Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരിശീലനത്തിനിടയിലെ പിഴവിൽ ജീവൻ പൊലിഞ്ഞ് അതിസുന്ദരിയായ ട്രപ്പീസ്സ് കളിക്കാരി; കൊറോണ ലോക്ക്ഡൗണിൽ കുടുങ്ങിയ സർക്കസ്സ് കമ്പനിക്ക് നഷ്ടമായത് അവരുടെ മാലഖയേ; സ്പെയിനിൽ നിന്നും ഒരു ദുരന്തവാർത്ത

പരിശീലനത്തിനിടയിലെ പിഴവിൽ ജീവൻ പൊലിഞ്ഞ് അതിസുന്ദരിയായ ട്രപ്പീസ്സ് കളിക്കാരി; കൊറോണ ലോക്ക്ഡൗണിൽ കുടുങ്ങിയ സർക്കസ്സ് കമ്പനിക്ക് നഷ്ടമായത് അവരുടെ മാലഖയേ; സ്പെയിനിൽ നിന്നും ഒരു ദുരന്തവാർത്ത

മറുനാടൻ മലയാളി ബ്യൂറോ

സൗന്ദര്യം മാത്രമല്ല, അതിസാഹസികതയും ഒത്തിണങ്ങിയ കലയാണ് സർക്കസ്. അതുകൊണ്ടുതന്നെയാണ് ഇന്നും ഈ കലാരൂപം ആയിരങ്ങളെ ആകർഷിക്കുന്നത്. ജീവൻ കൈയിലെടുത്ത് കാണികളെ ഹരം കൊള്ളിക്കുന്ന സർക്കസ കലാകാരന്മാരുടെ പരിതാപകരമായ ജീവിതത്തെ കുറിച്ച് ധാരാളം കഥകളും സിനിമകളും ഒക്കെ പുറത്തുവന്നിട്ടുമുണ്ട്. മലയാളത്തിലും അത്തരത്തിലുള്ള സിനിമകൾ എത്തിയിട്ടുണ്ട്. എന്നാൽ സിനിമകൾക്കും കഥകൾക്കും അപ്പുറത്തുനിന്നും യഥാർത്ഥ ജീവിതത്തിൽ സംഭവിച്ച ഒരു ദുരന്തകഥയിലെ നായികയാവുകയാണ് ഗൗഡാലുപേ വിഡേല എന്ന 29 കാരിയായ സുന്ദരി.

പലയിടങ്ങളിൽ സഞ്ചരിച്ച് സർക്കസ് പ്രദർശനങ്ങൾ നടത്തുന്ന സർക്കസ് കമ്പനിയിലെ ഏറ്റവും ജനശ്രദ്ധയാകർഷിച്ച താരമായിരുന്നു ഈ ഉറൂഗ്വൻ സുന്ദരി. വിസ്മയകരമായ പ്രകടനവും തന്റെ ആകാരവടിവും കൊണ്ട് കാണികളെ ആകർഷിച്ചിരുന്ന വിഡേല ഇനി ഓർമ്മയാവുകയാണ്. സ്പെയിനിലെ ഒരു ഇടത്തരം പട്ടണമായ ബാസ്‌കുവിലാണ് സംഭവം നടന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ സഞ്ചരിച്ച് പ്രകടനം നടത്തിയ ശേഷം ഇവിടെയെത്തിയ ഇവർ കൊറോണ ലോക്ക്ഡൗൺ കാരണം ഇവിടെ കുടുങ്ങിപ്പോവുകയായിരുന്നു.

ട്രപ്പീസിൽ പുതിയ ഒരു ഐറ്റം പ്രാക്ടീസ് ചെയ്യുന്നതിനിടെ ഏകദേശം അഞ്ചടി ഉയരത്തിൽ നിന്നുമാണ് ഇവർ താഴെ വീഴുന്നത്. താരങ്ങളുടെ സുരക്ഷക്കായി കെട്ടിയ വല ഏതാനും ഇഞ്ചുകളുടെ വ്യത്യാസത്തിൽ ഇവർക്ക് നഷ്ടപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തലയടിച്ച് താഴേ വീണ ഇവരുടെ തലയോട്ടി പൊട്ടിയതാണ് മരണകാരണം.

ഇവർ ഒരൽപം കൂടി ഉയരത്തിൽ നിന്നായിരുന്നു വീണിരുന്നതെങ്കിൽ മരണം സംഭവിക്കില്ല എന്നാണ് സർക്കസ്സ് കമ്പനി മാനേജർ പറയുന്നത്. അസാമാന്യ മെയ്വഴക്കമുള്ള ഇവർക്ക് ശരീരം തിരിച്ച്, കാലിൽ നിൽക്കുവാൻ കഴിയുമായിരുന്നു. ഇത് കേവലം അഞ്ചടി ഉയരത്തിൽ നിന്നായതിനാൽ അവർക്ക് അതിന് സാധിക്കാതെ പോയി. സൗന്ദര്യവും ട്രപ്പീസിലെ മികവും കൊണ്ട് കാണികളെആസ്വദിപ്പിച്ചിരുന്ന വിഡേല ദൈവത്തിന്റെ വരദാനമായിരുന്നു എന്നാണ് സർക്കസ് കമ്പനി അനുശോചന സന്ദേശത്തിൽ പറഞ്ഞത്.

എന്നും പുതുമയ്ക്ക് പിന്നാലെ സഞ്ചരിച്ചിരുന്ന ഇവർ, പുതിയ പുതിയ ഐറ്റങ്ങൾ കണ്ടെത്തുന്നതിലും അത് പരിശീലിക്കുന്നതിലും എന്നും താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഒരു ജീവിതമാർഗ്ഗമെന്നതിനേക്കാളേറെ സർക്കസിനെ അതിരറ്റ് സ്നേഹിച്ചിരുന്ന ഇവരുടെ അതിസാഹസികത തന്നെയാണ് മരണത്തിനിടയാക്കിയതും. പൊലീസ് കേസെടുത്ത് മരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP