Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജോലിഭാരം മൂലം കേയ്റ്റ് മെലിഞ്ഞുണങ്ങി; മേഗനോട് കൊമ്പ് കോർത്തോടിച്ചതിൽ പശ്ചാത്താപം; കേയ്റ്റ് രാജകുമാരിയെ പരിസഹിച്ച് ലേഖനമെഴുതിയ മാസികക്കെതിരെ മാനനഷ്ടക്കേസുമായി വില്യം രാജകുമാരനും ഭാര്യയും; ബക്കിംഹ്ഹാം പാലസിന്റെ നീക്കത്തിൽ എങ്ങും അത്ഭുതം

ജോലിഭാരം മൂലം കേയ്റ്റ് മെലിഞ്ഞുണങ്ങി; മേഗനോട് കൊമ്പ് കോർത്തോടിച്ചതിൽ പശ്ചാത്താപം; കേയ്റ്റ് രാജകുമാരിയെ പരിസഹിച്ച് ലേഖനമെഴുതിയ മാസികക്കെതിരെ മാനനഷ്ടക്കേസുമായി വില്യം രാജകുമാരനും ഭാര്യയും; ബക്കിംഹ്ഹാം പാലസിന്റെ നീക്കത്തിൽ എങ്ങും അത്ഭുതം

സ്വന്തം ലേഖകൻ

വില്യം രാജകുമാരന്റെ ഭാര്യ കേയ്റ്റ് രാജകുമാരിയെ പരിഹസിച്ച് ലേഖനം പ്രസിദ്ധീകരിച്ച സൊസൈറ്റി ബൈബിൾ ടാറ്റ്ലർ മാസികക്ക് എതിരെ വില്യവും കേയ്റ്റും കോടതി കയറിയെന്ന് റിപ്പോർട്ട്. ജോലിഭാരം മൂലം കേയ്റ്റ് മെലിഞ്ഞുണങ്ങിയെന്നും മേഗനോട് കൊമ്പ് കോർത്തോടിച്ചതിൽ കേയ്റ്റിന് പശ്ചാത്താപമുണ്ടൈന്നുമാണ് ഈ ലേഖനത്തിലെഴുതിയതിൽ വില്യവും കേയ്റ്റും കടുത്ത ക്രോധത്തിലാണെന്നാണ് റിപ്പോർട്ട്. മാസികക്കെതിരെയുള്ള ബക്കിങ്ഹാം പാലസിന്റെ നീക്കത്തിൽ എങ്ങും അത്ഭുതമുയർന്നിരിക്കുകയാണ്.സാധാരണ പത്ര മാധ്യമങ്ങളിൽ രാജകുടുംബാംഗങ്ങളെക്കുറിച്ച് ഇത്തരത്തിൽ ആരോപണങ്ങൾ വന്നാൽ കൊട്ടാരം ഇതിനെതിരെ നിയമനടപടിക്കൊരുങ്ങാറില്ലെന്നിരിക്കെയാണ് പുതിയ നീക്കം ഏവരിലും ആശ്ചര്യം ജനിപ്പിച്ചിരിക്കുന്നത്.

തങ്ങളുടെ ഒന്നിച്ചുള്ള ഫോട്ടോ വച്ച് ' കാതറീൻ ദി ഗ്രേറ്റ് ' എന്ന തലക്കെട്ടിന് കീഴിലെഴുതിയ ലേഖനം ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്യണമെന്നാണ് വില്യവും കേയ്റ്റും നിയമപ്രകാരം ആ മാസികയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തീർത്തും തെറ്റായ വിവരങ്ങളാണ് ഈ ലേഖനത്തിലുള്ളതെന്ന് ബക്കിങ്ഹാം പാലസ് കഴിഞ്ഞ ആഴ്ച അടിയന്തിര പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു. ഹാരിയും മേഗനും കൊട്ടാരം വിട്ട് പോയതിനെ തുടർന്ന് കേയ്റ്റിന് മേൽ ജോലി ഭാരം കൂടിയതിനാൽ അവർ മെലിഞ്ഞുണങ്ങിയെന്നും മേഗനോട് ഏറ്റ് മുട്ടി അവരെ കൊട്ടാരത്തിൽ നിന്നും യുകെയിൽ നിന്നും ഓടിച്ചതിൽ കേയ്റ്റിന് കുറ്റബോധമുണ്ടെന്നുമുള്ള ലേഖത്തിലെ പരാമർശങ്ങളിൽ കൊട്ടാരം കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചുവെന്നും റിപ്പോർട്ടുണ്ട്.

തങ്ങളുടെ കുടുംബത്തെക്കുറിച്ചും കുട്ടികളെ കുറിച്ചും ലേഖനത്തിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് എഴുതി ചേർത്തിരിക്കുന്നതെന്നും രാജകീയ ദമ്പതികൾ ആരോപിക്കുന്നു. ഒരു വേള കേയ്റ്റ് വില്യമിന്റെ അമ്മ ഡയാന രാജകുമാരിയെ പോലെ ഭക്ഷണം കഴിക്കുന്നതിലെ ക്രമരാഹിത്യത്തിന് വിധേയയായെന്ന് വരെ ഈ ലേഖനത്തിലൂടെ അന്നാ പാസ്റ്റർനാക് എഴുതിപ്പിടിപ്പിച്ചുവെന്നാണ് രാജകീയ ദമ്പതികൾ ആരോപിക്കുന്നത്.അതു പോലെ തന്നെ ഡയാനയെ പോലെ മാനസിക സമ്മർദത്താൽ കേയ്റ്റ് മെലിഞ്ഞുണങ്ങിയിരിക്കുന്നുവെന്നും ഈ ലേഖനം വെളിപ്പെടുത്തുന്നുണ്ട്.

ഇത് വസ്തുതാ വിരുദ്ധമായ ക്രൂരമായ ലേഖനമാണെന്നും ഇത് രാജകീയ ദമ്പതികളെ മുറിവേൽപ്പിച്ചുവെന്നുമാണ് കൊട്ടാം ഉറവിടം പ്രതികരിച്ചിരിക്കുന്നത്. മേഗൻ പോയതിൽ പിന്നെ കേയ്റ്റിന് മേൽ അമിത ജോലിഭാരമുണ്ടായിട്ടില്ലെന്നും രാജകീയ ഉറവിടംവെളിപ്പെടുത്തുന്നു.

മൂന്ന് കുട്ടികളുടെ ഉത്തരവാദിത്വത്തിൽ നിന്നും കേയ്റ്റും വില്യവും ഒഴിഞ്ഞ് മാറി സ്വതന്ത്രരായി നടക്കാൻ ആഗ്രഹിക്കുന്നുവെന്ന് വരെ ഈ ലേഖനത്തിൽ എഴുതിപ്പിടിപ്പിച്ചതിൽ കൊട്ടാരത്തിന് കടുത്ത അസംതൃപ്തിയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കേയ്റ്റിന്റെ മെലിഞ്ഞ രൂപം വച്ചുള്ള കവർ ചിത്രവും മാസിക പുറത്ത് വിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP