Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാത്തിരുന്നു മടുത്ത ബ്രിട്ടൻ എല്ലാം മലർക്കെ തുറക്കുന്നു; ജൂണിൽ തന്നെ റെസ്റ്റോറന്റുകളും പബ്ബുകളും വരെ തുറക്കും; ആറടി അകലം ഒഴികെ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കാൻ ഉറപ്പിച്ച് ബോറിസ് ജോൺസൺ; ബ്രിട്ടനെ കാത്തിരിക്കുന്നത് രണ്ടാം കൊറോണയോ ?

കാത്തിരുന്നു മടുത്ത ബ്രിട്ടൻ എല്ലാം മലർക്കെ തുറക്കുന്നു; ജൂണിൽ തന്നെ റെസ്റ്റോറന്റുകളും പബ്ബുകളും വരെ തുറക്കും; ആറടി അകലം ഒഴികെ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കാൻ ഉറപ്പിച്ച് ബോറിസ് ജോൺസൺ; ബ്രിട്ടനെ കാത്തിരിക്കുന്നത് രണ്ടാം കൊറോണയോ ?

സ്വന്തം ലേഖകൻ

മേരിക്കയെ പഴയരീതിയിലേക്ക് കൊണ്ടുവരാൻ എല്ലാ ആയുധങ്ങളു എടുത്ത് പ്രയോഗിക്കുകയാണ് ട്രംപ്. തകരുന്ന സാമ്പത്തിക രംഗമാണ് ട്രംപിന്റെ വ്യാകുലത. ഇപ്പോൾ ബ്രിട്ടനും അതേവഴിക്ക് തന്നെ നീങ്ങുകയാണെന്ന് തോന്നുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒന്നൊന്നായി നീക്കാനുള്ള ക്ഷമയില്ലാതെ എടുത്തുചാടി തീരുമാനങ്ങൾ എടുക്കുകയാണ് ബോറിസ് ജോൺസൺ. അടുത്ത മാസം തന്നെ പബ്ബുകളും റസ്റ്റോറന്റുകളും തുറക്കാനുള്ള അനുമതി നൽകിയിരിക്കുകയാണ് സർക്കാർ. ആറടി സാമൂഹിക അകലം പാലിക്കണമെന്ന് മാത്രം.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുവാനായി തയ്യാറാക്കിയ രൂപരേഖപ്രകാരം ജൂലായ് 4 നായിരുന്നു റസ്റ്റോറന്റുകളും പബ്ബുകളും തുറക്കാനിരുന്നത്. എന്നാൽ ഇനി അത്രയും നാൾ കാത്തിരിക്കേണ്ടതില്ലെന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മാർച്ചിൽ നടപ്പിലാക്കിയ ലോക്ക്ഡൗൺ ഏറ്റവുമധികം പ്രതികൂലമായി ബാധിച്ച ഒരു മേഖലയാണ് ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രി. അതിനെ തകർച്ചയിൽ നിന്നും രക്ഷിക്കാൻ ധൃതഗതിയിലുള്ള തീരുമാനങ്ങൾ വേണമെന്ന ആവശ്യമാണ് ഈ തീരുമാനത്തിന് പുറകിൽ എന്നാണ് പുറത്തുവരുന്ന വിവരം.

രണ്ടു മീറ്റർ സാമൂഹിക അകലം എന്നത് കുറയ്ക്കുന്നത് സംബന്ധിച്ച് ശാസ്ത്രജ്ഞരുമായി ചർച്ചകളും നടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഹോസ്പിറ്റാലിറ്റി തുറന്ന് പ്രവർത്തനം ആരംഭിക്കുന്നതിൽ ഏറ്റവും വലിയ പ്രതിബന്ധം ഈ നിയമമാണ്. ഇത് നിലവിൽ ഉണ്ടെങ്കിൽ ബ്രിട്ടനിലെ 80% പബ്ബുകൾക്കും തുറന്ന് പ്രവർത്തിക്കാൻ കഴിയാതെവരും. ലോക രാജ്യങ്ങളിൽ തന്നെ ഏറ്റവും കർശനമായ സാമൂഹിക് അകലം പാലിക്കൽ ചട്ടം നിലവിലുള്ളത് ബ്രിട്ടനിലാണ്. ലോകാരോഗ്യ സംഘടന തന്നെ ഒരു മീറ്റർ അകലം പാലിക്കണമെന്ന് നിർദ്ദേശിക്കുമ്പോൾ ബ്രിട്ടനിൽ അത് ഇരട്ടിയാണ്. ഹോങ്കോംഗ്, സിംഗപ്പൂർ, ഫ്രാൻസ്, ചൈന എന്നിവിടങ്ങളിൽ 1 മീറ്റർ അകലം പാലിക്കേണ്ടപ്പോൾ ആസ്ട്രേലിയ ജർമ്മനി നെതർലാൻഡ്സ് എന്നിവിടങ്ങളിൽ അത് 1.5 മീറ്ററാണ്.

രണ്ടു മീറ്റർ സാമൂഹിക അകലം എന്നത് ബ്രിട്ടനിലെ 20% പബ്ബുകൾക്ക് മാത്രം സാദ്ധ്യമായ ഒന്നാണെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ബീർ ആൻഡ് പബ് അസ്സോസിയേഷൻ പറഞ്ഞിരുന്നു. എന്നാൽ ഒരു മീറ്റർ ദൂരം എന്നത് എല്ലാ പബ്ബുകൾക്കും പാലിക്കാവുന്നതാണെന്നാണ് ഇവർ പറയുന്നത്. അതേസമയം അടുത്ത ആഴ്‌ച്ചകളിലായി ബ്രിട്ടനിലെ വിദ്യാഭ്യാസ രംഗം പഴതുപോലെ പ്രവർത്തനമാരംഭിക്കും. കുട്ടികൾ തമ്മിൽ രണ്ട് മീറ്റർ അകലം പാലിച്ചുകൊണ്ടായിരിക്കും സ്‌കൂൾ നടപടികൾ മുന്നോട്ട് പോവുക.

എന്നാൽ തിടുക്കപ്പെട്ടുള്ള ഇളവുകൾ പ്രഖ്യാപിക്കൽ അത്ര നല്ല നടപടിയല്ലെന്നാണ് പകർച്ചവ്യാധി നിവാരണരംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. കൊറോണയുടെ രണ്ടാം വരവിന് ഇത് കളമൊരുക്കിയേക്കാം എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. 14 ദിവസം തുടർച്ചയായി പുതിയ കേസുകൾ രേഖപ്പെടുത്താത്ത ഇടങ്ങളിൽ മാത്രമായി ഇളവുകൾ ഒതുക്കുന്നതായിരിക്കും നല്ലതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. കൊറോണയുടെ രണ്ടാം വരവിൽ ബ്രിട്ടനിലും അമേരിക്കയിലുമായിരിക്കും ഏറ്റവും അധികം ദുരിതങ്ങൾ എന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്ന കാര്യവും അവർ ഓർമ്മിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP