Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യുയോർക്കിൽ മാത്രം 18 ലക്ഷം പേർ കൊറോണ രോഗികളായോ? രണ്ടാം ആന്റിബോഡി പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് അഞ്ചിലൊന്നു പേരും പോസിറ്റീവ് എന്ന്; ഇന്നലേയും ന്യുയോർക്കിൽ 438 പേർ മരണമടഞ്ഞു; കോവിഡ് 19 ബാധിതരുടെ എണ്ണം 8,78,974 ആയി ഉയർന്ന അമേരിക്കയിൽ സകല ജനങ്ങളേയും കോവിഡ് കീഴടക്കുമോ?

ന്യുയോർക്കിൽ മാത്രം 18 ലക്ഷം പേർ കൊറോണ രോഗികളായോ? രണ്ടാം ആന്റിബോഡി പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് അഞ്ചിലൊന്നു പേരും പോസിറ്റീവ് എന്ന്; ഇന്നലേയും ന്യുയോർക്കിൽ 438 പേർ മരണമടഞ്ഞു; കോവിഡ് 19 ബാധിതരുടെ എണ്ണം 8,78,974 ആയി ഉയർന്ന അമേരിക്കയിൽ സകല ജനങ്ങളേയും കോവിഡ് കീഴടക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക് സംസ്ഥാനത്തിലെ 19 കൗണ്ടികളിൽ ഉള്ള 40 പട്ടണങ്ങളിൽ നിന്നും ന്യുയോർക്ക് നഗരത്തിൽനിന്നുമായി 3000 പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയതിന്റെ ഫലം വലിയൊരു ഞെട്ടലുളവാക്കിയിരിക്കുകയാണ്. ന്യുയോർക്ക് നഗരത്തിലെ 20ശതമാനത്തിലധികം പേർ കോവിഡ് ബാധിതരാണെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. ഗവർണർ ആൻഡ്രൂ കുവോമോ മുൻകൈ എടുത്ത് നടത്തിയ ഈ പഠനത്തിന്റെ ഫലം കൃത്യമാണെങ്കിൽ, ന്യുയോർക്ക് നഗരത്തിൽ മാത്രം 1.7 ദശലക്ഷം കൊറോണ ബാധിതരുണ്ട്. ഇതുമായി തട്ടിച്ച് നോക്കുമ്പോൾ മരണനിരക്ക് 0.6 മുതൽ 0.8 വരെയാണ്. ഫ്ളൂവിന്റെ 0.1 എന്ന മരണനിരക്കിനേക്കാൾ ഒരുപാട് വലുത്.

വിവിധ സ്ഥലങ്ങളിൽ പലവ്യഞ്ജന സ്റ്റോറുകളിൽ സാധനം വാങ്ങുവാനെത്തിയ 3000 പേരെ ക്രമരഹിതമായി തെരഞ്ഞെടുത്ത് അവരിൽ നിന്നും ഫിംഗർ-പ്രിക്ക് രീതിയിൽ രക്തം എടുത്താണ് പരിശോധന നടത്തിയത്. ന്യുയോർക്ക് ആരോഗ്യ വകുപ്പ് നടത്തിയ ഈ പരിശോധന എത്രമാത്രം കൃത്യതയുള്ളതാണെന്ന് ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. സാധാരണയായി സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന പഠനങ്ങളിൽ അത് എത്ര ശതമാനം കൃത്യതയുള്ളതാണെന്ന് അവർ രേഖപ്പെടുത്താറുണ്ട്, എന്നാൽ ഇവിടെ കൃത്യതയുള്ളതാണ് എന്നതല്ലാതെ എത്രമാത്രം കൃത്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടില്ല.

ഔദ്യോഗിക കണക്ക് പ്രകാരം ഇപ്പോൾ ന്യുയോർക്ക് നഗരത്തിൽ 1,38,000 കോവിഡ് ബാധിതരാണ് ഉള്ളത്. ഈ പഠന റിപ്പോർട്ടിനെ അടിസ്ഥാനമാക്കി നോക്കുമ്പോൾ യഥാർത്ഥത്തിൽ ഉള്ളതിന്റെ 8 ശതമാനം പേർക്ക് മാത്രമേ രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളു. അതുപോലെ, ഈ പഠന റിപ്പോർട്ടിലെ കണക്കുകൾ കൃത്യമാണെങ്കിൽ, സ്ഥിരീകരിക്കപ്പെട്ട മരണവും അനുമാനിക്കുന്ന മരണവും കൂട്ടിയാൽ മരണ നിരക്ക് 0.8% വരും. സ്ഥിരീകരിച്ച മരണങ്ങൾ മാത്രം എടുത്താൽ മരണനിരക്ക് 0.6% ശതമാനവും. അതായത്, ഇത് ഫ്ളൂവിനേക്കാൾ ഭയക്കേണ്ട മഹാമാരിയാണെന്നർത്ഥം.

ന്യുയോർക്കിൽ തന്നെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതിയിലാണ് കൊറോണ വ്യാപനം കാണപ്പെട്ടത്. അപ്സ്റ്റേറ്റ് ന്യുയോർക്കിൽ വെറും 3% മാത്രമാണ് പോസിറ്റീവ് കേസുകൾ എങ്കിൽ, ലോംഗ് ഐലൻഡിൽ 16.7% പേർക്ക് കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടു. വെസ്റ്റ്ചെസ്റ്ററിലെ രോഗവ്യാപന നിരക്ക് 11 ശതമാനമാണ്.

അതുപോലെ പ്രായത്തിന്റെ അടിസ്ഥാനത്തിലും കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 18 നും 24 നും ഇടയിൽ പ്രായമുള്ളവർ രോഗബാധിതരുടെ 8 ശതമാനം വരുമ്പോൾ 45 നും 54 നും ഇടയിൽ പ്രായമുള്ളവർ 16 ശതമാനമാണ്. 75 വയസ്സിന് മേൽ പ്രായമുള്ളവർ 13 ശതമാനവും.ആഫ്രിക്കൻ അമേരിക്കക്കാരിലും ലാറ്റിൻ അമേരിക്കൻ പൈതൃകമുള്ളവരിലും ആണ് രോഗബാധ കൂടുതലായി കണ്ടത്. മൊത്തം രോഗബാധിതരുടെ ഏകദേശം 20% ആണ് ഇക്കൂട്ടർ. 11.7 ശതമാനം ഏഷ്യൻ വംശജരും 9.1 ശതമാനം വെള്ളക്കാരുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP