Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

18 റെസിഡന്റ്സിൽ ആറ് പേരും മരിച്ചു; എട്ടുപേർ കൊറോണ ബാധിതർ; എന്നിട്ടും ആരും ഒന്നും ചെയ്യുന്നില്ല; മരണത്തിലേക്ക് എറിഞ്ഞ് കൊടുക്കാൻ പുതിയ ഗൈഡൻസും; യുകെയിൽ കെയർഹോമുകളിൽ കൊറോണ മരണങ്ങളും രോഗബാധിതരുടെ എണ്ണവും കുതിച്ച് കയറുന്നു; വൃദ്ധരെ കൈയൊഴിഞ്ഞ് കരുണയില്ലാതെ ബ്രിട്ടൻ

18 റെസിഡന്റ്സിൽ ആറ് പേരും മരിച്ചു; എട്ടുപേർ കൊറോണ ബാധിതർ; എന്നിട്ടും ആരും ഒന്നും ചെയ്യുന്നില്ല; മരണത്തിലേക്ക് എറിഞ്ഞ് കൊടുക്കാൻ പുതിയ ഗൈഡൻസും; യുകെയിൽ കെയർഹോമുകളിൽ കൊറോണ മരണങ്ങളും രോഗബാധിതരുടെ എണ്ണവും കുതിച്ച് കയറുന്നു; വൃദ്ധരെ കൈയൊഴിഞ്ഞ് കരുണയില്ലാതെ ബ്രിട്ടൻ

സ്വന്തം ലേഖകൻ

യുകെയിലാകമാനമുള്ള കെയർഹോമുകളിൽ കൊറോണ മരണങ്ങളും രോഗബാധിതരുടെ എണ്ണവും കുതിച്ച് കയറുന്നുവെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെ അത് ശരിയാണെന്ന് അടിവരയിടുന്ന ഭീതിദമായ ചിത്രങ്ങൾ പീറ്റർബറോയിലെ ഫിലിയ കെയർഹോമിൽ നിന്നും പുറത്ത് വന്നു. ഇവിടെ 18 അന്തേവാസികളുള്ളവരിൽ ആറ് പേർ കൊറോണ ബാധിച്ച് മരിച്ചപ്പോൾ എട്ട് പേർക്ക് കോവിഡ്-19ബാധിച്ചിട്ടുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഈ കെയർഹോമിലെ മൂന്നിലൊന്ന് അന്തേവാസികളും പത്ത് ദിവസങ്ങൾക്കുള്ളിൽ കൊറോണ ബാധിച്ച് മരിച്ചിരിക്കുകയാണ്.

ഇവിടുത്തെ കെയറർമാരിൽ 85 ശതമാനം പേരും രോഗബാധിതരാവുകയോ അല്ലെങ്കിൽ സെൽഫ് ഐസൊലേഷനിലേക്ക് പോവുകയോ ചെയ്തിട്ടുമുണ്ട്. ഈ കെയർഹോമിന്റെ സ്ഥിതി ഇത്രയൊക്കെ ഭീകരമായിട്ടും പരിഹാരമായി ആരും ഒന്നും ചെയ്യാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. രാജ്യത്തെ കെയർഹോമുകളിലെ യഥാർത്ഥ അവസ്ഥയുടെ ഏറ്റവും ഭീകരമായ ഉദാഹരണമായി ഫിലിയ കെയർഹോം എടുത്ത് കാട്ടപ്പെടുന്നുണ്ട്. കെയർഹോമുകളിലെ വയോജനങ്ങളെ മരണത്തിലേക്ക് എറിഞ്ഞ് കൊടുക്കാൻ പുതിയ ഗൈഡൻസും പുറത്തിറക്കിയിട്ടുണ്ട്.ചുരുക്കിപ്പറഞ്ഞാൽ രാജ്യത്തെ കൊറോണ വിഴുങ്ങുമ്പോൾ വൃദ്ധരെ കൈയൊഴിഞ്ഞ് കരുണയില്ലാതെയാണ് ബ്രിട്ടൻ മുന്നോട്ട് പോകുന്നത്.

ഫിലിയ കെയർഹോമിൽ മനുഷ്യത്വമില്ലാത്ത നടപടികളാണ് ഈ കൊറോണക്കാലത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നാണ് ഇവിടെ ഏറ്റവും ഒടുവിൽ മരിച്ച 86 കാരി പെഗി ഗ്രെയിൻഗെറുടെ പുത്രിയായ റോന വൈറ്റ് ആരോപിച്ചിരിക്കുന്നത്. ഈ കെയർഹോമിൽ കൊറോണ ബാധിച്ചവരെ ഒന്നും ചെയ്യാതെ മരിക്കാൻ വിടുന്ന കുറ്റകരമായ അനാസ്ഥയാണ് നിലനിൽക്കുന്നതെന്ന് കുടുംബത്തിലേക്ക് ഏറ്റവും ഒടുവിൽ അയച്ച കത്തിൽ തന്റെ അമ്മ പരിതപിച്ചിരുന്നുവെന്നും വൈറ്റ് വേദനയോടെ വെളിപ്പെടുത്തുന്നു. തങ്ങൾക്കുള്ള ഫണ്ടുകൾ വെട്ടിക്കുറച്ചതിനാലും അന്തേവാസികളുടെ എണ്ണം കുറഞ്ഞതിനാലും ഫിലിയ കെയർഹോം അടച്ച് പൂട്ടലിന്റെ വക്കിലാണെന്ന് പറഞ്ഞ് ഈ ദുരവസ്ഥയിൽ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് മാറിയിരിക്കുകയാണ് ഫിലിയ കെയർഹോമിന്റെ നടത്തിപ്പുകാർ.

രാജ്യമാകമാനമുള്ള കെയർഹോമുകളിലെ അന്തേവാസികൾക്ക് കൊറോണ പിടിപെട്ടാൽ അത്രയ്ക്ക് അത്യാവശ്യമാണെങ്കിൽ മാത്രമേ അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാവു എന്ന വിവാദമായ ഗൈഡ്ലൈനും അതിനിടെ ബ്രിട്ടീഷ് ജെറിയാട്രിക്സ് സൊസൈറ്റിയെന്ന പ്രഫഷണൽ ബോഡി പുറത്തിറക്കിയിട്ടുണ്ട്. ഇതിനായി രണ്ട് വ്യത്യസ്തമായ സെറ്റുകളിലുള്ള ഗൈഡൻസാണ് പുറത്തിറക്കിയിരിക്കുന്നത്. തീരെ ഗത്യന്തരമില്ലാതെ വന്നാൽ മാത്രമേ കെയർഹോമുകളിലെ കൊറോണ രോഗികളെ ആശുപത്രികളിലേക്ക് കൊണ്ടു പോകാവൂ എന്നും ഇതിനായി ആംബുലൻസ് അയക്കില്ലെന്നും ഈ ഗൈഡ്ലൈൻസ് വെളിപ്പെടുത്തുന്നു.

അന്തേവാസികളെ കൊറോണ ബാധിച്ചാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് കെയർ ഹോം മാനേജർമാർ പാരാമെഡിക്സ്, ഡോക്ടർമാർ, മറ്റ് ഹെൽത്ത് കെയർ സ്റ്റാഫുകൾ എന്നിവരുമായി ചർച്ച ചെയ്യണമെന്ും ഈ ഗൈഡ് ലൈൻ നിർദേശിക്കുന്നു. 3900 ഡോക്ടർമാർ, ഹെൽത്ത്കെയറിലെ സ്പെഷ്യലിസ്റ്റുകൾ, തുടങ്ങിയവരടങ്ങുന്ന പ്രഫഷണൽ ബോഡിയാണ് മനുഷ്യത്വരഹിതമായ ഈ ഗൈഡ്ലൈൻ മുന്നോട്ട് വച്ചിരിക്കുന്നതെന്ന വിമർശനവും ശക്തമാണ്.

പ്രായമായി കൊറോണ ബാധിച്ചവരെ ആശുപത്രിയിലേക്ക് മാറ്റുന്നത് പ്രോത്സാഹിപ്പിക്കേണ്ടതല്ലെന്നും സാധ്യമെങ്കിൽ ഇവർക്ക് കെയർഹോമുകളിൽ തന്നെ പാലിയേറ്റീവ് അല്ലെങ്കിൽ കൺസർവേറ്റീവ് കെയർ പ്രദാനം ചെയ്യുന്നതായിരിക്കും നല്ലതെന്നും ഗൈഡ്ലൈൻ നിർദേശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP