക്ക്ഡൗൺ നിയമങ്ങളും സോഷ്യൽ ഡിസ്റ്റൻസിങ് നിയമങ്ങളും കാറ്റിൽ പറത്തി നല്ല കാലാവസ്ഥയിൽ കൂട്ടം ചേർന്ന് അടിച്ച് പൊളിക്കാൻ പാർക്കുകളിലേക്കും ബീച്ചുകളിലേക്കും ഒഴുകുന്ന ബ്രിട്ടീഷുകാരെ കാണുമ്പോൾ ആരുടെ മനസിലും ഉയരുന്ന ഒരു ചോദ്യമാണിത്.

മാനം തെളിഞ്ഞതോടെ തുറസ്സായ ഇടങ്ങളിലേക്കുള്ള ജനപ്രവാഹം കാണുമ്പോൾ ഈ ബ്രിട്ടീഷ് ജനതയുടെ തലയിൽ ആൾത്താമസമില്ലേ...? എന്ന് ആർക്കെങ്കിലും തോന്നിയാലും അവരെ കുറ്റപ്പെടുത്താനാവില്ല. ചൂടും തെളിഞ്ഞ കാലാവസ്ഥയും ആസ്വദിക്കാൻ ആളുകൾ കുത്തിയൊഴുകിയെത്താൻ തുടങ്ങിയതോടെ ബീച്ചുകളും പാർക്കുകളും മറ്റും അടച്ച് പൂട്ടി ആളുകളെ തല്ലിയോടിച്ച് പൊലീസും രംഗത്തെത്തിറങ്ങിയിട്ടുണ്ട്.ചുരുക്കിപ്പറഞ്ഞാൽ തലയ്ക്ക് മുകളിൽ മരണം ഇരപിടിയനായി പതിയിരിക്കുമ്പോഴും തെരുവിലിറങ്ങി ജീവിതം കൊണ്ടാടുകയാണ് ബ്രിട്ടീഷുകാരിപ്പോഴും.

ഇന്നലെ രാവിലെ തെളിഞ്ഞ കാലാവസ്ഥ ആസ്വദിക്കുന്നതിനായി സൗത്ത്ലണ്ടനിലെ ബ്രോക്ക് വെൽ പാർക്കിലേക്ക് 3000ത്തോളം പേർ ഒഴുകിയെത്തിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു.സോഷ്യൽ ഡിസ്റ്റൻസിങ് നിയമങ്ങളെ ലംഘിച്ച് 3000ത്തിൽ അധികം പേർ ഇന്നലെ ബ്രോക്ക് വെൽ പാർക്കിൽ ചെലവഴിച്ചിരുന്നുവെന്നാണ് ലാംബെത്ത് കൗൺസിൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇവരിൽ പലരും സൺബാത്തിങ് വരെ നിർവഹിച്ചിരുന്നുവെന്നും കൂട്ടം കൂടിയിരുന്നുവെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും കൗൺസിൽ മുന്നറിയിപ്പേകുന്നു.

അതിനാൽ ഇന്ന് മുതൽ പാർക്ക് അടച്ചിടാൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. കോവിഡ്-19 അപകടകരമായി പടർന്ന് പിടിച്ച് ദിവസവും നൂറ്കണക്കിന് പേരുടെ ജീവൻ കവർന്നെടുക്കുന്ന സാഹചര്യത്തിൽ ഏവരും വീടുകളിൽ തന്നെ കഴിയണമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ അഭ്യർത്ഥന കാറ്റിൽ പറത്തുന്ന വിധത്തിലായിരുന്നു ഇത്തരത്തിൽ പലയിടങ്ങളിലേക്കും ആളുകൾ തിക്കും തിരക്കും കൂട്ടിയെത്തിയിരുന്നത്. ഗവൺമെന്റിന്റെ നിർദ്ദേശങ്ങൾ ജനം അനുസരിച്ചിരുന്നുവെങ്കിൽ ഈ കർക്കശമായ നീക്കം നടത്തേണ്ടി വരില്ലായിരുന്നുവെന്നും ജനത്തിന്റെ സുരക്ഷക്ക് വേണ്ടിയാണീ നടപടിയെടുക്കുന്നതെന്നും ഈ കൗൺസിൽ വിശദീകരിക്കുന്നു.

ഇന്നലെ ഒറ്റ ദിവസം മാത്രം ബ്രിട്ടനിൽ കൊറോണ ബാധിച്ച് 708 പേർ മരിക്കുകയും മൊത്തം മരണസംഖ്യ 4313 ആയി ഉയരുകയും ചെയ്തിട്ടും ആളുകൾക്ക് ഇത്തരം നിയമലംഘനങ്ങളുടെ ഗൗരവം വേണ്ടത്രയുണ്ടായിട്ടില്ലെന്നത് കടുത്ത ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്.ഇത്തരത്തിൽ ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ തെളിഞ്ഞ കാലാവസ്ഥ ആസ്വദിക്കാൻ കൂട്ടം കൂടിയെത്തിയ നിരവധി പേരെ പിരിച്ച് വിടാൻ പൊലീസിന് നന്നായി യത്നിക്കേണ്ടി വരുന്നുണ്ട്. ലോക്ക് ഡൗൺ നിയമം ലംഘിക്കുന്നവരുടെ എണ്ണം പെരുകി വരുന്നതിൽ കടുത്ത നിരാശ രേഖപ്പെടുത്തി കാംഡെൻ ടൗൺ ആൻഡ് പ്രിംറോസ് ഹിൽ പൊലീസ് ഇന്നലെ ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു.

ഇത്തരത്തിൽ കൂട്ടം കൂടി നിന്ന നൂറ് കണക്കിന് പേരെ തങ്ങൾ പ്രിംറോസ് ഹില്ലിൽ നിന്നും നിർബന്ധിച്ച് മടക്കി അയച്ചുവെങ്കിലും അവർ അൽപസമയത്തിനുള്ളിൽ തിരിച്ച് വന്നിരുന്നുവെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഒരു ബെർത്ത്ഡേ പാർട്ടിക്കായി 25 പേർ ഒന്നിച്ച് കൂടിയതിന്റെ ചിത്രം പങ്ക് വച്ചായിരുന്നു ന്യൂ ഹാം പൊലീസ് ഇത്തരം സംഭവങ്ങൾ പെരുകി വരുന്ന കാര്യം എസോഷ്യൽ മീഡിയയിലൂടെ എടുത്ത് കാട്ടിയത്.സെൻട്രല് പാർക്ക് റോഡിലെ ഒരു വീട്ടിൽ വച്ച് നടന്ന ഈ ബെർത്ത് ഡേ പാർട്ടി പിരിച്ച് വിടാൻ ഇടപെടേണ്ടി വന്നുവെന്നാണ് ന്യൂ ഹാം പൊലീസ് വെളിപ്പെടുത്തുന്നത്.

മിക്കവരും ഇത്തരം നിയമങ്ങൾ അനുസരിച്ച് വീട്ടിലിരിക്കുന്നുണ്ടെന്നും എന്നാൽ ചിലർ ഇത് ലംഘിക്കുന്നത് മൊത്തം സമൂഹത്തിന് ഭീഷണിയാണെന്നുമാണ് സസെക്സ് പൊലീസ് മുന്നറിയിപ്പേകുന്നത്. ഇത്തരത്തിൽ നിയമം ലംഘിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കേണ്ടി വന്നുവെന്നും സസെക്സ് പൊലീസ് പറയുന്നു.ഹോവ് ബീച്ചിൽ ഇവർ ബിബിക്യൂ നടത്തുകയായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തുന്നു.ഇത്തരത്തിൽ നിരവധി നിയമലംഘനങ്ങളുടെ വാർത്തകൾ രാജ്യമെമ്പാട് നിന്നും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത് കടുത്ത ആശങ്കയാണ് ജനിപ്പിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP