Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നലേയും മരണ നിരക്ക് താഴ്ന്നു തന്നെ; 134 മരണങ്ങൾ നൽകുന്നത് ആശ്വാസം; കാരണങ്ങൾ ഇല്ലാത്ത 1700 മരണങ്ങൾ കൂടി ബ്രിട്ടന്റെ കൊറോണ മരണ ലിസ്റ്റിൽ ചേർക്കേണ്ടിവന്നേക്കുമെന്ന് സൂചന

ഇന്നലേയും മരണ നിരക്ക് താഴ്ന്നു തന്നെ; 134 മരണങ്ങൾ നൽകുന്നത് ആശ്വാസം; കാരണങ്ങൾ ഇല്ലാത്ത  1700 മരണങ്ങൾ കൂടി ബ്രിട്ടന്റെ കൊറോണ മരണ ലിസ്റ്റിൽ ചേർക്കേണ്ടിവന്നേക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ

കൊറോണയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും ബ്രിട്ടൻ സാവധാനം മുക്തി നേടുകയാണ് ഇന്നലെ വെറും 134 മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങളുടെ എണ്ണം 37,048 ആയി ഉയർന്നു. ഇന്നലെ പുതിയതായി രോഗബാധ സ്ഥിരീകരിച്ചത് 2,004 പേർക്കാണ്. ഇതുവരെ ബ്രിട്ടനിൽ മൊത്തം 2,65,227 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മാർച്ചിന് ശേഷം നോർത്തേൺ അയർലൻഡിൽ, ഒരു കോവിഡ് മരണം പോലും രേഖപ്പെടുത്താത്ത ദിവസം എന്നൊരു പ്രത്യേകതകൂടിയുണ്ട് ഈ ദിവസത്തിന്.

മറ്റൊരു വിവരശേഖരണം വെളിപ്പെടുത്തിയത്, കോവിഡ് ബാധയുടെ മൂർദ്ധന്യ ഘട്ടത്തിൽ എത്തിയശേഷം ഇംഗ്ലണ്ടിലും വെയിൽസിലും ഏറ്റവും കുറഞ്ഞ മരണങ്ങൾ നടന്നത് മെയ്‌ 9 മുതൽ 15 വരെയുള്ള ആഴ്‌ച്ചയിലായിരുന്നു എന്നാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് നൽകിയ വിവരം കാണിക്കുന്നത് ആ ആഴ്‌ച്ച ഈ രണ്ട് രാജ്യങ്ങളിലുമായി നടന്ന മരണങ്ങൾ 2,639 ആയിരുന്നു എന്നാണ് തൊട്ട് മുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ 1,235 മരണങ്ങൾ കുറവ്. രോഗബാധ മൂർദ്ധന്യഘട്ടത്തിലായിരുന്ന സമയത്ത് ഏപ്രിൽ 11 മുതൽ 17 വരെയുള്ള ആഴ്‌ച്ചയിൽ മരണസംഖ്യ 8,180 ആയിരുന്നു എന്നോർക്കണം.

മഹാവ്യാധി അതിന്റെ തേരോട്ടം നടത്തുന്ന സമയത്ത് വീടുകളിൽ നടന്ന മരണങ്ങളെ കുറിച്ച് ഇന്നലെ ചില വിദഗ്ദർ ചില സംശയങ്ങൾ ഉതിർത്തിരുന്നു. ഇത്തരത്തിലുള്ള 1700 മരണങ്ങളുടെ കാര്യത്തിലാണ് സംശയം. ഇത് പക്ഷെ കൊറോണമൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇക്കാലയളവിൽ വീടുകളിൽ നടന്ന മരണങ്ങളിലും അഭൂതപൂർവ്വമായ വർദ്ധനവ് ദൃശ്യമായതാണ് ഇത്തരത്തിൽ ഒരു സംശയം ഉയരാൻ കാരണമായത്. എന്നാൽ ഇപ്പോൾ ഇത്തരത്തിലുള്ള മരണങ്ങളിലും കുറവ് കാണുന്നുണ്ട്.

ഏപ്രിലിൽ രോഗം അതിന്റെ മൂർദ്ധന്യഘട്ടത്തിൽ എത്തിയതിനുശേഷം കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ കുറവ് ദൃശ്യമാകുന്നുണ്ടായിരുന്നു. പ്രതിദിനം, ശരാശരി 26 മരണങ്ങൾ വീതം കുറയുന്നുണ്ടയിരുന്നു. ഇപ്പോൾ പ്രതിദിന മരണസംഖ്യ 200 ന് താഴേക്കും പോയിരിക്കുന്നു. മരന സർട്ടിഫിക്കറ്റ് സംബന്ധിച്ച രേഖകളിൽ പറയുന്നത് മെയ്‌ 15 വരെ 46,000 ത്തോളം ആളുകൾ വൈറസ് ബാധമൂലം മരണമടഞ്ഞു എന്നാണ്. അതായത് ഔദ്യോഗിക കണക്കുകളേക്കാൾ 36% അധികം. ഇത് ഇന്നലത്തെ കണക്കുമായി ചേർത്തുവായിക്കുകയാണെങ്കിൽ ഇതുവരെ ബ്രിട്ടനിൽ കോവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 49,000 ആയിട്ടുണ്ട്.

ഇന്നലെ നടന്ന മരണങ്ങളിൽ 116 മരണങ്ങളാണ് എൻ എച്ച് എസ് ഇംഗ്ലണ്ടിൽ നടന്നത്. സ്‌കോട്ട്ലാൻഡിൽ 18 മരണങ്ങളും വെയിൽസിൽ 8 മരണങ്ങളും നടന്നപ്പോൾ ഇന്നലെ നോർത്തേൺ അയർലൻഡിൽ മരണങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മെയ്‌ 15 ന് അവസാനിച്ച ആഴ്‌ച്ചയിൽ കെയർഹോമുകളിലെ കോവിഡ് മരണങ്ങളിൽ ഏകദേശം 37.2 ശതമാനത്തിന്റെ കുറവ് കാണുന്നുണ്ട്. ഇതും ബ്രിട്ടന് ആശ്വസിക്കാൻ വക നൽകുന്നതാണ്.

ഈ ആശ്വസത്തിന്റെ ബലത്തിലാണ് ജൂൺ 1 മുതൽ ബ്രിട്ടനിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുന്നത്. കാർ ഷോറൂമുകളും മറ്റ് തുറന്ന വിപണികളും ജൂൺ 1 മുതൽ പ്രവർത്തനമാരംഭിക്കും. എന്നിരുന്നാലും സാമൂഹിക അകലം പാലിക്കൽ ഉൾപ്പടെയുള്ള ചട്ടങ്ങൾ കർശനമായി നടപ്പാക്കിക്കൊണ്ടായിരിക്കും ഈ ഇളവുകൾ പ്രാബല്യത്തിൽ വരുത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP