Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രെക്‌സിറ്റ് വിരോധികൾ പരാജയം സമ്മതിക്കുന്നില്ല; പിളർപ്പ് ഭീഷണി ഉയർത്തി തെരുവിലേക്ക്; രണ്ടാം റഫറണ്ടത്തിന് മുറവിളി; യൂറോപ്പ് വിടാനുള്ള മോഹം നടക്കില്ലേ..?

ബ്രെക്‌സിറ്റ് വിരോധികൾ പരാജയം സമ്മതിക്കുന്നില്ല; പിളർപ്പ് ഭീഷണി ഉയർത്തി തെരുവിലേക്ക്; രണ്ടാം റഫറണ്ടത്തിന് മുറവിളി; യൂറോപ്പ് വിടാനുള്ള മോഹം നടക്കില്ലേ..?

കാത്തിരുന്ന് കാത്തിരുന്ന് യുകെയിൽ നടത്തിയ ചരിത്ര പ്രാധാന്യമുള്ള റഫറണ്ടത്തിൽ 51.9 ശതമാനം വോട്ടുകളും നേടി ലീവ് ക്യാമ്പ് ബ്രെക്‌സിറ്റ് വിജയം നേടിയിരിക്കുകയാണ്. ഇതിനെ തുടർന്ന് യുകെ യൂറോപ്യൻ യൂണിയൻ വിട്ട് പോകുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയുമാണ്. എന്നാൽ ബ്രെക്‌സിറ്റ് വിരോധികൾ ജനവിധി മാനിച്ച് തങ്ങൾക്കുണ്ടായ പരാജയം സമ്മതിക്കാൻ തയ്യാറാവാതെ പ്രതിഷേധവുമായി തെരുവുകളിലേക്കിറങ്ങിയിരിക്കുന്നത് വൻ പ്രശ്‌നങ്ങൾക്കാണ് വഴിമരുന്നിട്ട് കൊണ്ടിരിക്കുന്നത്. ഇതിനെ തുടർന്ന് അവർ പിളർപ്പ് ഭീഷണിയുയർത്തി തെരുവിലേക്കിറങ്ങുകയും ചെയ്തിട്ടുണ്ട്. ഇത്തരക്കാർ യുകെയിൽ രണ്ടാമതൊരു റഫറണ്ടത്തിന് വേണ്ടി മുറവിളി കൂട്ടാനുമാരംഭിച്ചിരിക്കുകയാണ്. ഇതോടെ യൂറോപ്പ് വിടാനുള്ള യുകെയുടെ മോഹം നടക്കില്ലേ എന്ന ചോദ്യമാണുയർന്നിരിക്കുന്നത്.

രണ്ടമതൊരു റഫറണ്ടം ആവശ്യപ്പെട്ട് കൊണ്ട് ലോഞ്ച് ചെയ്തിരിക്കുന്ന ഒരു പെറ്റീഷനിൽ രണ്ടു ദിവസം കൊണ്ട് 30 ലക്ഷത്തോളം പേരാണ് ഒപ്പിട്ടിരിക്കുന്നത്. ഇപ്പോൾ നടന്നിരിക്കുന്ന ജനഹിത പരിശോധനയിൽ വെറും 75 ശതമാനത്തിൽ കുറവ് ആളുകൾ മാത്രമാണ് പങ്കെടുത്തിരിക്കുന്നതെന്നും വിജയിച്ച പക്ഷത്തിന് കിട്ടിയ വോട്ട് 60 ശതമാനത്തിൽ കുറവാവുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും റഫറണ്ടം നടത്താൻ ആവശ്യപ്പെടാമെന്ന നിയമം ഉയർത്തിപ്പിടിച്ചാണ് ഈ പെറ്റീഷനിൽ ഒപ്പിട്ടിരിക്കുന്നവർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.ബ്രെക്‌സിറ്റുകാർക്ക് കിട്ടിയ ഭൂരിപക്ഷ 20 ശതമാനത്തിൽ കുറവാണെന്നതും വീണ്ടും റഫറണ്ടം നടത്താനുള്ള വാദഗതിയായി ചില ലീവ് കാംപിയനർമാർ ഉയർത്തിപ്പിടിക്കുന്നുണ്ട്.

ബ്രെക്‌സിറ്റ് ഫലം പുറത്ത് വന്ന് വെള്ളിയാഴ്ച രാവിലെ വില്യം ഒലിവർ ഹീലേയാണീ ഗവൺമെൻിന്റെ പെറ്റീഷൻ വെബ്‌സൈറ്റിൽ ഈ പെറ്റീഷൻ ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ പെറ്റീഷന് വർധിച്ച ജനപിന്തുണ ലഭിച്ചതിനാൽ ഇതിനെക്കുറിച്ച് അടുത്ത ആഴ്ച പാർലിമെന്റിൽ ചർച്ച നടത്താൻ എംപിമാർ നിർബന്ധിതരായിരിക്കുകയുമാണ്. ഒരു പെറ്റീഷനിൽ ഇത്തരത്തിൽ ഒരു ലക്ഷത്തിലധികം പേർ ഒപ്പിട്ടാൽ അത് നിർബന്ധമായും പാർലിമെന്റിൽ ചർച്ച ചെയ്തിരിക്കണമെന്നതാണ് കീഴ് വഴക്കം. പാർലിമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസാണിക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത്. ഹൗസ് ഓഫ് കോമൺസിന്റെ പെറ്റീഷൻ കമ്മിറ്റിയാണ് ഈ വിഷയത്തിൽ പാർലിമെന്റിൽ ചർച്ച നടത്തുന്നത്.ലീവ് കാംപയിൻ റിമെയിൻ പക്ഷത്തിന് മേൽ വെറും 4 ശതമാനം ഭൂരിപക്ഷത്തോടു കൂടിയേ വിജയിച്ചിട്ടുവെന്നതിനാലും 1.27 മില്യൺ വോട്ടർമാരുടെ പിന്തുണയേ ഇതിനുള്ളൂവെന്നതിനാലും രണ്ടാമതൊരു റഫറണ്ടം നടത്തിയേ കഴിയൂ എന്നുമാണ് ഇതിൽ ഒപ്പ് വച്ചവർ ആവശ്യപ്പെട്ടിരിക്കുന്നത്.

പെറ്റീഷനിൽ ഒപ്പ് വയ്ക്കാൻ വേണ്ടി വെള്ളിയാഴ്ച കാലത്ത് മുതൽ തന്നെ നിരവധി റിമെയിൻ അനുകൂലികൾ സർക്കാർ വെബ്‌സൈറ്റിലേക്ക് ഇരച്ച് കയറിയതിന്റെ ഫലമായി് വെബ്‌സൈറ്റ് പ്രവർത്തനം തകരാറിലായിരുന്നു. റഫറണ്ടത്തിൽ ബ്രെക്‌സിറ്റുകാർക്ക് ലഭിച്ചിരിക്കുന്നത് 51.9 ശതമാനം വോട്ടാണ്. എന്നാൽ റിമെയിൻ ക്യാമ്പുകാർ നേടിയിരിക്കുന്നത് 48.1 ശതമാനം വോട്ടാണ്. അതായത് 1,269,501 വോട്ടുകളുടെ ഭൂരിപക്ഷമാണ് ബ്രെക്‌സിറ്റുകാർക്കുണ്ടായിരിക്കുന്നത്. മൊത്തം വോട്ടെടുപ്പിൽ പങ്കെടുത്തത് 72.2 ശതമാനം പേരാണ്. 1992ന് ശേഷമുള്ള ഏതൊരു ജനറൽ ഇലക്ഷനിലെ ജനപങ്കാളിത്തക്കേൾ കൂടുതൽ ശതമാനമാണിത്. പെറ്റീഷൻ പ്രകാരം രണ്ടാമതൊരു ജനഹിതപരിശോധന പൊടുന്നനെ നടത്തുകയെന്ന് വച്ചാൽ അത് യുകെയെ സംബന്ധിച്ചിടത്തോളമുള്ള രാഷ്ട്രീയപരമായ ആത്മഹത്യയായിരിക്കുമിതെന്ന് ലീവ് കാംപയിൻകാർ വാദിക്കുന്നുണ്ട്.

മാസങ്ങളോളം ഇരുപക്ഷവും കൈമെയ്മറന്ന് മെനക്കെട്ടതിന് ശേഷം നടത്തിയ ജനഹിത പരിശോധനാ ഫലത്തെ കീഴ്‌മേൽ മറിക്കുന്നതിന് ഒരു പ്രത്യേക ഗ്രൂപ്പ് മുൻകൈയെടുത്ത് നടത്തുന്ന നടത്തുന്ന ശ്രമത്തിന് ഓശാന പാടുന്ന നടപടിയുമായിരിക്കുമിതെന്നും ലീവ് പക്ഷം വാദിക്കുന്നു. യുകെ യൂറോപ്യൻ നിലനിൽക്കുന്നതിനായി സമ്മതിദാനാവകശാം വിനിയോഗിച്ചിരിക്കുന്ന 16.1 മില്യൺ വോട്ടർമാരുടെ ഇച്ഛാഭംഗവും ക്രോധവുമാണീ പെറ്റീഷനിലൂടെ വെളിച്ചത്ത് വന്നിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. അതായത് യുകെയുടെ ഭൂരിഭാഗം പ്രദേശങ്ങളും ലീവ് പക്ഷത്തിന് അനുകൂലമായി വോട്ട് കുത്തിയപ്പോൾ ലണ്ടനിലെയും സ്‌കോട്ട്‌ലൻഡിലെയും പുതിയ തലമുറയിൽ പെട്ട സമ്മതിദായർ രാജ്യം ബ്രസൽസ് ക്ലബിൽ തുടരുന്നതിനെ പിന്തുണച്ചായിരുന്നു വോട്ട് ചെയ്തിരുന്നത്. അത്തരക്കാരാണ് ഈ പെറ്റീഷനിലൂടെ വീണ്ടും രംഗത്തെത്തിയിരിക്കുന്നതെന്നും സൂചനയുണ്ട്.

യൂണിയനെ അനുകൂലിച്ച് കൊണ്ടുള്ള പ്രതിഷേധക്കാർ രണ്ടാമതൊരു റഫറണ്ടമാവശ്യപ്പെട്ട് ലണ്ടനിലെയും എഡിൻബർഗിലെയും തെരുവുകളിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എംപിമാർ റഫറണ്ട ഫലത്തെ അവഗണിക്കണമെന്നും രാജ്യം യൂറോപ്യൻയൂണിയനിൽ തുടരുന്നതിന് അനുകൂലമായ നടപടികൾ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ലേബർ എംപിയ ഡേവിഡ് ലാമി രംഗത്തെത്തിയിരുന്നു. എന്നാൽ രണ്ടാമത് റഫറണ്ടം വേണമെന്ന റിമെയിൻ അനുകൂല പ്രതിഷേധക്കാരുടെയും എംപിയുടെയും ആവശ്യത്തോട് യോജിക്കാനാവില്ലെന്ന് ശക്തമായി തിരിച്ചടിച്ച് യുകിപ് നേതാവ് നിഗെൽ ഫെരാഗ് രംഗത്തെത്തിയിരുന്നു. ലീവ് കാംപയിന് അനുകൂലമായി വോട്ട് ചെയ്ത് ചിലർ ഇപ്പോൾ അതിൽ പശ്ചാത്തപിക്കുന്നുവെന്നും ബോറിസ് ജോൺസന്റെ കളവുകളുടെ അടിസ്ഥാനത്തിൽ ഇവിടുത്തെ സമ്പദ് വ്യവസ്ഥയെ നശിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും ലാമി വെളിപ്പെടുത്തിയിരുന്നു.

ഈ പെററീഷനിൽ കൂടുതലായും ഒപ്പ് വച്ചിരിക്കുന്നത് ലണ്ടൻ, കേബ്രിഡ്ജ്, ഓക്‌സ്‌ഫോർഡ്, എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. കാമറോണിന്റെ മണ്ഡലത്തിൽ നിന്നുള്ള 3000ത്തിൽ അധികം പേരും ഇതിൽ ഒപ്പ് വച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ പതാകയും സൈൻ ബോർഡുകളുമായിട്ടാണ് പ്രതിഷേധക്കാർ പെറ്റീഷനെ പിന്തുണച്ച് തെരുവിൽ ഇറങ്ങിയിരിക്കുന്നത്. ലണ്ടൻ സ്വാതന്ത്ര്യ പ്രഖ്യാപിക്കണമെന്ന് മേയറായ സാദിഖ് ഖാനോട് ആവശ്യപ്പെട്ട് മറ്റൊരു പെറ്റീഷനും ലോഞ്ച് ചെയ്തിട്ടുണ്ട്. യുകെയിൽ നിന്നും ലണ്ടൻ വേറിട്ട് യൂറോപ്യൻ യൂണിയനിൽ ചേരണമെന്നാണീ പെറ്റീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രെക്‌സിറ്റിനെതിരെ വോട്ട് ചെയ്ത് സ്‌കോട്ട്‌ലൻഡും ലണ്ടനും യോജിച്ച് യൂറോപ്യൻ യൂണിയനിൽ ചേരണമെന്ന ഓൺലൈൻ ക്യാംപയിൻ റിമെയിൻ സപ്പോർട്ടർമാർ ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP