Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമ്പോഴും ലണ്ടനിൽ ഇന്നലെ പ്രതിഷേധവുമായി ഇറങ്ങിയത് ലക്ഷങ്ങൾ; അമേരിക്കൻ പൊലീസിന്റെ ക്രൂര കൊലപാതകത്തിനെതിരെ കറുത്തവർഗക്കാർ തുടങ്ങിയ ലഹള ആർക്കും നിയന്ത്രിക്കാനാവാതെ വളരുന്നു; ലണ്ടൻ പ്രതിഷേധത്തിൽ കുതിരപ്പൊലീസിന് പരുക്കേറ്റു; മടങ്ങിപ്പോയ കൊറോണ തിരിച്ച് വന്നേക്കുമെന്നും ആശങ്ക

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമ്പോഴും ലണ്ടനിൽ ഇന്നലെ പ്രതിഷേധവുമായി ഇറങ്ങിയത് ലക്ഷങ്ങൾ; അമേരിക്കൻ പൊലീസിന്റെ ക്രൂര കൊലപാതകത്തിനെതിരെ കറുത്തവർഗക്കാർ തുടങ്ങിയ ലഹള ആർക്കും നിയന്ത്രിക്കാനാവാതെ വളരുന്നു; ലണ്ടൻ പ്രതിഷേധത്തിൽ കുതിരപ്പൊലീസിന് പരുക്കേറ്റു; മടങ്ങിപ്പോയ കൊറോണ തിരിച്ച് വന്നേക്കുമെന്നും ആശങ്ക

സ്വന്തം ലേഖകൻ

യുഎസ് പൊലീസ് കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ലോകമെമ്പാടും അലയടിക്കുന്ന പ്രതിഷേധം യുകെയിലും അലയടിച്ചു. ഇന്നലെ ലണ്ടനിൽ മാത്രം പ്രതിഷേധവുമായി തെരുവുകളിലിറങ്ങിയത് ലക്ഷക്കണക്കിന് പേരാണ്. ഫ്ലോയ്ഡിന്റെ കൊലപാതകത്തിനെതിരെ കറുത്ത വർഗക്കാർ തുടങ്ങിയ ലഹള ആർക്കും നിയന്ത്രിക്കാനാവാതെ വളരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽ കുതിരപ്പൊലീസിന് പരുക്കേറ്റെന്നും റിപ്പോർട്ടുണ്ട്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമ്പോഴാണ് ലണ്ടൻ അടക്കമുള്ള യുകെയിലെ വിവിധ നഗരങ്ങളിൽ ആളുകൾ കൂട്ടം കൂട്ടമായി സാമൂഹിക അകല നിയമങ്ങൾ കാറ്റിൽ പറത്തി ഇത്തരത്തിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയതെന്നത് കടുത്ത ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്. ഇതിനെ തുടർന്ന് മടങ്ങിപ്പോയ കൊറോണ തിരിച്ച് വന്നേക്കുമെന്ന ആശങ്കയും രൂക്ഷമായിട്ടുണ്ട്.ലണ്ടനിൽ നടന്ന ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധങ്ങൾക്കിടെയുണ്ടായ ആക്രമണത്തിൽ ഒരു വനിതാ പൊലീസ് കോൺസ്റ്റബിൾ അടക്കമുള്ള പത്ത് പൊലീസുകാർക്കാണ് പരുക്കേറ്റിരിക്കുന്നത്.

ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള റാലികൾ രണ്ടാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കവെയാണ് ഇന്നലെ യുകെയിൽ വിവിധ നഗരങ്ങളിൽ ഇതോട് അനുബന്ധിച്ച് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്. ഇന്നലത്തെ പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനായി ഡൗണിങ് സ്ട്രീറ്റിന് മുന്നിൽ റയട്ട് പൊലീസിനെ വിന്യസിച്ചിരുന്നു. രാജ്യത്തുകൊറോണയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ സോഷ്യൽ ഡിസ്റ്റൻസിങ് നിയമങ്ങൾ പാലിക്കണമെന്ന മുന്നറിയിപ്പുമായായിരുന്നു പൊലീസ് പ്രതിഷേധക്കാരുടെ ഇടയിലിറങ്ങിയിരുന്നത്.

കൊറോണ ഭീഷണിയുള്ളതിനാൽ ആളുകൾ പ്രതിഷേധിക്കാനിറങ്ങുമ്പോൾ വലിയ ഗ്രൂപ്പുകളായി നീങ്ങരുതെന്നും സാമൂഹിക അകലം ഉറപ്പാക്കണമെന്നുമുള്ള മുന്നറിയിപ്പുകളുമായി ഹോം സെക്രട്ടറി പ്രീതി പട്ടേലും ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കും രംഗത്തെത്തുകയും ചെയ്തിരുന്നു. പാർലിമെന്റ് സ്‌ക്വയറിൽ പ്രതിഷേധത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് പേർ തടിച്ച് കൂടിയിരിക്കെ പൊലീസിന്റെ നേർക്ക് ആക്രമണങ്ങളുണ്ടായതിനെ തുടർന്നായിരുന്നു ഏറ്റ് മുട്ടൽ അരങ്ങേറിയത്. ഇന്നലെ രാജ്യമാകമാനം അരങ്ങേറിയ പ്രതിഷേധങ്ങളിൽ ഭൂരിഭാഗവും സമാധാന പൂർണമായിരുന്നുവെങ്കിലും വൈറ്റ് ഹാൾ പരിസരത്തെ പ്രതിഷേധമായിരുന്നു രാത്രി ഏഴ് മണിയോടെ ആക്രമാസക്തമായിത്തീർന്നത്.

ഇതിനിടെ ഒരാൾ ബൈക്ക് റൈസ് ചെയ്ത് പൊലീസിന്റെ കുതിരക്ക് നേരെ കുതിച്ചതിനെ തുടർന്ന് കുതിരപ്പുറത്തിരുന്ന വനിതാ പൊലീസ് ഓഫീസർ ഇടറി വീണ് അബോധാവസ്ഥയിലായിരുന്നു.തുടർന്ന് കുതിയ വിളറി പിടിച്ചോടിയത് ഇവിടെ കടുത്ത പ്രശ്നങ്ങൾക്ക് കാരണമായിത്തീർന്നിരുന്നു. വനിതാ പൊലീസ് ഓഫീസർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഡൗണിങ് സ്ട്രീറ്റിലെ സെക്യൂരിറ്റി ഗേറ്റുകൾക്ക് നേരെ പന്തം കത്തിച്ചെറിയൽ വരെ അരങ്ങേറിയതിനെ തുടർന്നാണ് ഇവിടെ റയട്ട് പൊലീസിനെ വിന്യസിച്ചത്. ബോറിസ് ജോൺസൻ ഒരു വംശീയവാദിയാണെന്ന് ആക്രോശിച്ച് നിരവധി പേർ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്കടുത്ത് തടിച്ച് കൂടിയപ്പോൾ കടുത്ത പൊലീസ് സുരക്ഷ അവിടെയും ഏർപ്പെടുത്തിയിരുന്നു.

തുടർന്നായിരുന്നു പൊലീസിന് നേരെ പടക്കം കത്തിച്ച് ഏറ് തുടങ്ങിയിരുന്നത്. തുടർന്ന് യൂണിഫോമണിഞ്ഞ പൊലീസിന് പകരം റയട്ട് ഹെൽമറ്റുകളും ഷീൽഡുകളുമണിഞ്ഞ റയട്ട് പൊലീസ് ഇവിടേക്ക് കുതിച്ചെത്തുകയും ഇവർ ഡൗണിങ് സ്ട്രീറ്റിന്റെ സുരക്ഷാ കവാടങ്ങൾക്കരികെ നിലയുറപ്പിക്കുകയുമായിരുന്നു.ഇന്നലെ ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽ പിന്തുണയുമായി വിഖ്യാത ഗായിക മഡോണയും ബ്രിട്ടീഷ് പ്രഫഷണൽ ബോക്സറായ അന്തോണി ജോഷ്വയും വിഖ്യാത ടെന്നീസ് പ്ലെയറായ ബോറിസ് ബെക്കറും അടങ്ങിയ സെലിബ്രിറ്റികളും രംഗത്തിറങ്ങിയത് പ്രതിഷേധക്കാർക്ക് ആവേശം പകർന്നിരുന്നു.കൂടാതെ ബ്രിട്ടീഷ് എഴുത്തുകാരിയും ടെലിവിഷൻ അവതാരികയുമായ അലക്സ ചുൻഗും ഇംഗ്ലീഷ് മോഡലായ സുകി വാട്ടർഹൗസും ലണ്ടനിലെ പ്രതിഷേധക്കാർക്ക് പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP