Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

357 പുതിയ മരണം കൂടി രേഖപ്പെടുത്തിയതോടെ ബ്രിട്ടനിലെ കോവിഡ് മരണം 40,000 കടന്നു; ആർ നിരക്കിൽ വടക്കൻ ഇംഗ്ലണ്ട് മാരക സ്റ്റേജിൽ; മൂന്നിരട്ടിയെങ്കിലും രോഗികളും മരണവുമെന്ന് സൂചന; രണ്ടാഴ്‌ച്ചക്കകം എല്ലാം ശരിയാവുമെന്ന് കരുതി യു കെ യിലെ ജനങ്ങൾ

357 പുതിയ മരണം കൂടി രേഖപ്പെടുത്തിയതോടെ ബ്രിട്ടനിലെ കോവിഡ് മരണം 40,000 കടന്നു; ആർ നിരക്കിൽ വടക്കൻ ഇംഗ്ലണ്ട് മാരക സ്റ്റേജിൽ; മൂന്നിരട്ടിയെങ്കിലും രോഗികളും മരണവുമെന്ന് സൂചന; രണ്ടാഴ്‌ച്ചക്കകം എല്ലാം ശരിയാവുമെന്ന് കരുതി യു കെ യിലെ ജനങ്ങൾ

സ്വന്തം ലേഖകൻ

ബ്രിട്ടനിലെ ഔദ്യോഗിക മരണസംഖ്യ ഇന്നലെ 40,000 കടന്നു. പുതിയ 357 മരണങ്ങൾ കൂടി ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണിത്. അതിലും ഭയാനകമായ കാര്യം ഇംഗ്ലണ്ടിലെ രണ്ട് മേഖലകളിൽ വൈറസിന്റെ പ്രത്യൂദ്പാദന നിരക്ക് അഥവാ ''ആർ'' നിരക്ക്, ഉയർന്ന് മാജിക്ക് സംഖ്യയായ 1 ന് മുകളിൽ എത്തി എന്നതാണ്.ഇന്നലെ 343 മരണങ്ങളാണ് ഇംഗ്ലണ്ടിൽ നടന്നത്. സ്‌കോട്ട്ലാൻഡിൽ ഒമ്പതും വെയിൽസിൽ നാലും മരണങ്ങൾ നടന്നപ്പോൾ നോർത്തേൺ അയർലൻഡിൽ ഒരു മരണം നടന്നു.

എന്നാൽ യഥാർത്ഥത്തിൽ മരണമടഞ്ഞവരുടെ എണ്ണം ഇനിയും ആയിരങ്ങൾ വരും. ലബോറട്ടറി പരിശോധനകളിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്കുകൾ മാത്രമേ സർക്കാർ പുറത്തുവിടുന്നുള്ളു. പരിശോധനയും ചികിത്സയും ലഭ്യമാകാതെ മരണമടഞ്ഞ ധാരാളം കോവിഡ് രോഗികളുണ്ട്. ഇതിനിടയിലാണ്, ഒരു രോഗിയിൽ നിന്നും എത്രപേരിലേക്ക് രോഗം പകർന്ന് കിട്ടാം എന്ന് സൂചിപ്പിക്കുന്ന ആർ നിരക്ക് നോർത്ത് വെസ്റ്റിലും സൗത്ത് വെസ്റ്റിലും ഒന്നിന് മുകളിൽ എത്തിയെന്ന റിപ്പോർട്ട് വരുന്നത്.

നമ്പർ 10 ലെ ശാസ്ത്രീയ പാനൽ ഏപ്രിലിന് ശേഷം ആർ നിരക്ക് കുറഞ്ഞ് വരികയാണെന്ന് നേരത്തെ പ്രസ്താവിച്ചിരുന്നു. ബ്രിട്ടിനിൽ ആകെ നോക്കിയാൽ ഇത് 0.7 നും 0.9 നും ഇടക്കാണ് എന്നും അവർ പറഞ്ഞിരുന്നു. അതേസമയം ഇംഗ്ലണ്ടിൽ ഇത് ഒരൽപം കൂടുതലാകാൻ ഇടയുണ്ടെന്നും പറഞ്ഞിരുന്നു. എന്നാൽ, എൻ എച്ച് എസ് ഇംഗ്ലണ്ടിലെ വിവരങ്ങളും റീജിയണൽ ഹെൽത്ത് ഓഫീസിൽ നിന്നുള്ള വിവരങ്ങളും ആന്റിബോഡി പരിശോധനാ ഫലങ്ങളും വിലയിരുത്തി പി എച്ച് ഇ/ കേംബ്രിഡ്ജ് ടീം നടത്തിയ പഠനത്തിൽ പറയുന്നത് ഏകദേശം 17,000 ത്തോളം പേർക്ക് ദിനംപ്രതി കോവിഡ് ബാധ ഏൽക്കുന്നു എന്നാണ്. ഇത് 25,000 വരെ പോകാമെന്നും ഇവർ പറയുന്നു.

അതേ സമയം ഇന്നലെ 2,07,231 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എൻ എച്ച് എസ് ജീവനക്കാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ഉള്ള ആന്റിബോഡി പരിശോധയ ഉൾപ്പടെയുള്ളതാണിത്. എന്നാൽ പൊതുജനങ്ങളിൽ എത്രപേരെ പരിശോധനക്ക് വിധേയരാക്കി എന്ന കണക്ക് പുറത്തുവിട്ടിട്ടില്ല. മെയ്‌ 22 വരെ ഏകദേശം 2.1 ദശലക്ഷം പേരെ പരിശോധനക്ക് വിധേയരാക്കിയതായ കണക്കുകൾ പുറത്തുവന്നിരുന്നു. അതിന് ശേഷമുള്ള കണക്കുകൾ പുറത്ത് വിട്ടിട്ടില്ല. ആരോഗ്യ വകുപ്പിന്റെ തന്നെ മറ്റൊരു റിപ്പോർട്ടിൽ 1,650 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായും പറയുന്നുണ്ട്.

ഇതിനിടയിൽ ആശങ്കയുണർത്തുന്നത് ഇന്നലെ രേഖപ്പെടുത്തിയ 357 മരണങ്ങളാണ്. തൊട്ട് മുൻപത്തെ ദിവസം രേഖപ്പെടുത്തിയ 176 മരണങ്ങളുടെ ഇരട്ടിയോളം വരും ഇത്. കഴിഞ്ഞ വെള്ളിയാഴ്‌ച്ച രേഖപ്പെടുത്തിയതിനേക്കാൾ 10% കൂടുതലും. രാജ്യത്തെ 5.62 ദശലക്ഷം പേർക്ക് രോഗബാധയുണ്ടെന്ന പി എച്ച് ഇ/ കേംബ്രിഡ്ജ് റിപ്പോർട്ടും ഇന്നലെ പുറത്ത് വന്നിരുന്നു. അതായത് ഏകദേശം 10% ജനങ്ങൾ രോഗികളാണ്. ഒ എൻ എസ് ഡാറ്റ സൂചിപ്പിക്കുന്നത് 6.78 % പേർ മാത്രം രോഗികളാണെന്നാണ്. ഇതിൽ ഇംഗ്ലണ്ടിലാണ് ഏറ്റവും അധികം രോഗബാധിതരുള്ളത്.

പരിശോധനകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടും രോഗബാധ സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണത്തിൽ വരുന്ന കുറവ് ആശാവഹമാണെന്നാണ് ഈ രംഗത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഇന്നലെ വരെയുള്ള ഏഴ് ദിവസങ്ങളിൽ 13,335 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ അതിന് മുൻപത്തെ ആഴ്‌ച്ച 18,219 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ കാലയളവിൽ പരിശോധനകളുടെ എണ്ണം വർദ്ധിച്ചിട്ടുമുണ്ട്. അതേ സമയം തങ്ങൾക്ക് പ്രിയപ്പെട്ടവരുടെ സുഖത്തിനും സുരക്ഷക്കുമായി ജോർജ്ജ് ഫ്ളോയ്ഡ് പ്രക്ഷോഭത്തിൽ നിന്നും വിട്ടുനിൽക്കാൻ ആരോഗ്യ സെക്രട്ടറി ജനങ്ങളോട് ആഹ്വാനം ചെയ്തു. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP