Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹാരിയും മേഗനും അടിച്ച് പിരിയുമോ....? കൊറോണ കാലത്ത് സിനിമാമോഹം പൂവിടാൻ ഇടയില്ലാത്തതും സുരക്ഷാ ബില്ലും ഇരുവർക്കും തിരിച്ചടി; ലോസ് ഏയ്ജൽസിൽ ആരുമില്ലാതെ ആശ്രിത വിസയിൽ ഒറ്റപ്പെട്ട് ബ്രിട്ടീഷ് രാജകുമാരൻ

ഹാരിയും മേഗനും അടിച്ച് പിരിയുമോ....? കൊറോണ കാലത്ത് സിനിമാമോഹം പൂവിടാൻ ഇടയില്ലാത്തതും സുരക്ഷാ ബില്ലും ഇരുവർക്കും തിരിച്ചടി; ലോസ് ഏയ്ജൽസിൽ ആരുമില്ലാതെ ആശ്രിത വിസയിൽ ഒറ്റപ്പെട്ട് ബ്രിട്ടീഷ് രാജകുമാരൻ

സ്വന്തം ലേഖകൻ

രാജകീയ പദവികൾ വലിച്ചെറിഞ്ഞ് തന്റെ പത്നിയായ മേഗൻ മാർകിളിനൊപ്പം യുകെ വിട്ട് കാനഡയിലേക്കും തുടർന്ന് അവിടെ നിന്നും ലോസ് ഏയ്ജൽസിലേക്കും കൂട് മാറിയിരിക്കുന്ന ഹാരി രാജകുമാരൻ വെള്ളത്തിൽ നിന്നും കരയ്ക്ക് പിടിച്ചിട്ടിരിക്കുന്ന മത്സ്യത്തിന്റെ ഗതികേടിലായിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. തന്റെ ഹോളിവുഡ് മോഹം സാധ്യമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മുൻ അഭിനേത്രി കൂടിയായ മേഗൻ ഹാരിയെയും കൂട്ടി ലോസ് ഏയ്ജൽസിലേക്ക് പറന്നിരുന്നത്. എന്നാൽ കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിനിമാ മോഹം അടുത്ത കാലത്തൊന്നും പൂവിടാൻ സാധ്യതയില്ലാത്തതിനാൽ ഇരുവരും യുഎസിൽ പെട്ട് പോയിരിക്കുന്ന അവസ്ഥയിലാണ്.

ഇതിന് പുറമെ ഇരുവരുടെയും സുരക്ഷാ ചെലവ് യുഎസ് സർക്കാർ വഹിക്കുകയില്ലെന്നും അത് സ്വയം വഹിക്കണമെന്നും യുഎസ് പ്രസിഡന്റ് സാക്ഷാൽ ഡൊണാൾഡ് ട്രംപ് തന്നെ കടുംപിടിത്തം പിടിച്ചതും ഹാരിക്കും മേഗനും പാരയായിത്തീർന്നിട്ടുണ്ട്. ഇതിനെ തുടർന്ന് തങ്ങളുടെ സുരക്ഷക്കുള്ള വൻ തുക സ്വയം വഹിക്കേണ്ടുന്ന പ്രതിസന്ധിയും വരുമാനമൊന്നുമില്ലാത്ത അവസ്ഥയിൽ ഇരുവരും നേരിടേണ്ടി വന്നിരിക്കുകയാണ്. യുകെയിൽ എല്ലാ വിധ രാജകീയ പ്രൗഢിയോടെയും വാണിരുന്ന രാജകുമാരനായ ഹാരിക്ക് യുഎസിൽ ആശ്രിത വിസയിൽ കഴിയേണ്ടി വരുന്നതിന്റെ അവഗണനകളും അനിശ്ചിതത്വങ്ങളും താങ്ങാൻ പറ്റാത്തതിൽ അപ്പുറമാണെന്നും വെളിപ്പെട്ടിട്ടുണ്ട്.

ഈ എല്ലാ തൊന്തരവുകൾക്കും കാരണം മേഗന്റെ വീണ്ടുവിചാരമില്ലാത്ത വാക്കുകൾ കേട്ട് ഉറ്റവരെയും ഉടയവരെയും രാജകീയ പദവിയും വലിച്ചെറിഞ്ഞ് ചാടിപ്പുറപ്പെട്ട് വന്നതാണെന്ന പശ്ചാത്താപവും ഹാരിക്കുണ്ടാകാൻ തുടങ്ങിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഇതിനാൽ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളുകളുണ്ടായി ഇരുവരും അടിച്ച് പിരിയുമോ എന്ന ആശങ്ക നിറഞ്ഞ ചോദ്യവും ശക്തമാകുന്നുണ്ട്. കൊറോണ പിടിപെട്ട് ഐസൊലേഷനിൽ കഴിയുന്ന തന്റെ പിതാവ് ചാൾസ് രാജകുമാരനെ പോലും കാണാതെയാണ് ഹാരി മേഗന്റെ താളത്തിന് തുള്ളി യുഎസിലേക്ക് പെട്ടിയും കിടക്കയുമെടുത്ത് വന്നതെന്നത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വൻ വിമർശനമുയർത്തിയിരുന്നു.

മുൻ റോയൽ എഡിറ്ററായ ഡൻകൻ ലാർകോംബാണ് ഹാരിയുടെ ഈ വിഷമാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. പ്രിൻസ് ഹാരി; ദി ഇൻസൈഡ് സ്റ്റോറി എന്ന കൃതിയുടെ കർത്താവാണ് ലാർകോംബ്. ലോസ് ഏയ്ജൽസിൽ നിലവിൽ ഹാരി തീർത്തും ഒറ്റപ്പെട്ടതും നിസ്സഹായവുമായ അവസ്ഥയിലാണെന്നാണ് ലാർകോംബ് വെളിപ്പെടുത്തുന്നത്. ഹോളിവുഡിൽ നല്ലൊരു വേഷത്തിനായി ശ്രമിക്കാനായി ലോസ് ഏയ്ജൽസിലെത്തിയ മേഗൻ ഇതിനായുള്ള ചരടുവലികൾ നടത്തുന്നുണ്ടെങ്കിലും കൊറോണ കാലത്ത് എല്ലാം സ്തംഭിച്ചിരിക്കുന്നതിനാൽ ഈ കുടുംബം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.

മേഗന്റെ ഹോംടൗണായ ലോസ് ഏയ്ജൽസിൽ ഹാരിക്ക് കാര്യമായൊന്നും ചെയ്യാൻ സാധിക്കാത്ത ദയനീയമായ അവസ്ഥയാണുണ്ടായിരിക്കുന്നതെന്നും ലാർകോംബ് വെളിപ്പെടുത്തുന്നു. തന്റെ രാജകുടുംബത്തെയും ഉറ്റവരെയും ഇപ്പോൾ ഹാരിക്ക് മുമ്പില്ലാത്ത വിധം മിസ് ചെയ്യുന്ന അവസ്ഥയാണുള്ളത്. കൊറോണ വൈറസ് ബ്രിട്ടനെ കാർന്ന് തിന്നുമ്പോൾ മറ്റുള്ള രാജകുടുംബങ്ങളെല്ലാം തങ്ങളാൽ സാധിക്കുന്ന വിധത്തിൽ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ തനിക്കൊന്നും ചെയ്യാൻ സാധിക്കുന്നില്ലല്ലോ എന്ന നിസ്സഹായവസ്ഥയും ഹാരിയെ വല്ലാതെ അലട്ടുന്നുണ്ട്.

കൊറോണ പടർന്ന് പിടിച്ച് യാത്രാ വിമാനങ്ങൾ പൂർണമായി നിർത്തി വയ്ക്കുന്ന പ്രഖ്യപാനം ട്രംപ് നടത്തുന്നതിന് തൊട്ട് മുമ്പായിരുന്നു കാനഡയിൽ നിന്നും പ്രൈവറ്റ് ജെറ്റിൽ ഹാരിയും മേഗനും ലോസ് ഏയ്ജൽസിലെത്തിയത്. റോയൽ ഡ്യൂട്ടികൾ നിർവഹിക്കാനും തങ്ങളുടേതായ ജോലികൾ ചെയ്ത് വരുമാനം സ്വന്തം നിലയിൽ നേടാനും കാനഡ പോലുള്ള കോമൺവെൽത്ത് രാജ്യത്ത് കഴിയണമെന്നതുകൊണ്ടായിരുന്നു ഇരുവരും കാനഡയിലേക്കെത്തിയിരുന്നത്. എന്നാൽ മേഗന്റെ പാസ്പോർട്ട് സ്റ്റാറ്റസ് കാരണം കാനഡയിൽ നിന്നും നേടുന്ന പണത്തിന് വൻ നികുതി നൽകേണ്ടതുണ്ടെന്നത് ഈ അവസരത്തിൽ പാരയായിത്തീരുകയായിരുന്നു.

മേഗൻ ഇപ്പോഴും യുഎസ് പൗരത്വമുള്ള ആളായതിനാൽ കാനഡയിൽ വർക്ക ്വിസകൾ മേഗനും ഹാരിക്കും കിട്ടാൻ ബുദ്ധിമുട്ടായതും ഇരുവരെയും യുഎസിലേക്ക് പറക്കാൻ നിർബന്ധിക്കുകയായിരുന്നു. രാജകീയ പദവികൾ വിട്ട ഹാരിക്ക് ഇന്റർനാഷണൽ പ്രൊട്ടക്ടഡ് പഴ്സൻ സ്റ്റാറ്റസ് നഷ്ടമായതിനെ തുടർന്നാണ് ഇവർക്കുള്ള സുരക്ഷയുടെ ചെലവ് വഹിക്കില്ലെന്ന കടുത്ത നിലപാട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് എടുത്തിരിക്കുന്നത്.ഇതോടെ ഈ അനിശ്ചിതത്വം നിറഞ്ഞ വേളയിൽ കുടുംബത്തിന്റെ സുരക്ഷയുടെ ചെലവ് ഹാരി സ്വയം വഹിക്കേണ്ട ഗതികേടും സംജാതമായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP