Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു ദിവസം 170 പേർ മരിച്ചിട്ടും ലോക്ക്ഡൗണിന് വിസമ്മതിച്ച് സ്വീഡൻ; ആറടി അകലത്തിൽ കുട്ടികളെ ഇരുത്തി സ്‌കൂളുകൾ തുറന്ന് ഡെന്മാർക്ക്; ബെൽജിയത്തിൽ മരിച്ചവരിൽ പാതിയും നഴ്സിങ് ഹോമിലെ അന്തേവാസികൾ; ആക്രമണത്തിന്റെ ശക്തി കുറഞ്ഞെങ്കിലും മരണം മാറാതെ ഇറ്റലിയും സ്പെയിനും ഫ്രാൻസും

ഒരു ദിവസം 170 പേർ മരിച്ചിട്ടും ലോക്ക്ഡൗണിന് വിസമ്മതിച്ച് സ്വീഡൻ; ആറടി അകലത്തിൽ കുട്ടികളെ ഇരുത്തി സ്‌കൂളുകൾ തുറന്ന് ഡെന്മാർക്ക്; ബെൽജിയത്തിൽ മരിച്ചവരിൽ പാതിയും നഴ്സിങ് ഹോമിലെ അന്തേവാസികൾ; ആക്രമണത്തിന്റെ ശക്തി കുറഞ്ഞെങ്കിലും മരണം മാറാതെ ഇറ്റലിയും സ്പെയിനും ഫ്രാൻസും

സ്വന്തം ലേഖകൻ

കൊറോണ ഏറ്റവും കൂടുതൽ ആഘാതമേൽപ്പിച്ചിരിക്കുന്ന ഭൂഖണ്ഡമായ യൂറോപ്പിലെ വിവിധ രാജ്യങ്ങൾ ഇനിയും കോവിഡ്-19ന്റെ സംഹാരതാണ്ഡവത്തിൽ നിന്നും മുക്തി നേടിയിട്ടില്ലെന്നാണ് റിപ്പോർട്ട്. അനേകർ ദിവസവും മരിച്ച് വീഴുമ്പോഴും വിവിധ യൂറോപ്യൻ രാജ്യങ്ങൾ കൊറോണയെ പ്രതിരോധിക്കുന്നത് വിവിധ തരത്തിലാണ്. ചിലർ അങ്ങേയറ്റം കരുതൽ എടുക്കുമ്പോൾ മറ്റ് ചില രാജ്യങ്ങൾ അത്രക്ക് ഗൗരവം കൊറോണയെ നേരിടുന്നതിന് നൽകുന്നില്ല.

ഉദാഹരണമായി കൊറോണ ബാധിച്ച് ഒരു ദിവസം 170 പേർ മരിച്ചിട്ടും ലോക്ക്ഡൗണിന് വിസമ്മതിക്കുന്ന സമീപനമാണ് ഇപ്പോഴും സ്വീഡൻ പുലർത്തി വരുന്നത്. കൊറോണ കെട്ടടങ്ങുന്നത് കാക്കാതെ ആറടി അകലത്തിൽ കുട്ടികളെ ഇരുത്തി സ്‌കൂളുകൾ തുറന്ന് ഡെന്മാർക്കും രംഗത്തെത്തിയിട്ടുണ്ട്. ബെൽജിയത്തിൽ മരിച്ചവരിൽ പാതിയും നഴ്സിങ് ഹോമിലെ അന്തേവാസികളാണെന്നാണ് റിപ്പോർട്ട്. കൊറോണ ആക്രമണത്തിന്റെ ശക്തി കുറഞ്ഞെങ്കിലും മരണം മാറാതെ ഇറ്റലിയും സ്പെയിനും ഫ്രാൻസും നിലകൊള്ളുന്ന അവസ്ഥയാണുള്ളത്.

കൊറോണ മരണം പെരുകി പ്രതിദിന മരണം 170 ൽ എത്തിയിട്ടും ലോക്ക്ഡൗണിന് തയ്യാറാവാതെ സ്വീഡൻ

ചൊവ്വാഴ്ച മാത്രം സ്വീഡനിൽ 170കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും രാജ്യം ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങാൻ തുടങ്ങുകയും ചെയ്തിട്ടും രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ അധികാരികൾ തയ്യാറാവാത്തത് കടുത്ത ആശങ്കക്ക് വഴിയൊരുക്കുന്നുണ്ട്. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ മരണം 1203 ആയാണ് കുതിച്ചുയർനന്നിരിക്കുന്നത്. ചൊവ്വാഴ്ച മാത്രം പുതുതായി 482 പുതിയ കോവിഡ്-19 കേസുകൾ സ്ഥിരീകരിക്കപ്പെട്ടതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 11,445ൽ നിന്നും 11,927 പേരായി വർധിക്കുകയും ചെയ്തിട്ടുണ്ട്.

യൂറോപ്പിലെ മിക്ക രാജ്യങ്ങളും കൊറോണ ശക്തമാകാൻ തുടങ്ങിയ പാടെ ലോക്ക്ഡൗണിലേക്ക് പ്രവേശിച്ചിരുന്നുവെങ്കിലും സ്വീഡൻ തുടക്കം മുതൽ ഇതിനെതിരാണ്. ഇപ്പോൾ ഒരു ദിവസം 170 പേർ മരിച്ചിട്ട് പോലും സ്വീഡൻ ഇതിന് വഴങ്ങുന്നില്ലെന്നത് കടുത്ത അപകടം വരുത്തി വയ്ക്കുമെന്ന മുന്നറിയിപ്പും ശക്തമാണ്. ഇപ്പോഴും സ്വീഡനിൽ ബാറുകളും റസ്റ്റോറന്റുകളും തുറന്ന് തന്നെ ഇരിക്കുന്ന അപകടകരമായ അവസ്ഥയാണുള്ളത്.കൂടാതെ പ്രൈമറി സ്‌കൂളുകളും പ്രവർത്തിക്കുന്നുണ്ട്. 50 പേരുള്ള പരിപാടികൾ ഇപ്പോഴും രാജ്യത്ത് പൊതു ഇടങ്ങളിൽ അനുവദിക്കുന്നുമുണ്ട്. സോഷ്യൽ ഡിസ്റ്റൻസിങ് നിയമങ്ങൾ പാലിച്ച് കൊണ്ട് രാജ്യത്തെ ഷോപ്പുകളും പ്രവർത്തിക്കുന്നുണ്ട്. കൊറോണയെ ഇത്രയ്ക്ക് ഗൗരവം കുറച്ച് കാണുന്ന സ്വീഡിഷ് സർക്കാരിന്റെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ഡോക്ടർമാരും ബുദ്ധിജീവികളും രംഗത്തെത്തിയിട്ടുമുണ്ട്.

ആറടി അകലത്തിൽ കുട്ടികളെ ഇരുത്തി സ്‌കൂളുകൾ തുറന്ന് ഡെന്മാർക്ക്

ഡെന്മാർക്കിൽ കൊറോണ മരണങ്ങൾ 309 ആവുകയും മൊത്തം രോഗികൾ 6681 ആവുകയും ചെയ്തിട്ടും ഇവിടുത്തെ ലോക്ക്ഡൗണിൽ ഇളവ് അനുവദിക്കാൻ ഇവിടുത്തെ സർക്കാർ തയ്യാറായതുമായി ബന്ധപ്പെട്ട് കടുത്ത ആശങ്കയുയരുന്നുണ്ട്. പുതിയ ഇളവുകളുടെ ഭാഗമായി സ്‌കൂളുകൾ തുറക്കുകയും ആറടി അകലത്തിൽ കുട്ടികളെ ഇരുത്തി പഠിപ്പിക്കാനാരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഒരു മാസം നീണ്ട കൊറോണ വൈറസ് നിയന്ത്രണങ്ങളെ തുടർന്നാണ് ഡെന്മാർക്ക് ഇതിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. യൂറോപ്പിൽ ഇത്തരത്തിൽ സ്‌കൂളുകൾ തുറക്കുന്ന ആദ്യ രാജ്യമായി ഡെന്മാർക്ക് മാറിയിരിക്കുകയാണ്.

രാജ്യത്തുകൊറോണ വൈറസ് പടർന്ന് പിടിച്ചതിനെ തുടർന്ന് അതിനെ പിടിച്ച് കെട്ടുന്നതിന്റെ ഭാഗമായി മാർച്ച് 12നായിരുന്നു ഡെന്മാർക്കിൽ സ്‌കൂളുകൾ അടക്കം അടച്ച് ലോക്ക്ഡൗൺ ആരംഭിച്ചിരുന്നത്. ഡെന്മാർക്ക് മുനിസിപ്പാലിറ്റികളിൽ 50 ശതമാനത്തോളം സ്‌കൂളുകളും കോപ്പൻഹേഗനിൽ 35 ശതമാനത്തോളവും സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഡെന്മാർക്ക് പ്രധാനന്ത്രി മെറ്റെ ഫ്രെഡറിക്സൻ സർക്കാർ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചത് കടുത്ത വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

ബെൽജിയത്തിൽ മരിച്ചവരിൽ പാതിയും നഴ്സിങ് ഹോമിലെ അന്തേവാസികൾ

കൊറോണ ബാധിച്ച് 4440 പേർ മരിക്കുകയും 33,573 പേർക്ക് രോഗംബാധിക്കുകയും ചെയ്ത ബെൽജിയത്തിൽ മരിച്ചവരിൽ പാതിക്കടുത്ത് അതായത് 46 ശതമാം പേർ നഴ്സിങ് ഹോം അന്തേവാസികളാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്.ഇതിനെ തുടർന്ന് രാജ്യത്തെ സ്റ്റേ അറ്റ് ഹോം ഓർഡർ മെയ്‌ മൂന്ന് വരെ നീട്ടിയിട്ടുമുണ്ട്.കൊറോണ മൂർച്ഛിച്ചതിനെ തുടർന്ന് ബെൽജിയത്തിൽ മാർച്ച് മധ്യം മുതൽ സ്‌കൂളുകളും ബാറുകളും അടക്കമുള്ളവ അടച്ചിട്ട് കടുത്ത ലോക്ക്ഡൗൺ നടപ്പിലാക്കിയിട്ടുണ്ട്. കൺസേർട്ടുകൾ, സ്പോർടിങ് ഇവന്റുകൾ തുടങ്ങിയ ആളുകളേറെ കൂടുന്ന പരിപാടികളെല്ലാം ഈ വരുന്ന ഓഗസ്റ്റ് അവസാനം വരെ വിലക്കിയിട്ടുമുണ്ട്. മെയ്‌ ആദ്യത്തോടെ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കാൻ സാധിക്കുമോയെന്ന കാര്യം പരിഗണിച്ച് വരുന്നുവെന്നാണ് പ്രധാനമന്ത്രി സോഫി വിൽമെസ് പറയുന്നത്.

കൊറോണ ആക്രമണത്തിന്റെ ശക്തി കുറഞ്ഞെങ്കിലും മരണം മാറാതെ ഇറ്റലിയും സ്പെയിനും ഫ്രാൻസും

ഇറ്റലിയിലും സ്പെയിനിലും ഫ്രാൻസിലും നിലവിൽ കൊറോണയുടെ ആക്രമണത്തിന് നിലവിൽ കുറവുണ്ടായെങ്കിലും ഇവിടങ്ങളിലെ മരണങ്ങൾ പൂർണമായും വിട്ട് മാറിയിട്ടില്ലെന്നത് ആശങ്ക നിലനിർത്തുന്നുണ്ട്.ഇറ്റലിയിൽ കൊറോണ മരണങ്ങൾ 21,645 ആയും രോഗികളുടെ എണ്ണം 165,155 ആയുമാണ് വർധിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറുകൾക്കിടയിൽ ഇറ്റലിയിൽ 578 പേരാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. തൊട്ട് മുമ്പത്തെ ദിവസം 602 പേരാണ് മരിച്ചത്. അതേ സമയം ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കൊറോണ കേസുകൾ 2972ൽ നിന്നും 2667 പേരായി കുറഞ്ഞിട്ടുമുണ്ട്. മാർച്ച് 13ന് ശേഷം ദൈനംദിനം കൊറോണ കേസുകളിൽ ഏറ്റവും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നത് ആശ്വാസമാണെങ്കിലും ഏറ്റവും കൂടുതൽ കൊറോണ മരണങ്ങളുണ്ടായ ഇറ്റലിക്ക് ഇപ്പോഴും ദുരന്തത്തിൽ നിന്നും പൂർണമോചനം ലഭിച്ചിട്ടില്ലെന്നത് ആശങ്ക വർധിപ്പിക്കുന്നു.

ഫ്രാൻസിൽ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ കൊറോണ ബാധിച്ച് മരിച്ചത് 1438 പേരാണ്. ഇതോടെ മൊത്തം മരണം 17,167ൽ എത്തിയിരിക്കുന്നു. മൂന്ന് ദിവസത്തെ ഈസ്റ്റർ വീക്കെൻഡിന് ശേഷം നിരവധി നഴ്സിങ് ഹോമുകൾ കൊറോണ മരണങ്ങളെക്കുറിച്ച് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടതാണ് ഇത്തരത്തിൽ പ്രതിദിന മരണങ്ങളിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് രാജ്യത്തെ ആരോഗ്യമന്ത്രാലയം പറയുന്നു. ഹോസ്പിറ്റലുകളിൽ മരിക്കുന്നവരുടെ എണ്ണത്തിൽ അഞ്ച് ശതമാനം വർധനവ് അല്ലെങ്കില് ദിവസം 514 പേർ മരിച്ചിരിക്കുന്നു. ഇത്തരത്തിൽ ആശുപത്രി മരണങ്ങൾ മൊത്തം 10,643 ആയാണ് വർധിച്ചത്. ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട ആശുപത്രി മരണം 541 ആയിരുന്നുവെന്ന് കണക്കാക്കുമ്പോൾ ഇന്നലെ ഇക്കാര്യത്തിൽ ഇടിവുണ്ട്. എന്നാൽ നഴ്സിങ് ഹോമുകളിലെ കൊറോണ മരണങ്ങളിൽ ഇന്നലെ 924 പേരുടെ വർധനവുണ്ടായി മൊത്തം മരണം 6524 ആയി വർധിച്ചിരിക്കുന്നു. ചൊവ്വാഴ്ച റിപ്പോർ്ട് ചെയ്യപ്പെട്ട നഴ്സിങ് ഹോം മരണങ്ങൾ 221 മാത്രമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ സ്പെയിനിലുണ്ടായിരിക്കുന്ന കൊറോണ മരണങ്ങൾ 523 ആണ്. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ മരണം 18,579 ആയിരിക്കുന്നു. ചൊവ്വാഴ്ച 567 മരണങ്ങളുണ്ടായിരിക്കുന്നതിൽ നിന്നുമുള്ള താഴ്ചയാണ് ഇന്നലെ രേഖപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP