Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കോവിഡിനെ പ്രതിരോധിക്കാൻ ആമ രക്തം കുടിപ്പിച്ചു; വ്യാജ ഡോക്ടറുടെ നിർദേശ പ്രകാരം രക്തം കുടിച്ച അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു: മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

കോവിഡിനെ പ്രതിരോധിക്കാൻ ആമ രക്തം കുടിപ്പിച്ചു; വ്യാജ ഡോക്ടറുടെ നിർദേശ പ്രകാരം രക്തം കുടിച്ച അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു: മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖകൻ

ഡൊമിനിക്കൻ റിപ്പബ്ലിക്: കോവിഡിനെ പ്രതിരോധിക്കാൻ ആമ രക്തം കുടിച്ച അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡൊമിനിക്കൻ റിപ്പബ്ലിക്കിലാണ് സംഭവം. വ്യാജ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ചാണ് മാതാപിതാക്കൾ കുഞ്ഞിന് ആമ രക്തം നൽകിയത്. ഇത് കുടിച്ച് അവശനിലയിലായ കുഞ്ഞിന്റെ ഏഴ് വയസ്സുള്ള മൂത്ത സഹോദരിയേയും മാതാപിതാക്കളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹെയ്തിയൻ ഡോക്ടറഫാണ് ഇവർക്ക് ആമ രക്തം നിർദേശിച്ചത്. ആമ രക്തം കുടിച്ച് അബോധാവസ്ഥയിലായ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങഅകിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടേയും സഹോദരിയുടെയും നില ഗുരുതരമായി തുടരുകയാണ്. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റേയു ഹെയ്ത്തിയുടേയും അതിർത്തിയിലാണ് സംഭവം. ഞായറാഴ്ചയാണ് കുട്ടി മരിച്ചത്. എന്നാൽ ഇന്നലെയാണ് സംഭവം പുറം ലോകം അറിയുന്നത്. 2012ലും ഇവരുടെ കുടുംബത്തിലെ നാലു കുട്ടികൾ വ്യാജ ഡോക്ടറുടെ ചികിത്സയ്ക്കിരയായി മരിച്ചിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP