Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ക്ഡൗൺ ഇല്ലാതെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചെങ്കിലും ഇസ്രയേലിനെ കാക്കാൻ നെതന്യാഹുവിന് കഴിഞ്ഞില്ല; ഇന്ന് വൈകുന്നേരം മുതൽ വെള്ളിയാഴ്ച വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഇസ്രയേൽ; 60 മരണങ്ങളും 9000 രോഗികളുമായതോടെ കടുത്ത നിയന്ത്രണങ്ങളുമായി യഹൂദ രാഷ്ട്രവും

ലോക്ക്ഡൗൺ ഇല്ലാതെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചെങ്കിലും ഇസ്രയേലിനെ കാക്കാൻ നെതന്യാഹുവിന് കഴിഞ്ഞില്ല; ഇന്ന് വൈകുന്നേരം മുതൽ വെള്ളിയാഴ്ച വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഇസ്രയേൽ; 60 മരണങ്ങളും 9000 രോഗികളുമായതോടെ കടുത്ത നിയന്ത്രണങ്ങളുമായി യഹൂദ രാഷ്ട്രവും

സ്വന്തം ലേഖകൻ

മാർച്ചിലെ പുരിം ഗാതദറിംഗുകൾക്ക് ശേഷം ഇസ്രയേലിൽ കൊറോണ വൈറസ്ബാധ അതിവേഗത്തിലാവുകയും നിലവിൽ 60 കൊറോണ മരണങ്ങളും 9000 രോഗികളുമായെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മഹാഹമാരി വ്യാപിക്കുന്നത് തടയുന്നതിനായി ലോക്ക്ഡൗൺ ഇല്ലാതെ ഇസ്രയേലിൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നെങ്കിലും അതുകൊണ്ടൊന്നും കൊറോണയിൽ നിന്നും ഇസ്രയേലിനെ കാക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുവിന് സാധിച്ചിട്ടില്ല. തൽഫലമായി ഇന്ന് വൈകുന്നേരം മുതൽ വെള്ളിയാഴ്ച വരെ രാജ്യത്തെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രയേൽ.

കൊലയാളി വൈറസിനെ പിടിച്ച ്കെട്ടാൻ വൈകിയാണെങ്കിലും യഹൂദരാഷ്ട്രവും ലോക്ക്ഡൗണിൽ തന്നെ അഭയം പ്രാപിച്ചിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.ഇത്തരത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ രാജ്യത്ത് വരാനിരിക്കുന്ന പാസ്ഓവർ ഹോളിഡേയെ സാരമായി ബാധിക്കുമെന്നുറപ്പായിട്ടുണ്ട്.ലോക്ക്ഡൗൺ നടപ്പിലാക്കിയതിന്റെ ഭാഗമായി ജനത്തിന് വീടിന് പുറത്തിറങ്ങാൻ സാധിക്കാത്തതിനാൽ ഈ പാസ് ഓവറിന്റെ നിറം കെടുമെന്നുറപ്പാണ്. പുതിയ നിയന്ത്രണം അനുസരിച്ച് ഇന്ന് വൈകുന്നേരം നാല് മണി മുതൽ വെള്ളിയാഴ്ച രാവിലെ ഏഴ് മണി വരെ രാജ്യത്തെ നഗരങ്ങൾക്കിടയിൽ സഞ്ചാരം നിരോധിച്ചിട്ടുണ്ട്.

കൊറോണ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഇസ്രയേൽ നേരത്തെ തന്നെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ലോക്ക്ഡൗൺ സ്വീകരിച്ചിരുന്നില്ല. എന്നാൽ നിയന്ത്രണങ്ങൾ കൊണ്ടൊന്നും രോഗവ്യാപനം പിടിച്ച് കെട്ടാൻ സാധിക്കാത്തതിനെ തുടർന്നാണ് മറ്റ് നിരവധി രാജ്യങ്ങളെ പോലെ ഇസ്രയേലും ഇതിന് നിർബന്ധിതമായിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് ജനത്തിന് ഭക്ഷണം മരുന്ന് പോലുള്ള സാധനങ്ങൾ വാങ്ങാനും വ്യായാമം പോലുള്ള അത്യാവശ്യ കാര്യങ്ങൾക്കും മാത്രമേ പുറത്തിറങ്ങാൻ അനുവാദം ലഭിക്കുകയുള്ളൂ.

രാജ്യത്തുകൊറോണ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ സർക്കാർ പാസ് ഓവര് ഹോളിഡേ കാലത്ത് കടുത്ത സഞ്ചാര നിരോധനം ഏർപ്പെടുത്താൻ പോകുന്നുവെന്നാണ് ലോക്ക് ഡൗൺ പ്രഖ്യാപനത്തിന്റെ ഭാഗമായി രാജ്യത്തോട് സംസാരിക്കവെ നെതന്യാഹു വെളിപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരമാണ് സാമ്പ്രദായിക ഭക്ഷണമായ സെഡെറോടെ പാസ്ഓവർ ഹോളിഡേ ആഘോഷങ്ങൾ രാജ്യത്ത് ആരംഭിക്കുന്നത്.

എന്നാൽ രോഗഭീഷണിയുടെ പശ്ചാത്തലത്തിൽ ഇപ്രാവശ്യം ആഘോഷം പേരിന് മാത്രമായിരിക്കും. സെഡാർ രാത്രിയിൽ എല്ലാ കുടുംബങ്ങളും വീട്ടിൽ തന്നെ ഇരിക്കണമെന്നും വളരെ അടുത്ത കുടുംബാംഗങ്ങൾക്കൊപ്പം മാത്രമേ ആഘോഷിക്കാവൂ എന്നും നെതന്യാഹു നിഷ്‌കർഷിക്കുന്നു.പുരിം ആഘോഷ വേളയിലാണ് രാജ്യത്തുകൊറോണ വ്യാപനം ശക്തമായതെന്നും പാസ് ഓവർ ആഘോഷത്തിലും ഇത് ആവർത്തിക്കാൻ അനുവദിക്കില്ലെന്നും നെതന്യാഹു മുന്നറിയിപ്പേകുന്നു. വരാനിരിക്കുന്ന ഈസ്റ്റർ, റമദാൻ എന്നീ ആഘോഷവേളകളിലും രാജ്യത്ത് യാത്രാ നിരോധനം ഏർപ്പെടുത്തുമെന്നും നെതന്യാഹു വെളിപ്പെടുത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP