Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാ രോഗികളും ആശുപത്രി വിട്ടു; ഇനിയുള്ളത് വീട്ടിൽ വിശ്രമിക്കുന്ന 26 രോഗികൾ മാത്രം; അഞ്ച് ദിവസമായി ആരും രോഗികളാകുന്നുമില്ല; കോവിഡ് ബാധ മനുഷ്യകുലത്തെ തിന്നു തീർക്കുമെന്ന് ഭയപ്പെടുന്ന കാലത്ത് ലോകത്തിന് കണ്ടുപഠിക്കാൻ ഇതാ ന്യു സീലാൻഡിന്റെ കൊറോണ പ്രതിരോധ മാതൃക

എല്ലാ രോഗികളും ആശുപത്രി വിട്ടു; ഇനിയുള്ളത് വീട്ടിൽ വിശ്രമിക്കുന്ന 26 രോഗികൾ മാത്രം; അഞ്ച് ദിവസമായി ആരും രോഗികളാകുന്നുമില്ല; കോവിഡ് ബാധ മനുഷ്യകുലത്തെ തിന്നു തീർക്കുമെന്ന് ഭയപ്പെടുന്ന കാലത്ത് ലോകത്തിന് കണ്ടുപഠിക്കാൻ ഇതാ ന്യു സീലാൻഡിന്റെ കൊറോണ പ്രതിരോധ മാതൃക

സ്വന്തം ലേഖകൻ

ലോകത്തിലെ വൻശക്തികൾ വരെ കൊറോണയോടേറ്റുമുട്ടി പരാജയമടയുമ്പോൾ ഈ പസഫിക് രാഷ്ട്രം കൊറോണക്കെതിരായ യുദ്ധത്തിൽ വിജയം ആഘോഷിക്കുകയാണ്. ആശുപത്രിയിൽ ഉണ്ടായിരുന്ന ഏക രോഗിയും രോഗം ഭേദമായി ഇന്നലെ ആശുപത്രി വിട്ടു. ഇനിയിപ്പോൾ വീടുകളിൽ വിശ്രമിക്കുന്ന 26 പേർക്ക് മാത്രമാണ് രോഗബാധയുള്ളത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി രാജ്യത്ത് പുതിയൊരു കോവിഡ് 19 കേസുപോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇക്കഴിഞ്ഞ ഫെബ്രുവരി 26 നാണ് ആദ്യത്തെ കൊറോണ കേസ് ന്യുസിലാൻഡൈൽ രേഖപ്പെടുത്തിയത്. മാർച്ച് 19 ന് അതിർത്തികൾ അടയ്ക്കുകയും മാർച്ച് 26 ന് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. ന്യുസിലാൻഡിന്റെ ഏറ്റവും വലിയ വിജയം എന്നുപറൗന്നത് ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ തന്നെ ലോക്ക്ഡൗൺ അക്ഷരാർത്ഥത്തിൽ പിൻവലിക്കാൻ കഴിഞ്ഞു എന്നതാണ്. നേരത്തേ ആസൂത്രണം ചെയ്തതും അനുമതി ലഭിച്ചതുമായ ആസ്ട്രേലിയൻ യാത്രകൾ അനുവദിച്ചുകൊണ്ടായിരുന്നു തുടക്കം.

ഇതുവരെ 1,504 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതുവരെ കോവിഡ് 19 മൂലം മരണപ്പെട്ടവരുടെ എണ്ണം 21 ഉം ആണ്. ഇപ്പോൾ ചികിത്സയിലുള്ള 26 പേർക്കും രോഗം അത്ര ഗുരുതരമല്ല. അതിനാൽ തന്നെ ആശുപത്രി ചികിത്സ അവർക്ക് ആവശ്യമില്ലെന്നാണ് ആരോഗ്യ കേന്ദ്രങ്ങൾ അറിയിച്ചത്. ഉണ്ടായിരുന്ന 1504 രോഗികളിൽ പകുതിയിലധികം പേരും വിദേശത്തുനിന്ന് രോഗം ബാധിച്ച് എത്തിയവരോ, അത്തരക്കാരുമായുള്ള സമ്പർക്കം മൂലം രോഗബാധ ഉണ്ടായവരോ ആണ്. മരിച്ച 21 പേരും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരായിരുന്നു. പകുതിയിലേറെ പേർക്കും 80 വയസ്സിനു മുകളിൽ പ്രായമുണ്ടായിരുന്നപ്പോൾ രണ്ടുപേർക്ക് തൊണ്ണൂറ് വയസ്സിലധികം പ്രായമുണ്ടായിരുന്നു.

ഇത്രയൊക്കെ നേട്ടങ്ങൾ കൈവരിച്ചിട്ടും കരുതലോടെയാണ് ന്യുസിലാൻഡ് മുന്നോട്ട് പോകുന്നത്. ആരാധനാലയങ്ങളിൽ 100 പേരിൽ താഴെ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. അതുപോലെ വിവാഹത്തിനും 100 പേരിൽ കൂടുതൽ കൂട്ടംകൂടരുതെന്ന് നിയമമുണ്ട്. മരണാനന്തര ചടങ്ങുകൾക്കും അപ്രകാരം തന്നെ. നിബന്ധനകളില്ലാത്ത് ലെവൽ 1 ലേക്ക് അടുത്തമാസം രാജ്യം എത്തുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ അപ്പോഴും അതിർത്തിയിലെ നിയന്ത്രണങ്ങളും, വ്യാപകമായ പരിശോധനകളും നിലനിൽക്കും.

പുതിയ രോഗബാധകൾ കണ്ടുപിടിക്കാനായി ഇറക്കിയ കോവിഡ് ട്രേസർ ആപ്പ് ഇതുവരെ 4 ലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്തുകഴിഞ്ഞു. ഇപ്പോൾ ലെവൽ 2 വിൽ ഉള്ള ന്യുസിലാൻഡ്, അടുത്ത രണ്ടാഴ്‌ച്ച സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും നിബന്ധനകൾ ഒന്നും തന്നെയില്ലാത്തെ ലെവൽ 1 ലേക്ക് പോകുന്ന കാര്യം തീരുമാനിക്കുക. ആസ്ട്രേലിയയുമായി ചേർന്ന് ഇരു രാജ്യങ്ങളിലേയും പൗരന്മാർക്ക് ടാസ്മാൻ കടലിന് കുറുകെ സഞ്ചരിച്ച് ഇരു രാജ്യങ്ങളീലും യാത്രചെയ്യാവുന്ന ട്രാവൽ ബബിളിനും ന്യുസിലാൻഡ് ശ്രമിക്കുന്നുണ്ട്.

നേരത്തെ ദക്ഷിണ കൊറിയയും തായ്വാനും കൊറോണയെ നിയന്ത്രിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരുന്നു. പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിബന്ധനകളോടെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ ഓരോന്നായി നീക്കുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ ആസ്ട്രേലിയയും കഴിഞ്ഞ ദിവസം കൊറോണയ്ക്കെതിരായ യുദ്ധത്തിൽ വിജയം രേഖപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP