Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെറിയ ഇടവേളക്ക് ശേഷം വീണ്ടും മരണസംഖ്യ ഉയർന്നു; ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 412 മരണങ്ങൾ; മൂന്നിലൊന്ന് ആശുപത്രികളിലും രണ്ടുദിവസമായി മരണമില്ലാത്തത് മാത്രം പ്രത്യാശയേകുന്നു

ചെറിയ ഇടവേളക്ക് ശേഷം വീണ്ടും മരണസംഖ്യ ഉയർന്നു; ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 412 മരണങ്ങൾ; മൂന്നിലൊന്ന് ആശുപത്രികളിലും രണ്ടുദിവസമായി മരണമില്ലാത്തത് മാത്രം പ്രത്യാശയേകുന്നു

സ്വന്തം ലേഖകൻ

ചെറുതായൊരു നെടുനിശ്വാസമുതിർക്കാൻ കിട്ടിയ ഇടവേളയ്ക്ക് ശേഷം ബ്രിട്ടൻ വീണ്ടും ദുരിതത്തിലേക്ക് യാത്ര തുടരുകയാണെന്ന സൂചനയുമായി ഇന്നലെ വീണ്ടും കോവിഡ് മരണസംഖ്യയിൽ വർദ്ധനവുണ്ടായി. കഴിഞ്ഞ കുറച്ചു നാളുകളായി 200 ൽ താഴെ പിടിച്ചുനിർത്തിയിരുന്ന പ്രതിദിന മരണസംഖ്യ ഇന്നലെ 412 ആയി ഉയർന്നത് ബ്രിട്ടനിലാകെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. മരണനിരക്ക് കുറഞ്ഞുവരുന്നതിനെ അടിസ്ഥാനമാക്കി ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാനിരിക്കേയാണ് ഇത്.ഇപ്പോഴും ബ്രിട്ടന് പ്രത്യാശക്ക് വഴിനൽക്കുന്നത് മൂന്നിൽ രണ്ട് ആശുപത്രികളിലും കഴിഞ്ഞ രണ്ടുദിവസങ്ങളായി മരണം രേഖപ്പെടുത്തിയിട്ടില്ല എന്ന കാര്യം മാത്രം.

ഇന്നലെ 412 മരണങ്ങൾ രേഖപ്പെടുത്തിയതോടെ ബ്രിട്ടനിലെ ആകെ കോവിഡ് മരണസംഖ്യ 37,460 ആയി ഉയർന്നു. 2,67,240 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തൊട്ടു തലേദിവസം രേഖപ്പെടുത്തിയ പ്രതിദിന മരണസംഖ്യയുടെ മൂന്നിരട്ടി മരണങ്ങളാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്‌ച്ചയിലെ മരണസംഖ്യയേക്കാൾ 13.5 ശതമാനം കൂടുതലും. എന്നാൽ വാരാന്ത്യ ഒഴിവു ദിവസങ്ങളും ബാങ്ക് ഒഴിവും കാരണം മരണം രേഖപ്പെടുത്തുന്നതിൽ വന്ന കാലതാമസമാണ് ഇന്നലെ മരണസംഖ്യ കുത്തനെ ഉയരുവാൻ കാരണമായതെന്നാണ് ഔദ്യോഗിക ഭാഷ്യം.

എന്നാൽ ആശ്വാസം പകരുന്ന കണക്കുകളുമായാണ് ചില ശാസ്ത്രജ്ഞർ എത്തിയിട്ടുള്ളത് ഇംഗ്ലണ്ടിലെ 10 എൻ എച്ച് എസ് ആശുപത്രികളിൽ കഴിഞ്ഞ 10 ദിവസങ്ങളായി ഒരു മരണം പോലും രേഖപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന അവർ 38 ആശുപത്രികളിൽ കഴിഞ്ഞ രണ്ടു ദിവസമായി ഒരു മരണം പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും എടുത്തു പറയുന്നു. പുതിയതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്നലെ 2.013 ആയിരുന്നു. എന്നാൽ പരിശോധനാ സംവിധാനത്തിന്റെ അപര്യാപ്തതമൂലം യഥാർത്ഥ സംഖ്യ ഇതിലും കൂടുതലായിരിക്കും എന്നും വിലയിരുത്തുന്നുണ്ട്.

412 മരണങ്ങളിൽ 183 എണ്ണം രേഖപ്പെടുത്തിയിട്ടുള്ളത് എൻ എച്ച് എസ് ഇംഗ്ലണ്ട് ആശുപത്രികളിലാണ്. സ്‌കോട്ടലാൻഡിൽ 13 മരണങ്ങളും വെയിൽസിൽ 11 മരണങ്ങളും രേഖപ്പെടുത്തിയപ്പോൾ കഴിഞ്ഞ ദിവസം മരണങ്ങളൊന്നും രേഖപ്പെടുത്താതിരുന്ന നോർത്തേൺ അയർലൻഡിൽ ഇന്നലെ രണ്ട് മരണങ്ങൾ രേഖപ്പെടുത്തി. ഇതിനിടയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ കൊണ്ടുവരുവാനും സർക്കാർ ശ്രമിക്കുന്നുണ്ട്. രണ്ട് കുടുംബങ്ങൾക്ക് കൂടിച്ചേരുവാനുള്ള അനുവാദം അടുത്ത ആഴ്‌ച്ച മുതൽ നൽകും എന്നാണ് അറിയുവാൻ കഴിയുന്നത്. ഇപ്പോൾ ഒരാളുമായി മാത്രമെ കൂടിച്ചേരുവാൻ കഴിയുകയുള്ള തും രണ്ട് മീറ്റർ അകലത്തിൽ.

നാളെ മുതൽ ആരംഭിക്കാനിരിക്കുന്ന എൻ എച്ച് എസ് ട്രാക്ക് ആൻഡ് ട്രേസ് പദ്ധതി രോഗവ്യാപനം തടയുവാൻ കൂടുതൽ സഹായിക്കുമെന്നാണ് സർക്കാർ കരുതുന്നത്. എന്നാൽ ഇതിന് വളരെ ചെറിയ സ്വാധീനം മാത്രമെ ഉണ്ടാക്കാനാകൂ എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. കൂടുതൽ ആളുകൾ സെൽഫ് ഐസൊലേഷന് തയ്യാറായാൽ മാത്രമേ ഇതുകൊണ്ട് പ്രയോജനമുണ്ടാകു. എന്നാൽ ബ്രീട്ടീഷുകാരുടെ രീതി അനുസരിച്ച് വളരെ കുറച്ച് പേർ മാത്രമേ ഇതിന് തയ്യാറാകു എന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP