Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇറ്റലിയിൽ ഇന്നലെ പ്രതിദിന മരണസംഖ്യ 542 ആയി കുറഞ്ഞു; സ്പെയിനിലേത് 757 ആയും; മഹാവ്യാധിയുടെ താണ്ഡവം ഏറ്റു വലഞ്ഞ ഇരു രാജ്യങ്ങളിലും രോഗശമനം ആരംഭിച്ചെന്ന് റിപ്പോർട്ടുകൾ; തീവ്രമായ ആക്രമണം നിർത്തി കൊറോണ മടങ്ങുമ്പോൾ നേരിയ ആശ്വാസത്തോടെ യൂറോപ്പിലെ രണ്ട് രാജ്യങ്ങൾ

ഇറ്റലിയിൽ ഇന്നലെ പ്രതിദിന മരണസംഖ്യ 542 ആയി കുറഞ്ഞു; സ്പെയിനിലേത് 757 ആയും; മഹാവ്യാധിയുടെ താണ്ഡവം ഏറ്റു വലഞ്ഞ ഇരു രാജ്യങ്ങളിലും രോഗശമനം ആരംഭിച്ചെന്ന് റിപ്പോർട്ടുകൾ; തീവ്രമായ ആക്രമണം നിർത്തി കൊറോണ മടങ്ങുമ്പോൾ നേരിയ ആശ്വാസത്തോടെ യൂറോപ്പിലെ രണ്ട് രാജ്യങ്ങൾ

സ്വന്തം ലേഖകൻ

കൊറോണാക്കാലത്ത് യൂറോപ്പിന്റെ കണ്ണുനീരായി മാറിയ ഇറ്റലിയിൽ ആശ്വാസത്തിന്റെ ചെറിയ സൂചനകൾ കണ്ടു തുടങ്ങിയിരിക്കുന്നു. പ്രതിദിന മരണസംഖ്യയിൽ ഇറ്റലി കണ്ടതുകൊറോണ ബാധ മൂർദ്ധന്യാവസ്ഥയിൽ എത്തിയ ശേഷമുള്ള ഏറ്റവും ചെറിയ സംഖ്യയായിരുന്നു, 542 മരണങ്ങൾ. അതുപോലെത്തന്നെ ഗുരുതരമായി രോഗം ബാധിച്ച് ഇന്റൻസീവ് കെയറിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. ഇന്നലെ ഇന്റൻസീവ് കെയറിൽ ഉണ്ടായിരുന്നവർ 3,693 പേരായിരുന്നു. തൊട്ട് മുൻപത്തെ ദിവസം ഇത് 3,793 ആയിരുന്നു എന്നതോർക്കണം.

ഇറ്റലിയെ പിൻതള്ളി, കൊറോണാ ബാധിതരുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തെത്തിയ സ്പെയിനിലും സ്ഥിതി ഏതാണ്ട് നിയന്ത്രണ വിധേയമാവുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയതായി രോഗം ബാധിച്ചവരുടെ എണ്ണത്തിലും പ്രതിദിന മരണസംഖ്യയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ഈ വർദ്ധനവ് വെറും 4.4% ആയി കുറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ പുതിയ രോഗബാധിതരുടെ ശരാശരി എണ്ണത്തിലും കുറവുണ്ട്. മൊത്തം രോഗബാധിതരുടെ എണ്ണത്തിന്റെ 29 ശതമാനവുമായി മാഡ്രിഡ് തന്നെയാണ് ഇപ്പോഴും സ്പെയിനിലെ കൊറോണയുടെ എപ്പിസെന്റർ.

നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു ദീർഘനിശ്വാസവുമായി ഇറ്റലി

കൊറോണയുടെ താണ്ഡവം ദൃതഗതിയിലായിരുന്നു ഇറ്റലിയിൽ. കണ്ണടച്ചു തുറക്കും മുൻപാണ് ആയിരക്കണക്കിന് ആൾക്കാർ രോഗബാധിതരായത്. ഇറ്റലിയുടെ, താരതമ്യേന മികച്ച ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ താറുമാറാക്കിക്കൊണ്ടായിരുന്നു പിന്നീടുള്ള ദിനങ്ങൾ കടന്നുപോയത്. താത്ക്കാലിക ആശുപത്രികൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഒരുക്കി ഇതിനെ നേരിടാൻ അധികൃതർ ശ്രമിച്ചെങ്കിലും പൂർണ്ണഫലം സിദ്ധിച്ചില്ല. രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവായിരുന്നു ഇതിന് കാരണം.കൂനിന്മേൽ കുരു എന്നപോലെ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പടെ നിരവധി ആരോഗ്യ പ്രവർത്തകരും കൊറോണ ബാധയേറ്റ് ചികിത്സയിലായി.

ഏകദേശം ഏഴാഴ്‌ച്ചയോളം നീണ്ടുനിന്ന മരണതാണ്ഡവത്തിൽ നിന്നും ഇറ്റലി മുക്തി നേടുകയാണ്. സർക്കാർ കർശനമായി നടപ്പിലാക്കിയ ലോക്ക്ഡൗൺ തന്നെയാണ് ഇതിന് പ്രധാന കാരണം. കൊലയാളി വൈറസിന്റെ വേഗത കുറയ്ക്കാൻ സാധിച്ചപ്പോൾ, അമിത ഭാരം ഉൾപ്പടെയുള്ള പ്രയാസങ്ങളിൽ നിന്നും ഇറ്റലിയിലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾക്ക് ചെറിയൊരു ആശ്വാസം ലഭിച്ചു. അതിനാൽ കൂടുതൽ പേർക്ക് ചികിത്സ നൽകുവാനും മരണസംഖ്യ കുറയ്ക്കുവാനും കഴിഞ്ഞു.

എന്നാൽ ഈ മഹാമാരി ഏല്പിച്ച ആഘാതത്തിൽ നിന്നും പൂർണ്ണമായും മുക്തി നേടുവാൻ ഇനിയും മാസങ്ങൾ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഈ കൊലയാളി വൈറസിനെ പൂർണ്ണമായും ഇല്ലാതെയാക്കിയാലും അത് ഇവിടെ ഏല്പിച്ച ശാരീരികവും, സാമ്പത്തികവും, മാനസികവുമായ ആഘാതങ്ങൾ ചികിത്സിച്ച് സാധാരണ രീതിയിൽ കൊണ്ടുവരുവാൻ കാല താമസം എടുക്കും.

രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുമ്പോഴും, വർദ്ധന നിരക്കിലെ കുറവിൽ ആശ്വാസം കണ്ടെത്തി സ്പെയിൻ

ഇറ്റലിക്ക് തൊട്ടുപുറകെയാണ് കൊറോണ സ്പെയിനിനെ ആക്രമിക്കാൻ തുടങ്ങിയത്. എന്നാൽ ഇന്ന് ഇറ്റലിയേയും മറികടന്ന് കൊറോണാ ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് സ്പെയിൻ. ഇതുവരെ 1,48,220 രോഗബാധകൾ സ്ഥിരീകരിച്ചിട്ടുള്ള സ്പെയിനിൽ മൊത്തം മരണസംഖ്യ 14,792 ആണ്. രോഗബാധിതരുടെ എണ്ണത്തിൽ പെട്ടെന്നുണ്ടായ വർദ്ധനവാണ് ഇറ്റലിയെ പോലെ സ്പെയിനിന്റെയും നട്ടെല്ലൊടിച്ചത്. ആരോഗ്യ സംരക്ഷണ മേഖലയെ താറുമാറാക്കിയ രോഗ വ്യാപനത്തിന്റെ ശക്തിക്ക് ഒരല്പം അയവ് വന്നിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും വർദ്ധനവിന്റെ നിരക്കിൽ കാണിക്കുന്ന കുറവാണ് സ്പെയിനിന് ആശ്വാസം പകരുന്നത്. ഇന്നലെ അത് 4.4 ശതമാനം മാത്രമായിരുന്നു. രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും മുന്നിട്ട് നിൽക്കുന്ന മാഡ്രിഡ് തന്നെയാണ് സ്പെയിനിൽ കൊറോണയുടെ എപിസെന്റർ. കഴിഞ്ഞ ഏപ്രിൽ രണ്ടിൻ 950 പേരുടെ മരണം രേഖപ്പെടുത്തിയതിന് ശേഷം മരണനിരക്കിൽ ക്രമമായ കുറവാണ് കാണിച്ചിരുന്നത്. ഇന്നലെ അത് 743 ആയപ്പോൾ ചെറിയൊരു വർദ്ധനവ് ഉണ്ടായെങ്കിലും അത് മൊത്തത്തിലുള്ള രോഗവർദ്ധനവിന്റെ നിരക്കിനെ കാര്യമായി ബാധിച്ചിട്ടില്ല എന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്.

മാർച്ച് 14 നാണ് സ്പെയിൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അതുതന്നെയാണ് കാര്യങ്ങൾ നിയന്ത്രണാധീനമാകുവാനുള്ള കാരണവും. ഈ ലോക്ക്ഡൗൺ ഏപ്രിൽ 26 വരെ നീട്ടുമെന്ന് കഴിഞ്ഞ വാരാന്തയത്തിൽ സ്പാന്നിഷ് പ്രസിഡണ്ട് വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ, ലോക്ക്ഡൗൺ ഒഴിവാക്കി ജനങ്ങൾ ജോലിയിലേക്ക് മടങ്ങുവാനായി, കൊറോണക്കെതിരെയുള്ള പ്രതിരോധ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ സ്പെയിനും സജീവമായി രംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP