Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ പടരുമ്പോഴും മാസ്‌ക് ധരിക്കാൻ കഴിയില്ല; നിർബന്ധിച്ചപ്പോൾ സ്വന്തം അടിവസ്ത്രം ഊരി മാസ്‌കാക്കി മാറ്റി ഉക്രെയിൻ യുവതി; കൊറോണക്കാലത്തെ രസരകരമായ ഒരു കാഴ്‌ച്ച

കൊറോണ പടരുമ്പോഴും മാസ്‌ക് ധരിക്കാൻ കഴിയില്ല; നിർബന്ധിച്ചപ്പോൾ സ്വന്തം അടിവസ്ത്രം ഊരി മാസ്‌കാക്കി മാറ്റി ഉക്രെയിൻ യുവതി; കൊറോണക്കാലത്തെ രസരകരമായ ഒരു കാഴ്‌ച്ച

സ്വന്തം ലേഖകൻ

ലോക്ക്ഡൗൺ ഇളവുകൾക്കൊപ്പം പല രാജ്യങ്ങളിലും നിർബന്ധമാക്കിയിട്ടുള്ളതാണ് വീടിന് വെളിയിലിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക എന്നത്. പക്ഷെ, പല കാരണങ്ങൾ കൊണ്ടും പലർക്കും ഇതിനോട് പൊരുത്തപ്പെടാനാവുന്നില്ല. ഇരുചക്ര വാഹനക്കാർക്ക് ഹെൽമറ്റിനോടുള്ള സമീപനമാണ് പലർക്കും മാസ്‌കിനോടും ഉള്ളത്. ഉക്രെയിനിലെ ഒരു ''നോവ പോഷ്റ്റ'' പോസ്റ്റോഫീസിലെത്തിയ യുവതിയും ഇക്കാര്യത്തിൽ വിഭിന്നയായിരുന്നില്ല.

തനിക്ക് വന്ന ഒരു പാർസൽ ഏറ്റുവാങ്ങുവാനായിരുന്നു യുവതി പോസ്റ്റ് ഓഫീസിൽ എത്തിയത്. എന്നാൽ അവർ മാസ്‌ക് ധരിച്ചിരുന്നില്ല. ഇത് രാജ്യത്തിന്റെ ക്വാറന്റൈൻ നിയമത്തിന് എതിരാണ്.ഇത് ചൂണ്ടിക്കാണിച്ച ജീവനക്കാരിലൊരാൾ യുവതിയോട് മാസ്‌ക് ധരിക്കുവാൻ ആവശ്യപ്പെടുകയായിരുന്നു.

ഇത് ഇഷ്ടപ്പെടാതിരുന്ന യുവതി, കൗണ്ടറിന് മുന്നിൽ വച്ചുതന്നെ സ്വന്തം അടിവസ്ത്രം ഊരിയെടുത്ത് മാസ്‌കാക്കി മുഖത്ത് ധരിക്കുകയായിരിന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പോസ്റ്റ് ഓഫീസിൽ വച്ചിരിക്കുന്ന സി സി ക്യാമറകളിൽ പതിയുകയും ചെയ്തു. അവസാനം പാർസൽ യുവതിക്ക് നൽകേണ്ടി വന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

രാജ്യത്താകമാനം 2300 ശാഖകളുള്ള നോവാ പോഷ്റ്റ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഏത് ശാഖയിലാണ് ഇത് നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. തങ്ങളുടെ ജീവനക്കാർ യുവതിക്ക് മാസ്‌ക് നൽകിയെങ്കിലും അവർ അത് നിരസിക്കുകയായിരുന്നു എന്ന് പറഞ്ഞ കമ്പനി അധികൃതർ പക്ഷെ അവരുടെ ഈ പ്രവർത്തിയെ അപലപിക്കുകയോ പൊലീസിൽ പരാതി നൽകുകയോ ചെയ്യുന്നില്ലെന്നും വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP