Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പണി നടന്നുകൊണ്ടിരുന്ന വീടിന്റെ രണ്ടാം നിലയിൽ നിന്നും വീണപ്പോൾ കമ്പി തുളച്ച് കയറിയത് തലയിലൂടെ; വലതു ചെവിക്ക് സമീപം നിന്ന് ഇടത് കണ്ണിന് മുകളിലൂടെ കമ്പി കയറിയിറങ്ങിട്ടും റഹ്മാന് വേദന തോന്നിയില്ല; 46കാരനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത് 10 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ

പണി നടന്നുകൊണ്ടിരുന്ന വീടിന്റെ രണ്ടാം നിലയിൽ നിന്നും വീണപ്പോൾ കമ്പി തുളച്ച് കയറിയത് തലയിലൂടെ;  വലതു ചെവിക്ക് സമീപം നിന്ന് ഇടത് കണ്ണിന് മുകളിലൂടെ കമ്പി കയറിയിറങ്ങിട്ടും റഹ്മാന് വേദന തോന്നിയില്ല; 46കാരനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത് 10 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

ജറുസലേം: കെട്ടിട നിർമ്മാണത്തിനിടെ തലയിലൂടെ കമ്പി തുളച്ച് കയറിയ ആൾക്ക് ശസ്ത്രക്രിയയിലൂടെ പുതുജീവൻ. ജറുസലേമിലെ കമൽ അബ്ദുൾ റഹ്മാൻ എന്ന 46കാരനാണ് ഇരുമ്പ് തലയിലൂടെ തുളഞ്ഞ് കയറിയിട്ടും ജീവിതത്തിലേക്ക് തിരികെ വന്നത്. ഏപ്രിൽ മാസത്തിലാണ് അബ്ദുൾ റഹ്മാൻ അപകടത്തിൽ പെടുന്നത്. അബ്ദുൽ റഹ്മാൻ ഏപ്രിൽ മാസത്തിൽ ജറുസലേമിന് സമീപം നിർമ്മാണം നടത്തിക്കൊണ്ടിരുന്ന ഫാമിലി അപ്പാർട്ട്മെന്റ് സന്ദർശിക്കുകയായിരുന്നു. ഇതിനിടെ, കാൽവഴുതി രണ്ടാം നിലയിൽ നിന്ന് താഴേക്ക് വീണു. കുത്തിനിർത്തിയിരുന്ന ഇരുമ്പ് കമ്പിയിലേക്ക് തല ഇടിച്ചാണ് ഇയാൾ വീണത്. റഹ്മാന്റെ തലയിലൂടെ വലതു ചെവിക്ക് സമീപം നിന്ന് ഇടത് കണ്ണിന് മുകളിലൂടെ കമ്പി കയറിയിറങ്ങി. പക്ഷേ ജീവന് ഭീഷണിയായെങ്കിലും തനിക്ക് വേദനയുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

'എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല, അതിനാൽ ഞാൻ സഹായത്തിനായി വിളിച്ചു - ഞാൻ അലറിക്കൊണ്ടിരുന്നു. എനിക്ക് ബോധമുണ്ടായിരുന്നു, എനിക്ക് ഒരു വേദനയും തോന്നിയില്ല. അത് എങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല- റഹ്മാൻ ജറുസലേം പോസ്റ്റിനോട് പറഞ്ഞു. അപടം അറിഞ്ഞ് ഓടിയെത്തിയ ബന്ധുക്കൾ റഹ്മാനെ കിഴക്കൻ ജറുസലേമിലെ ഹദസ്സ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി.

തലച്ചോറിന് രക്തം നൽകുന്ന രണ്ട് പ്രധാന ധമനികൾക്ക് ക്ഷതമൊന്നും ഏറ്റിട്ടില്ലെന്ന് ശസ്ത്രക്രിയാ വിദഗ്ദ്ധർ കണ്ടെത്തി. പക്ഷേ കമ്പി നീക്കംചെയ്യുന്നത് കൂടുതൽ അപകടകരമാണെന്ന് അവർ ഭയപ്പെട്ടു. വിദ​ഗ്ധരായ വിവിധ ഡോക്ടർമാരുമായി ബന്ധപ്പെട്ട ശേഷം കമ്പി നീക്കം ചെയ്യാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. പത്ത് മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാർ കമ്പി പുറത്തെടുത്തത്. അടിവയറ്റിൽ നിന്ന് എടുത്ത കൊഴുപ്പ് ഉപയോഗിച്ച് തലയോട്ടി അടച്ചു.ശസ്ത്രക്രിയ കഴിഞ്ഞ് രോ​ഗിയുടെ അവസ്ഥ എന്തായിരിക്കും എന്ന കാര്യത്തിൽ ഡോക്ടർമാർക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും റഹ്മാൻ ഉണർന്നെണീറ്റത് പഴയപോലെ ആരോ​ഗ്യവാനും ഉത്സാഹവാനുമായി തന്നെയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP