Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രോഗവ്യാപനം തുടങ്ങിയ ശേഷം ഏറ്റവും കുറഞ്ഞ മരണം രേഖപ്പെടുത്തിയ ദിവസം; ഇന്നലെ യുകെയിൽ മരിച്ചത് 113 പേർ മാത്രം; ലോകത്തെ കോവിഡ് ഹോട്ട്സ്പോട്ട് രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ബ്രിട്ടൻ പിന്നോട്ട്

രോഗവ്യാപനം തുടങ്ങിയ ശേഷം ഏറ്റവും കുറഞ്ഞ മരണം രേഖപ്പെടുത്തിയ ദിവസം; ഇന്നലെ യുകെയിൽ മരിച്ചത് 113 പേർ മാത്രം; ലോകത്തെ കോവിഡ് ഹോട്ട്സ്പോട്ട് രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ബ്രിട്ടൻ പിന്നോട്ട്

സ്വന്തം ലേഖകൻ

ങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് യുകെ കൊറോണയെന്ന മഹാമാരിയുടെ പിടിയിൽ നിന്നും ദിവസം ചെല്ലുന്തോറും മോചനം നേടിക്കൊണ്ടിരിക്കുന്നുവെന്ന പ്രതീക്ഷാനിർഭരമായ റിപ്പോർട്ടുകൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഇന്നലെ പുറത്ത് വിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇന്നലെ കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത് വെറും 113 പേർ മാത്രമാണ്.രാജ്യത്ത് രോഗവ്യാപനം തുടങ്ങിയ ശേഷം ഏറ്റവും കുറഞ്ഞ മരണം രേഖപ്പെടുത്തിയ ദിവസമാണ് ഇന്നലെ. ഇതോടെ ലോകത്തെ കോവിഡ് ഹോട്ട്സ്പോട്ട് രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ബ്രിട്ടൻ പുറകോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.

ഔദ്യോഗിക കണക്കുകൾ പ്രകാരം യുകെയിലെ മൊത്തം കൊറോണ മരണം 38,489 ആയാണ് വർധിച്ചിരിക്കുന്നത്.പത്താഴ്ചക്കിടെയുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്നലെ യുകെയിലുണ്ടായിരിക്കുന്നതെന്നാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് എടുത്ത് കാട്ടുന്നു. രാജ്യത്തുകൊറോണ പ്രതിസന്ധി നിയന്ത്രണം വിടാൻ തുടങ്ങിയ മാർച്ച് 23ന് 74 പേരായിരുന്നു രാജ്യത്തുകൊറോണ ബാധിച്ച് മരിച്ചത്. അതിന് ശേഷം ഇന്നലെയാണ് ഏറ്റവും കുറഞ്ഞ മരണം രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം മരണം 38,489 ആണെന്ന് ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുമ്പോഴും യഥാർത്ഥ മരണസംഖ്യ 50,000ത്തിന് അടുത്താണെന്ന മുന്നറിയിപ്പും ശക്തമാണ്.

രാജ്യത്ത് തുടക്കത്തിൽ ആശുപത്രികൾക്ക് പുറത്ത് കെയർ ഹോം പോലുള്ള സെറ്റിങ്സുകളിലെ കൊറോണ മരണങ്ങളെ ഔദ്യോഗിക മരണപ്പട്ടികയിൽ പെടുത്താതെ പോയതിനെ തുടർന്നാണീ വ്യത്യാസമുണ്ടായിരിക്കുന്നതെന്നാണ് എക്സ്പർട്ടുകൾ പറയുന്നത്. സാധാരണയായി വീക്കെൻഡുകളിൽ മരണം റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം സംഭവിക്കുന്നതിനാൽ കൊറോണ മരണങ്ങൾ താഴാറുണ്ട്. എന്നാൽ കഴിഞ്ഞ ഞായറാഴ്ചത്തെ 118 മരണങ്ങളെന്നത് അതിന് മുമ്പത്തെ ആഴ്ചയിലേതിനേക്കാൾ 30 ശതമാനം കുറവായിരുന്നു. മരണനിരക്ക് തുടർച്ചയായി കുറയുന്നുവെന്ന് തന്നെയാണിതിലൂടെ സ്ഥിരീകരിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്.അതിനേക്കാൾ ഇന്നലത്തെ ഞായറാഴ്ച കാര്യമായ കുറവൊന്നുമുണ്ടായിട്ടില്ലെങ്കിലും പേരിനെങ്കിലും മരണം കുറഞ്ഞത് മരണനിരക്കിലെ സ്ഥിരമായ കുറവിനെ തന്നെയാണ് കാണിക്കുന്നത്.

ഏപ്രിൽ മധ്യത്തിൽ അതായത് രാജ്യത്തുകൊറോണ മരണം മൂർധന്യത്തിലെത്തിയ വേളയിൽ 1172 പേർ വരെ കൊറോണ ബാധിച്ച് മരിച്ച ദിവസങ്ങളുണ്ടായിരുന്നുവെന്നറിയുമ്പോൾ ഇപ്പോൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മരണനിരക്ക് രാജ്യത്ത് തുടർച്ചയായി കുത്തനെ ഇടിഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇതിനാൽ നിലവിൽ സോഷ്യൽ ഡിസ്റ്റൻസിങ് നിയമങ്ങൾ കർക്കശമായി പാലിക്കേണ്ടുന്ന നിർണായക സമയമാണെന്നാണ് ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. ജെന്നി ഹാരീസ് പറയുന്നത്. ഇന്ന് മുതൽ ഇംഗ്ലണ്ട് കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗണിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായിട്ടാണ് അദ്ദേഹം ഈ മുന്നറിയിപ്പേകിയിരിക്കുന്നത്.

ഇളവുകൾ വരുന്നതിന് മുന്നോടിയായി ഇക്കഴിഞ്ഞ വീക്കെൻഡിൽ തെളിഞ്ഞ കാലാവസ്ഥയിൽ ആയിരക്കണക്കിന് പേരായിരുന്നു ബീച്ചുകളിലേക്കും പാർക്കുകളിലേക്കും ഒഴുകിയെത്തിയിരുന്നത്. ഇവരിൽ പലരും സാമൂഹിക-ശാരീരിക അകലങ്ങൾ ലംഘിക്കുന്നതായും മുന്നറിയിപ്പുണ്ടായിരുന്നു. ഈ പ്രവണത തുടർന്നാൽ രാജ്യത്തുകൊറോണയുടെ രണ്ടാം തരംഗമുണ്ടാകുമെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്.ഇത് അപകടകരമായ പ്രവണതയാണെന്നാണ് ഹാരീസ് ആവർത്തിച്ച് മുന്നറിയിപ്പേകുന്നത്. ഇന്നലെ ഡൗണിങ് സ്ട്രീറ്റിൽ വച്ച് നടന്ന പതിവ് കൊറോണ വൈറസ് പ്രസ് ബ്രീഫിംഗിനിടെയാണ് രാജ്യത്തെ പുതിയ കണക്കകൾ ഹൗസിങ് സെക്രട്ടറി റോബർട്ട് ജെന്റിക്ക് പുറത്ത് വിട്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP