Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോർജ്ജ് ഫ്ളോയ്ഡ് ചലഞ്ചുമായി വംശീയ വെറിയന്മാരായ ന്യു ജൻ പിള്ളേർ; കറുത്തവർഗ്ഗക്കാരെ മുഴുവൻ ചവിട്ടിക്കൊല്ലാൻ ഉദ്ദേശിച്ചുള്ള സോഷ്യൽ മീഡിയ ചലഞ്ചിനെതിരെ ഉണർത്തെണീറ്റ് ലോകം; കറുത്തവന്റെ മനസ്സിലേറ്റ മുറിവ് കുത്തി വ്രണമാക്കുന്ന ഈ നീഗ്രോഫോബിയയുടെ പുതിയ വൈകൃതമുഖം ചർച്ചയാകുമ്പോൾ

ജോർജ്ജ് ഫ്ളോയ്ഡ് ചലഞ്ചുമായി വംശീയ വെറിയന്മാരായ ന്യു ജൻ പിള്ളേർ; കറുത്തവർഗ്ഗക്കാരെ മുഴുവൻ ചവിട്ടിക്കൊല്ലാൻ ഉദ്ദേശിച്ചുള്ള സോഷ്യൽ മീഡിയ ചലഞ്ചിനെതിരെ ഉണർത്തെണീറ്റ് ലോകം; കറുത്തവന്റെ മനസ്സിലേറ്റ മുറിവ് കുത്തി വ്രണമാക്കുന്ന ഈ നീഗ്രോഫോബിയയുടെ പുതിയ വൈകൃതമുഖം ചർച്ചയാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കറുത്ത വർഗ്ഗക്കാരുടെ ഭാഷയോടും സംസ്‌കാരത്തോടും പൈതൃകത്തോടും ലോകമാകമാനമുള്ള ചിലരിൽ കണ്ടുവരുന്ന വെറുപ്പിനേയും അറപ്പിനേയും സൂചിപ്പിക്കുന്ന സാങ്കേതിക പദമാണ് നീഗ്രോഫോബിയ എന്നത്. കറുത്തതോ ഇരുണ്ടതോ ആയ വസ്തുക്കളോട് ചിലർക്ക് തോന്നുന്ന ഭയത്തെ സൂചിപ്പിക്കുന്ന മെലാനോഫോബിയയിൽ നിന്നും വ്യത്യസ്തമായ ഈ മാനസികാവസ്ഥ ഉടലെടുക്കുന്നത് മനസ്സിൽ തഴച്ചുവളരുന്ന വംശീയ വികാരത്തിൽ നിന്നാണ്. ഫ്രഞ്ച് മനഃശാസ്ത്രജ്ഞൻ ഫ്രാന്റ്സ് ഫാനോൺ ആണ് ആദ്യമായി ഈ പദം ഉപയോഗിച്ചത്.

വർഷങ്ങളോളം അടിമകളായിരുന്നവരുടെ പിന്മുറക്കാരിൽ പലരും ഉയരങ്ങളിൽ എത്തിയത് കാണുമ്പോൾ മനസ്സിൽ തോന്നുന്ന അസൂയയ്ക്ക് ശക്തിവർദ്ധിച്ചാണ് ഈ അവസ്ഥ വന്നുചേരുന്നതെന്നാണ് പല മനഃശാസ്ത്രജ്ഞരും ഈ മാനസികാവസ്ഥയെ വിശേഷിപ്പിക്കുന്നത്. യൂറോപ്പ്യൻ രാജ്യങ്ങളിലും ഈ മാനസികാവസ്ഥയുള്ളവർ ഉണ്ടെങ്കിലും ഇത്തരക്കാരിൽ ഏറെപേർ അമേരിക്കയിലാണെന്നാണ് അമേരിക്കൻ എഴുത്തുകാരിയായ ബാരറ്റ് ഹോംസ് പിറ്റ്നർ പറയുന്നത്.

ജോർജ്ജ് ഫ്ളോയ്ഡിന്റെ അതിദാരുണമായ മരണത്തെ തുടർന്ന് ലോകമെമ്പാടും വംശീയ വെറിക്കെതിരെ മനുഷ്യത്വം നശിക്കാത്തവർ പ്രതിഷേധിക്കുമ്പോൾ, നീഗ്രോഫോബിയയുടെ വൈകൃതമുഖവുമായി എത്തുകയാണ് അമേരിക്കയിലെ പുത്തൻ തലമുറയിൽ പെട്ട ചിലർ. ജോർജ്ജ് ഫ്ളോയ്ഡ് ചലഞ്ച് എന്ന് പേരിട്ട കാമ്പെയിൻ വഴി ജോർജ്ജിന്റെ ദാരുണമായ മരണം അനുകരിക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ ഈ പുത്തൻ തലമുറ.

കൂടുതലും വെള്ളക്കാരായ ഇവർ, താഴെ കിടക്കുന്ന സുഹൃത്തുക്കളുടെ കഴുത്തിൽ മുട്ടമർത്തി നിന്ന് ചിരിക്കുന്ന ഫോട്ടോകളാണ് ഈ ചലഞ്ചിലേക്ക് പ്രവഹിക്കുന്നത്. ഒരു ദാരുണ സംഭവത്തിന്റെ പരിഹാസ്യമായ പാരഡിയുമായി എത്തിയിരിക്കുന്ന ഈ പുത്തൻ തലമുറ വെള്ളക്കാർ ഉന്നം വയ്ക്കുന്നത് കറുത്തവന്റെ മനസ്സിലേറ്റ മുറിവിനെ കുത്തി വ്രണമാക്കുവാനാണ്.സ്നാപ് ചാറ്റിലൂടെ നിരവധി വീഡിയോകളാണ് ഈ കൊലപാതകത്തിന്റെ പുനരാവിഷ്‌കാരങ്ങളായി പ്രചരിക്കുന്നത്. അതിന്റെയെല്ലാം സ്‌ക്രീൻ ഷോട്ടുകൾ ട്വിറ്ററിലും മറ്റ് സോഷ്യാൽ മീഡിയ സൈറ്റുകളിലും പ്രചരിക്കുന്നുമുണ്ട്.

ഒരു ദുരന്തത്തെ ആഘോഷമാക്കി മാറ്റുന്ന ഇവരുടെ പൈശാചിക മനസ്ഥിതിയെ ശക്തിയായി എതിർത്തുകൊണ്ടാണ് പക്ഷെ കൂടുതൽ പേരും കമന്റുകളിടുന്നത്. ഇതിൽ ഭയാനകം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു വീഡിയോയിൽ ഒരു വെള്ളക്കാരനായ കൗമാരക്കാരൻ ബ്രൗൺ നിറമുള്ള ഒരു പശുവിന്റെ കഴുത്തിൽ മുട്ടമർത്തുന്ന രംഗമുണ്ട്. ഇങ്ങനെയൊരു വീഡിയോ അധികാരികളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്നറിയില്ല.ചാർഡൻ, ഓഹിയോ എന്ന ലോക്കേഷനുമായിട്ടാണ് ഈ ചലഞ്ചിലേക്കുള്ള ആദ്യ വീഡിയോ എത്തിയത്. സ്നാപ് ചാറ്റിൽ വീഡിയോ ഷെയർ ചെയ്ത് അതിന്റെ സ്‌ക്രീൻ ഷോട്ട് ട്വിറ്ററിൽ ഷെയർ ചെയ്യുകയായിരുന്നു.

ഇതിനെ തുടർന്ന് ചാർഡൻ സ്‌കൂൾ ഡിസ്ട്രിക്ട് ഇതിനെ കുറിച്ച് ഒരു അന്വേഷണം നടത്തിയെങ്കിലും ഇതിൽ പങ്കെടുത്ത കൗമാരക്കാരെ കണ്ടെത്താനായില്ല. ഒരു മനുഷ്യന്റെ ധാരുണ അന്ത്യം ആഘോഷമാക്കുന്നതിനോട് യോജിക്കാനാകില്ലെന്നും തങ്ങളുടെ സ്‌കൂളുകളുമായി ബന്ധപ്പെട്ട ആരെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതുവരെ സ്‌കൂളുകളുമായി ബന്ധപ്പെട്ട ആരും ഇതിൽ ഇല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടയിൽ ഇത്തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്ത രണ്ട് പെൺകുട്റ്റികളുടെ എന്റോൾമെന്റ് മിസ്സോറി സ്റ്റേറ്റ് യൂണിവേഴ്സിറ്റി റദ്ദ് ചെയ്തു. ഒരാൾ മറ്റൊരാളുടെ കഴുത്തിൽ മുട്ടുകാൽ കുത്തിനിൽക്കുന്നതും നിലത്തുകിടക്കുന്നയാൾ എനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് പറയുന്നതുമായിരുന്നു വീഡിയോ. തുടർന്ന് ഇരുവരും പൊട്ടിച്ചിരിക്കുന്നുമുണ്ട്. ഇത് ഷൂട്ട് ചെയ്തയാൾ ഇരുവരേയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ശബ്ദവും ഇതിൽ കേൾക്കാം. അതേസമയം ഇത്തരത്തിലുള്ള വീഡിയോ ഷെയർ ചെയ്ത മൂന്ന് കൗമാരക്കാർ വംശീയവിദ്വേഷം പരത്താൻ ശ്രമിച്ചു എന്ന കുറ്റത്തിന് യു കെ യിൽ അറസ്റ്റിലായി. ന്യു കാസിലിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP