Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നലേയും ആശ്വാസമേകി 176 മരണങ്ങൾ മാത്രം; എന്നിട്ടും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലെ എല്ലാ മരണവും കൂട്ടിയാലും ഇതിലും താഴെത്തന്നെ; ബ്രിട്ടന് എന്ന് ശാപമോക്ഷം ?

ഇന്നലേയും ആശ്വാസമേകി 176 മരണങ്ങൾ മാത്രം; എന്നിട്ടും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലെ എല്ലാ മരണവും കൂട്ടിയാലും ഇതിലും താഴെത്തന്നെ; ബ്രിട്ടന് എന്ന് ശാപമോക്ഷം ?

സ്വന്തം ലേഖകൻ

ദ്യോഗിക കണക്കനുസരിച്ച് 2,81,661 പേർക്ക് കോവിഡ് ബാധയുള്ള ബ്രിട്ടനിൽ ഇന്നലെ 176 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ മൊത്തം മരണസംഖ്യ 39,904 ആയി ഉയർന്നു. പ്രതിദിന മരണസംഖ്യയിൽ വരുന്ന കുറവ് ബ്രിട്ടന് പക്ഷെ ആശ്വസിക്കാനുള്ള വക നൽകുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മറ്റൊരു റിപ്പോർട്ട് പുറത്തുവാന്നത്. യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലെ എല്ലാം പ്രതിദിന മരണസംഖ്യ കൂട്ടിയാലും ബ്രിട്ടന്റെ പ്രതിദിന മരണസംഖ്യയേക്കാൾ കുറവേ വരൂ എന്നാണ് ആ റിപ്പോർട്ടിൽ പറയുന്നത്.

യു കെ യുടെ മൊത്തം മരണ സംഖ്യ 40,000 ത്തോട് അടുക്കുമ്പോൾ പക്ഷെ കഴിഞ്ഞ കുറച്ച് ആഴ്‌ച്ചകളായി രോഗവ്യാപനത്തിൽ കാര്യമായ കുറവ് ദർശിക്കുന്നുണ്ട്. അതുപോലെ പ്രതിദിന മരണസംഖ്യയിലും. കഴിഞ്ഞ വ്യാഴാഴ്‌ച്ച 377 മരണങ്ങൾ രേഖപ്പെടുത്തിയ സ്ഥലത്ത് അതിന് തൊട്ടു മുൻപിലത്തെ വ്യാഴാഴ്‌ച്ച 338 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ആ സ്ഥാനത്താണ് ഇന്നലെ വെറും 176 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ യൂറോപ്പ്യൻ യൂണീയനിലെ 27 രാജ്യങ്ങളിലെ പ്രതിദിന മരണസംഖ്യയുടെ ആകെത്തുകയേക്കാൾ അധികമാണ് ഇത്.

ബുധനാഴ്‌ച്ച യു കെ യിൽ രേഖപ്പെടുത്തിയത് 359 മരണങ്ങളായിരുന്നെങ്കിൽ യൂറോപ്യൻ യൂണിയനിൽ രേഖപ്പെടുത്തിയത് 345 മരണങ്ങളായിരുന്നു. ഇതിൽ ഫ്രാൻസിൽ 81 മരണവും സ്വീഡനിൽ 74 മരണവും ഇറ്റലിയിൽ 71 മരണവും രേഖപ്പെടുത്തി. ഇന്നലെ യൂറോപ്യൻ യൂണിയനിൽ എത്ര മരണം നടന്നു എന്നതിന്റെ വ്യൂക്തമായ കണക്ക് പുറത്തുവന്നിട്ടില്ല. ഇതിനൊപ്പം ബ്രിട്ടനിലെ യഥാർത്ഥ കോവിഡ് മരണങ്ങളുടെ എണ്ണം 50,000 കവിഞ്ഞു എന്നൊരു റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഇത് യു കെ യെ യൂറോപ്പിലേ ഏറ്റവും വലിയ ദുരന്തബാധിത രാജ്യമാക്കി മാറ്റുന്നു.

ഇന്നലെ കണക്കുകൾ പുറത്തുവിട്ട ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞത് ഇംഗ്ലണ്ടിലെ പൊതു ഗതാഗത സംവിധാനങ്ങളിൽ ഇനിമുതൽ മാസ്‌ക് ധരിക്കേണ്ടുന്നത് നിർബന്ധമാക്കിയിട്ടുണ്ട് എന്നാണ്. പൊതുജനങ്ങൾ അവർക്കാവശ്യമുള്ള മാസ്‌ക് ഉണ്ടാക്കുകയോ സ്‌കാർഫ് ധരിക്കുകയോ ചെയ്യണം. സർജിക്കൽ മാസ്‌ക് ഇനിമുതൽ ആരോഗ്യ പ്രവർത്തകർക്ക് മാത്രമായിരിക്കും ഉപയോഗിക്കാനാവുക.

ഇന്നലെ നടന്ന മരണങ്ങളിൽ എൻ എച്ച് എസ് ഇംഗ്ലണ്ടിൽ 115 മരണങ്ങളാണ് നടന്നത്. ഒരു 26 വയസ്സുകാരനാണ് ഇതിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. സ്‌കോട്ട്ലാൻഡിൽ ഒമ്പത് മരണങ്ങളും വെയിൽസിൽ എട്ട് മരണങ്ങളും നോർത്തേൺ അയർലൻഡിൽ ഒരു മരണവും രേഖപ്പെടുത്തി.ബാക്കിയുള്ള മരണങ്ങൾ നടന്നത് ഇംഗ്ലണ്ടിലെ കെയർ ഹോമുകളിലും വീടുകളിലുമായാണ്. അതിനിടയിൽ 15 അന്തേവാസികൾ കൊറോണ ബാധയാൽ മരണമടഞ്ഞ ഒരു കെയർഹോം അടച്ചിടാൻ ഉത്തരവിട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നോർത്താമ്പ്ടൺഷയറിലെ ടെമ്പിൾ കോർട്ട് ആണ് കോവിഡ് ബാധമൂലം 15 അന്തേവാസികൾ മരണമടഞ്ഞതിനാൽ അടച്ചിട്ടത്. രോഗ ലക്ഷണങ്ങൾ കാണിച്ച ഇവരെ നേരത്തേ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. എന്നാൽ വേണ്ടത്ര പരിശോധനകൾ കൂടാതെ ഇവരെ ആശുപത്രികളിൽ നിന്നും വിട്ടയക്കുകയായിരുന്നു എന്നാണ് ഇവരുടെ ബന്ധുക്കൾ ആരോപിക്കുന്നത്.

ലോക്ക്ഡൗൺ മൂലം തകർന്ന സാമ്പത്തികരംഗത്തെ കൈപിടിച്ചുയർത്തുവാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി അടച്ചിട്ട ബിസിനസ്സുകളിൽ കാൽ ഭാഗം മാത്രമേ അടുത്ത മാസത്തിനുള്ളിൽ തുറന്നു പ്രവർത്തിക്കൂ എന്ന റിപ്പോർട്ടും പുറത്തുവന്നു. വെറും 9% ബിസിനസ്സുകൾ മാത്രമാണ് അടുത്ത പതിനഞ്ച് ദിവസത്തിനുള്ളിൽ തുറന്ന് പ്രവർത്തിക്കുക. 16% പേർ അടുത്ത മാസമാകുമ്പോഴേക്കും പ്രവർത്തനം ആരംഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP