Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണയെ പ്രതിരോധിക്കാൻ മാസ്‌ക് വേണമെങ്കിൽ ലോക്ഡൗണിനെ പ്രതിരോധിക്കാൻ മാസ്‌ക് ധരിച്ച് പ്രതിഷേധിക്കും: അമേരിക്കയിൽ ലോക്ഡൗണിനെതിരെ മാസ്‌ക് ബിക്കിനിയാക്കി മാറ്റി യുവതിയുടെ പ്രതിഷേധം: യുവതിയുടെ വ്യത്യസ്ത പ്രതിഷേധം കണ്ട് കണ്ണ് തള്ളി നാട്ടുകാരും

കൊറോണയെ പ്രതിരോധിക്കാൻ മാസ്‌ക് വേണമെങ്കിൽ ലോക്ഡൗണിനെ പ്രതിരോധിക്കാൻ മാസ്‌ക് ധരിച്ച് പ്രതിഷേധിക്കും: അമേരിക്കയിൽ ലോക്ഡൗണിനെതിരെ മാസ്‌ക് ബിക്കിനിയാക്കി മാറ്റി യുവതിയുടെ പ്രതിഷേധം: യുവതിയുടെ വ്യത്യസ്ത പ്രതിഷേധം കണ്ട് കണ്ണ് തള്ളി നാട്ടുകാരും

സ്വന്തം ലേഖകൻ

കൊറോണയെ പ്രതിരോധിക്കാൻ പല ലോകരാജ്യങ്ങളും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണ ഏറ്റവും ഗുരുതരമായി പിടിപെട്ട അമേരിക്കയിലാവട്ടെ ഇതുവരെ നിരവധി പേരാണ് മരിച്ചത്. അനേകായിരങ്ങൾ രോഗത്തിന് പിടിയിലാകുകയും ചെയ്തു. എന്നിട്ടും സ്വാതന്ത്ര്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ മുറവിളി കൂട്ടുന്നത് അമേരിക്കക്കാരാണ്. ഇപ്പോൾ അമേരിക്കയിൽ നിന്നും ഒരു വ്യത്യസ്ത പ്രതിഷേധത്തിന്റെ കഥയാണ് പുറത്ത് വന്നിരിക്കുന്നത്.

കൊറോണയൊന്നും ഒരു വിഷയമല്ലാതെ ലോക്ക്ഡൗണിനെതിരേ പ്രതിഷേധിക്കുകയാണ് ഒരു യുവതി. അതിനായി അൽപം കടന്ന മാർഗമാണ് കക്ഷി സ്വീകരിച്ചത്. മാസ്‌ക് ധരിച്ചായിരുന്നു യുവതിയുടെ പ്രതിഷേധം. എന്നാൽ നമ്മളെല്ലാവരും ചെയ്യുനന്ത് പോലെ യുവതി മാസ്‌ക് ധരിച്ചത് മുഖത്തല്ലെന്ന് മാത്രം. മാസ്‌ക് ബിക്കിനിയാക്കി ധരിച്ചായിരുന്നു യുവതി പ്രതിിഷേധിച്ചത്. അണിഞ്ഞു വന്നപ്പോൾ ബിക്കിനിയേക്കാളും ഇത്തിരി കുഞ്ഞനായിരുന്നു യുവതിയുടെ പ്രതിധേഷ ബിക്കിനി. ഇതോടെ കണ്ടു നിന്ന നാട്ടുകാരും വാ പൊളിച്ചു.

യുഎസ് സ്വദേശിനിയായ ഡേവിഡ സാലാണ് ലോക്ക്ഡൗണിനെതിരെ ആരും ചിന്തിക്കാത്ത പ്രതിധേഷവുമായെത്തിയത്. കൊറോണയും ലോക്ക്ഡൗണുമൊക്കെ തട്ടിപ്പാണെന്നാണ് ഡേവിഡയുടെ വാദം. ലോസ്ആഞ്ചലസിലാണ് ഡേവിഡ പ്രതിഷേധം നടത്തിയത്. മാസ്‌ക് കൊണ്ട് ബിക്കിനി പോലെ ധരിച്ച് ഡേവിഡ കണ്ണുംമൂടിക്കെട്ടി. മുഖത്ത് ഔട്ട് മാസ്‌ക് ധരിച്ചതുമില്ല.

മാസ്‌ക് ധരിക്കുന്നത് ഫലപ്രദമാണെങ്കിൽ പിന്നെന്തിനാണ് ആറടി അകലം നിർബന്ധിക്കുന്നത്? ആറടി അകലം ഫലപ്രദമാണെങ്കിൽ എന്തിനാണ് മാസ്‌ക് ധരിക്കുന്നത്? ആറടി അകലവും മാസ്‌കും ഫലപ്രദമെങ്കിൽ പിന്നെന്തിനാണ് ലോക്ക്ഡൗൺ എന്നാണ് ഡേവിഡ ചോദിക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ 'അബ്നോർമൽ' എന്ന പേരിലാണ് ചിത്രങ്ങൾ ഡേവിഡ പങ്കുവച്ചത്.

സാമൂഹിക അകലം പാലിക്കുന്നവരുടെ അന്ധതയെയാണ് കണ്ണുകളിൽ മാസ്‌ക് മൂടിക്കെട്ടി ഡേവിഡ കാണിച്ചത്. മാസ്‌ക് ധരിക്കാനും ആറടി അകലം പാലിച്ച് സാമൂഹിക അകലം പാലിക്കാനും നിർബന്ധിതരാക്കി ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാനുള്ള തട്ടിപ്പാണ് കൊറോണയെന്നാണ് ഡേവിഡയുടെ വാദം.

ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് ഡേവിഡയെ വിമർശിച്ച് രംഗത്തെത്തിയത്. ജനങ്ങൾ മരണത്തിന്റെ വക്കിൽ ജീവിക്കുന്ന കാലത്ത് മാസ്‌ക് ധരിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും ഇത് പബ്ലിസിറ്റി സ്റ്റണ്ടാണെന്നുമൊക്കെ പോകുന്നു കമന്റുകൾ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP