Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു കാലത്തുകൊറോണയുടെ ഹോട്ട്സ്പോട്ടായിരുന്ന ബ്രിട്ടനിൽ ഇപ്പോൾ ഇന്ത്യയിലെ പുതിയ രോഗികളുടെ മൂന്നിലൊന്ന് മാത്രം; ദിവസ മരണവും ഇന്ത്യയേക്കാൾ താണു; ഇന്നലെ 215 മരണവും 2500 പുതിയ രോഗികളും മാത്രം

ഒരു കാലത്തുകൊറോണയുടെ ഹോട്ട്സ്പോട്ടായിരുന്ന ബ്രിട്ടനിൽ ഇപ്പോൾ ഇന്ത്യയിലെ പുതിയ രോഗികളുടെ മൂന്നിലൊന്ന് മാത്രം; ദിവസ മരണവും ഇന്ത്യയേക്കാൾ താണു; ഇന്നലെ 215 മരണവും 2500 പുതിയ രോഗികളും മാത്രം

സ്വന്തം ലേഖകൻ

യുകെ കൊറോണയുടെ പിടിയിൽ നിന്നും മോചനം നേടിക്കൊണ്ടിരിക്കുന്നുവെന്ന ആശ്വാസകരമായ കണക്കുകൾ പുറത്ത് വന്നു. ഇത് പ്രകാരം ഒരു കാലത്തുകൊറോണയുടെ ഹോട്ട്സ്പോട്ടായിരുന്ന ബ്രിട്ടനിൽ ഇപ്പോൾ ഇന്ത്യയിലെ പുതിയ രോഗികളുടെ മൂന്നിലൊന്ന് മാത്രംമാണെന്നും ദിവസ മരണവും ഇന്ത്യയേക്കാൾ താണുവെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ പ്രതിദിന കൊറോണ മരണം ഏതാണ്ട് 250 ആയുയർന്നപ്പോൾ ഇന്നലെ യുകെയിൽ വെറും 215 മരണവും 2500 പുതിയ രോഗികളും മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.രാജ്യത്തെ മൊത്തം കൊറോണ മരണങ്ങൾ 38,376 ആയാണ് വർധിച്ചിരിക്കുന്നത്.

യുകെയിൽ ലോക്ക്ഡൗൺ ആരംഭിച്ചതിന് ശേഷം ഏറ്റവും കുറഞ്ഞ കൊറോണ മരണങ്ങളുണ്ടായിരിക്കുന്ന ശനിയാഴ്ചയായിരുന്നു ഇന്നലെ. ഡൗണിങ് സ്ട്രീറ്റിലെ പതിവ് കൊറോണ പ്രസ്‌കോൺഫറൻസിനിടെ കൾച്ചർ സെക്രട്ടറി ഒലിവർ ഡൗഡെണാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം കൊറോണ രോഗികൾ 272,000ത്തിലെത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാൽ കൊറോണയുടെ തുടക്കത്തിൽ വ്യാപകമായ തോതിൽ ടെസ്റ്റുകൾ നടത്താൻ സർക്കാർ തയ്യാറാവാതിരുന്നതിനാൽ യഥാർത്ഥത്തിൽ മില്യൺ കണക്കിന് പേരിലേക്ക് കൊറോണ പകർന്നുവെന്ന് ഗവൺമെന്റ് സയന്റിസ്റ്റുമാർ പോലും സമ്മതിച്ചിട്ടുണ്ട്.

രാജ്യം ലോക്ക്ഡൗണിലേക്ക് പോകുന്നതിന് മൂന്ന് ദിവസം മുമ്പ് അതായത് മാർച്ച് 21 ശനിയാഴ്ച വെറും 56 പേർ മരിച്ചതിന് ശേഷം ഏറ്റവും കുറവ് രോഗികൾ മരിച്ച ശനിയാഴ്ചയാണ് ഇന്നലെ കടന്ന് പോയിരിക്കുന്നത്. ഏപ്രിൽ 18ന് രോഗം യുകെയിൽ മൂർധന്യത്തിലെത്തിയ ശനിയാഴ്ചയിലെ കൊറോണ മരണം 1115 ലെത്തിയതിൽ നിന്നാണ് ഇന്നലത്തെ ശനിയാഴ്ച മരണം 215ലേക്ക് ചുരുങ്ങിയിരിക്കുന്നത്. തൊട്ട് മുമ്പത്തെ ശനിയാഴ്ച യുകെയിൽ 282 പേരുടെ ജീവനാണ് കൊറോണ കവർന്നിരുന്നത്. ഈ വിധത്തിൽ രാജ്യത്തുകൊറോണ മരണങ്ങളും രോഗവ്യാപനവും വൻതോതിൽ താഴുന്നുണ്ടെങ്കിലും നിലവിൽ ലോക്ക്ഡൗണിൽ ഇളവുകൾ നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നത് വളരെ നേരത്തെയാണെന്നും ഇതിനെ തുടർന്ന് വീണ്ടും രോഗം ശക്തമായേക്കാമെന്നുമുള്ള ആശങ്ക പങ്ക് വച്ച് ഗവൺമെന്റിന്റെ കൊറോണ വൈറസ് സയന്റിസ്റ്റുകൾ പോലും രംഗത്തെത്തിയിട്ടുണ്ട്.

നിലവിൽ രാജ്യത്തുകൊറോണയുടെ റീപ്രൊഡക്ഷൻ ആർ നിരക്ക് 0.7 നും 0.9നും ഇടയിലാണെന്നതും കടുത്ത ആശങ്കക്ക് വഴിയൊരുക്കുന്നുവെന്നാണ് സയന്റിസ്റ്റുകൾ മുന്നറിയിപ്പേകുന്നത്. ഒരു കൊറോണ രോഗി മറ്റുള്ള എത്ര പേരിലേക്കാണ് രോഗം പകർത്തുന്നതെന്ന് സൂചിപ്പിക്കുന്ന നിരക്കാണ് റീപ്രൊഡക്ഷൻ ആർ നിരക്ക് എന്നറിയപ്പെടുന്നത്. ആർ നിരക്ക് ഒന്നിന് താഴെയെത്തിയാൽ മാത്രമേ സുരക്ഷിതമായ അവസ്ഥയുള്ളതായി കണക്കാക്കപ്പെടുന്നുള്ളൂ. ഈ ഒരു അവസരത്തിൽ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിച്ച് ജനം സാമൂഹിക അകലനിയമങ്ങൾ വൻ തോതിൽ ലംഘിച്ചാൽ രോഗത്തെ പിടിച്ചാൽ കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നു.

തിങ്കളാഴ്ച നിലവിൽ വരുന്ന പുതിയ ലോക്ക്ഡൗൺ ഇളവുകൾ പ്രകാരം ബ്രിട്ടനിലുള്ളവർക്ക് തങ്ങളുടെ കുടുംബാംഗങ്ങൾക്കൊപ്പം ബീച്ചുകളിലേക്കും പാർക്കുകളിലേക്കും മറ്റും സൺബാത്തിനും മറ്റുമായി പോകാവുന്നതാണ്. അല്ലെങ്കിൽ ഒരു കുടുംബത്തിന് മറ്റൊരു കുടുംബത്തിനെ പോയി കാണാനും സാധിക്കും. എന്നാൽ അപ്പോഴെല്ലാം രണ്ട് മീറ്റർ അകലം പാലിക്കണമെന്ന് നിഷ്‌കർഷയുണ്ട്. എന്നാൽ ഈ ഇളവുകൾ ജനം ദുരുപയോഗം ചെയ്ത് രോഗപ്പകർച്ചയുടെ രണ്ടാം തരംഗത്തിന് തിരി കൊളുത്തരുതെന്ന കടുത്ത മുന്നറിയിപ്പ് ഗവൺമെന്റ് ഉയർത്തിയിട്ടുണ്ട്.

ഇപ്പോഴും രാജ്യം വളരെ അപകടകരമായ അവസ്ഥയിലാണെന്ന് ഓർത്ത് മാത്രമേ ഏവരും പെരുമാറാവൂ എന്നാണ് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസറായ പ്രഫ. ജോനാതൻ വാൻ ടാം മുന്നറിയിപ്പേകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP